HIGHLIGHTS
ഗൃഹം ടൈല്‍സ്‌ & മോര്‍ അകം ആഗ്രഹം പോലെ...
കേരളീയതയുടെ തലയെടുപ്പ്‌
150 വര്‍ഷങ്ങളുടെ സൗന്ദര്യം കാത്തുസൂക്ഷിച്ച്‌...
പച്ചപ്പും വെളിച്ചവും അനുഭൂതിയാകുമ്പോള്‍...
വീടിന്റെ വലിപ്പം കുറയ്‌ക്കാന്‍ ഒരു മേക്കോവര്‍
കോട്ടക്കലിലെ ഈ വീട്‌ നിയന്ത്രിക്കുന്നത്‌്‌ സൗദി അറേബ്യയില്‍ നിന്ന്‌
വോഗ്‌ ഹോം ഡെക്കര്‍
Latest Post
 • ഗൃഹം ടൈല്‍സ്‌ & മോര്‍...

  ദേശീയ അന്തര്‍ദേശീയ സാമ്പത്തിക അടിത്തറ തകരുമ്പോഴും വീടിന്റെ അകത്തളങ്ങളില്‍ കോംപ്രമൈസ്‌ ചെയ്യാത്ത മലയാളി മനസ്സിന്‌ ആവേശമാവുകയാണ്‌ ഗൃഹം ടൈല്‍സ്‌. ഉപഭോക്താവിന്റെ ആവശ്യങ്ങളോട്‌ സത്യസന്ധമായി ഇടപെടുക എന്ന പോളിസിയോടെ ടൈല്‍സ്‌, സാനിറ്ററിവെയര്‍, ബാത്‌റും ഫിറ്റിംഗ്‌സ്‌ വിപണിയിലെ പുതിയ തരംഗമാവുകയാണ്‌ ഗൃഹം ടൈല്‍സ്‌ & മോര്‍. കോഴിക്കോട്‌ നഗരത്തോട്‌ ചേര്‍ന്നുകിടക്കുന്ന ഫറോക്ക്‌ ചുങ്കത്താണ്‌ അതിവിപുലമായ ശേഖരവുമായി ഗൃഹം കസ്റ്റമര്‍ക്ക്‌ മുന്നില്‍ വാതായനങ്ങള്‍ തുറന്നിട്ടുള്ളത്‌.
  `അകം ആഗ്രഹം പോലെ` എന്ന ടാഗ്‌ലൈനോടുകൂടിയാണ്‌ ഗൃഹം ടൈല്‍സ്‌ & മോര്‍ വിപണിയുടെ പുതിയ താരമാകുന്നത്‌. നൂതന സാങ്കേതികവിദ്യയിലൂന്നിയ ഡിസൈന്‍ ടൈലുകളും മറ്റ്‌ ഇന്റീരിയര്‍ ബാത്‌റൂം ആക്‌സസറികളും എക്‌സ്റ്റീരിയര്‍ ക്ലാഡിംഗ്‌ കിച്ചണ്‍ ആക്‌സസറീസ്‌ മുതലായ ഉത്‌പന്നങ്ങള്‍ ഉയര്‍ന്ന ഗുണമേന്മയില്‍ കൃത്യമായ അളവിലും കുറഞ്ഞ വിലയിലും ഉപഭോക്താക്കള്‍ക്ക്‌ എത്തിക്കുക എന്നതാണ്‌ ഗൃഹം ലക്ഷ്യമിടുന്നത്‌.
  ടൈല്‍ കളക്ഷന്‌ മാത്രം 12000 സ്‌ക്വയര്‍ഫീറ്റാണ്‌ ഗൃഹത്തിലുള്ളത്‌. സാനിറ്ററി ഉത്‌പന്നങ്ങളും, കിച്ചന്‍ ആക്‌സസറിക്കുമായി മൂന്നു നിലകളിലായാണ്‌ ഗൃഹം നിറഞ്ഞു നില്‍ക്കുന്നത്‌. ഗ്രൗണ്ട്‌ ഫ്‌ളോര്‍ പൂര്‍ണ്ണമായി ടൈല്‍സിനായി നല്‍കിയിരിക്കുന്നു. കജാരിയ എറ്റേര്‍ണിറ്റി, സൊമാനി, സണ്‍വേള്‍ഡ്‌ ഇറ്റാലിയന്‍ കലക്ഷന്‍, അഡോറേഷന്‍, മൊസാര്‍ട്ട്‌ തുടങ്ങിയ പ്രമുഖ ബ്രാന്റുകളുടെ ടൈലുകളാണ്‌ ഗ്രൗണ്ട്‌ ഫ്‌ളോറില്‍ നില കൊള്ളുന്നത്‌. വളരെ മനോഹരമായ സ്റ്റുഡിയോ ശൈലിയിലാണ്‌ ടൈലുകള്‍ ഡിസ്‌പ്ലെ ചെയ്‌തിട്ടുള്ളത്‌. ഉപഭോക്താക്കള്‍ക്ക്‌ അവരുടെ തെരഞ്ഞെടുപ്പ്‌ വളരെ എളുപ്പമാകും.
  ഡിസൈനര്‍ ടൈല്‍സിനൊപ്പം വിവിധ മെറ്റീരിയലുകളിലും ഫിനിഷുകളിലുമുള്ളതുമായ വാഷ്‌ബേസിനുകളും സാനിറ്ററി ഉത്‌പന്നങ്ങളും ഡിസ്‌പ്ലെയില്‍ ഉണ്ട്‌. ഉപഭോക്താക്കള്‍ക്ക്‌ തങ്ങളുടെ ബാത്‌റൂം എങ്ങനെയായിരിക്കുമെന്ന്‌ മുന്‍കൂട്ടി തീരുമാനിക്കാന്‍ കഴിയും വിധത്തില്‍ ഡെമോ ബാത്‌റൂമുകള്‍ സജ്ജീകരിച്ചിട്ടുണ്ട്‌. ഒരേ കമ്പനിയുടെ തന്നെ ഉത്‌പന്നങ്ങള്‍ തെരഞ്ഞെടുക്കുന്നവര്‍ക്ക്‌ ഏറെ സഹായകമാവുന്ന തരത്തിലാണ്‌ ഈ ഡിസ്‌പ്ലെ. കിച്ചണ്‍ ആക്‌സസറികളും, പൈപ്പ്‌സ്‌ & ഫിറ്റിംഗ്‌സ്‌, ഷവര്‍ യൂണിറ്റുകള്‍ എന്നിവയുടെ വിപുലമായ കലക്ഷന്‍ ഗൃഹത്തിന്റെ പ്രത്യേകതയാണ്‌. വളരെ ആകര്‍ഷകമായി ഉപഭോക്താവിന്‌ താരതമ്യം ചെയ്‌ത്‌ തെരഞ്ഞെടുക്കാന്‍ കഴിയും. വാഷ്‌ബേസിനുകളുടെ ഡിസ്‌പ്ലെയും ഏറെ ശ്രദ്ധേയമാണ്‌. വിവിധ വലിപ്പത്തിലും രൂപത്തിലുമുള്ള വൈവിദ്ധ്യമാര്‍ന്ന വാഷ്‌ബേസിനുകള്‍ ഇവിടെ നിന്നും തെരഞ്ഞെടുക്കാം. ഇന്ത്യയിലെ എല്ലാ മുന്‍നിര ബ്രാന്റുകളുടേയും പ്രൊഡക്‌ടുകള്‍ ഈ ഡിസ്‌പ്ലെയില്‍ കാണാം.

  ക്വാളിറ്റി ആഗ്രഹം പോലെ….
  ഇന്ത്യയില്‍ ഇന്ന്‌ ലഭ്യമായതില്‍ ഏറ്റവും മികച്ചതും ആര്‍ക്കിടെക്‌റ്റുകളും എഞ്ചിനീയര്‍മാരും, ഇന്റീരിയര്‍ ഡിസൈനര്‍മാരും ഏറ്റവുമധികം നിര്‍ദ്ദേശിക്കുന്നതുമായ ബ്രാന്റുകളാണ്‌ ഗൃഹത്തിന്റെ ഹൈലൈറ്റ്‌. ഇറ്റാലിയന്‍, സ്‌പാനിഷ്‌, ജര്‍മന്‍ സാങ്കേതികവിദ്യയുടെ മികവാര്‍ന്ന പ്രൊഡക്‌ടുകള്‍ ആകര്‍ഷകമായ വിലയില്‍ ഉപഭോക്താക്കളിലെത്തിക്കുക എന്നതാണ്‌ പ്രധാന ലക്ഷ്യം. 16 സ്‌ക്വയര്‍ഫീറ്റ്‌ അളവ്‌ പറയുന്ന ടൈല്‍സുകള്‍ക്ക്‌ മിക്കപ്പോഴും 15.5 മാത്രമെ ഉണ്ടാകാറുള്ളൂ. എന്നാല്‍ ഗൃഹം ടൈല്‍സ്‌ ഇതില്‍ നിന്നും തികച്ചും വ്യത്യസ്‌തമാണ്‌. ബില്ലുകളിലെ സുതാര്യതയും കൃത്യമായ അളവുകളുമാണ്‌ ഗൃഹത്തിന്റെ സവിവേഷതകളില്‍ മറ്റൊന്ന്‌.

  വില ആഗ്രഹം പോലെ….
  ടൈല്‍സ്‌ ഉള്‍പ്പെടെയുള്ള ഉത്‌പന്നങ്ങള്‍ക്ക്‌ നിര്‍മ്മാതാക്കള്‍ ഉറപ്പാക്കുന്ന നേട്ടങ്ങളും ആനുകൂല്യങ്ങളും നേരിട്ട്‌ ഉപഭോക്താക്കളിലേക്ക്‌ എത്തിക്കണമെന്നത്‌ ഗൃഹം ടൈല്‍സിന്റെ നിലപാടുകളില്‍ പ്രധാനപ്പെട്ടതാണ്‌. അതുകൊണ്ടുതന്നെ വില്‍പന എന്നതിലുപരി ഉപഭോക്താവുമായി ദീര്‍ഘകാല ബന്ധമാണ്‌ ഗൃഹം ലക്ഷ്യമാക്കുന്നത്‌. ഫാക്‌ടറികളില്‍ നിന്ന്‌ നേരിട്ട്‌ ഉപഭോക്താക്കളിലേക്ക്‌ എത്തിക്കുന്നത്‌ മൂലം അവിശ്വസനീയമായ വിലക്കുറവില്‍ ടൈലുകളും, സാനിറ്ററികളും ലഭ്യമാക്കുന്നു. ടൈല്‍ വിപണിയിലെ ഏറ്റവും ആധുനിക സാങ്കേതികവിദ്യയായ ഡിജിറ്റല്‍ പ്രിന്റഡ്‌ ടൈല്‍, ഫ്‌ളെക്‌സിബിള്‍ ടൈല്‍ ഉള്‍പ്പെടെയുള്ള സവിശേഷതകള്‍ ബജറ്റിനിണങ്ങും വിധം ഏവരിലുമെത്തിക്കുകയെന്നതാണ്‌ ഗൃഹം ടൈല്‍സ്‌ ലക്ഷ്യമിടുന്നത്‌.

  സെലക്ഷന്‍ ആഗ്രഹം പോലെ…
  വീട്‌ എന്ന സ്വപ്‌ന സാക്ഷാത്‌കാരത്തിന്റെ അവസാനഘട്ടത്തിലെ പര്‍ച്ചേസുകളുടെ തുടക്കമായാണ്‌ ടൈല്‍സ്‌, സാനിറ്ററി ഉത്‌പന്നങ്ങളുടെ വാങ്ങലുകളെ വിശേഷിപ്പിക്കാറുള്ളത്‌. അതുകൊണ്ടുതന്നെ ക്വാളിറ്റിയില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന അന്താരാഷ്‌ട്ര നിലവാരത്തിലുള്ള ഉത്‌പന്നങ്ങള്‍ ബജറ്റനിണങ്ങും വിധത്തില്‍ കസ്റ്റമര്‍ക്ക്‌ നല്‍കാനാണ്‌ ഗൃഹം ശ്രമിക്കുന്നത്‌. യൂറോപ്യന്‍ സാങ്കേതികവിദ്യയില്‍ ഊന്നിയ സാനിറ്ററി ബ്രാന്റുകളായ സെറ, റോക്ക, പാരിവെയര്‍, ഗ്രോഹെ, ഏഷ്യന്‍ എസ്സെസ്‌, എ.പി.റോയല്‍, അമേരിക്കന്‍ സ്റ്റാന്‍ഡേര്‍ഡ്‌ തുടങ്ങിയ മുന്‍നിര കമ്പനികളുടെ സാനിറ്ററി, ബാത്‌റൂം പ്രൊഡക്‌ടുകളും ആക്‌സസറികളും ഗൃഹത്തിന്റെ കലക്ഷനിലുണ്ട്‌. എറണാകുളം, കോഴിക്കോട്‌, വയനാട്‌ എന്നിവിടങ്ങളിലായി 50000 സ്‌ക്വയര്‍ഫീറ്റ്‌ അടങ്ങുന്ന ഗോഡൗണുകള്‍ ഉള്ളത്‌ വൈവിധ്യമാര്‍ന്ന സെലക്‌ഷനുകള്‍ ഒരുക്കാന്‍ സഹായിക്കും.

  വില്‍പനാനന്തര സേവനം
  വില്‍പനാനന്തര സേവനമാണ്‌ ഗൃഹം മുന്നോട്ടുവെക്കുന്ന മറ്റൊരു പ്രധാന ആശയം. കേരളത്തില്‍ എവിടേയും വിലയില്‍ മാറ്റമില്ലാതെ ഉത്‌പന്നങ്ങള്‍ ഡെലിവറി ചെയ്യുന്നതിനും ആധുനിക ഡിസൈനുകളും പാറ്റേണുകളും സംബന്ധിച്ച്‌ മാര്‍നിര്‍ദേശം നല്‍കാന്‍ ഗൃഹം ടൈല്‍സിന്റെ മാനേജ്‌മെന്റും സ്റ്റാഫും പ്രതിജ്ഞാബദ്ധരാണ്‌. ഉപഭോക്താക്കള്‍ക്ക്‌ ഉണ്ടാകാനിടയുള്ള ആശങ്കകള്‍ പരിഹരിച്ച്‌ ഷോറൂമുമായി അവര്‍ക്ക്‌ ആത്മബന്ധം സ്ഥാപിക്കുകയാണ്‌ വില്‍പനാനന്തര സേവനത്തിലൂടെ ഗൃഹം ലക്ഷ്യമാക്കുന്നത്‌.

  ഗൃഹം ലക്ഷ്യമിടുന്നത്‌
  ദീര്‍ഘകാല ബന്ധം
  നസീര്‍ ഹുസൈന്‍ ടി.പി
  ഡയറക്‌ടര്‍, ഗൃഹം ടൈല്‍സ്‌ & മോര്‍


  രണ്ട്‌ ദശാബ്‌ദത്തിലധികമായി ഇന്ത്യക്കകത്തും പുറത്തും ടൈല്‍സ്‌ വിപണന വ്യാപാര രംഗത്ത്‌ പരിചയസമ്പന്നരാണ്‌ ഗൃഹം റീട്ടെയില്‍ ഷോറൂമിന്റെ സംരംഭകര്‍. തുടക്കത്തില്‍ തന്നെ വലിയ ജനപങ്കാളിത്തം ഉറപ്പാക്കാനും വിശ്വാസ്യത ആര്‍ജ്ജിക്കാനും `ഗൃഹം ടൈല്‍സ്‌ & മോര്‍’ന്‌ കഴിഞ്ഞിട്ടുണ്ട്‌. മാറി വരുന്ന ഗ്ലോബല്‍ ട്രെന്റുകള്‍ക്കനുസൃതമായ ടൈലുകള്‍, സാനിറ്ററിവെയര്‍, ബാത്‌റൂം ഫിറ്റിംഗ്‌സ്‌, ഗുണമേന്മയില്‍ ഉപഭോക്താക്കളിലേക്ക്‌ എത്തിക്കുക എന്നതാണ്‌ ഗൃഹം ലക്ഷ്യം വെക്കുന്നത്‌. വ്യാപാരം സേവനമായാണ്‌ ഗൃഹം കരുതുന്നത്‌.
  ഉപഭോക്താക്കളോട്‌ സത്യസന്ധമായി ഇടപെടുക എന്നത്‌ ഗൃഹത്തിന്റെ പ്രധാന പോളിസിയാണ്‌. ഗൃഹം എന്ന ബ്രാന്റിന്റെ വ്യാപാരമേഖല വിപുലമാക്കുന്നതിന്റെ ഭാഗമായി ഈ ഏപ്രില്‍ മാസത്തോടെ എറണാകുളത്തും വയനാട്ടിലും പുതിയ ഷോറൂമുകള്‍ തുറക്കുമെന്നും 2020-ഓടെ ദക്ഷിണേന്ത്യയിലെ പ്രമുഖ നഗരങ്ങളില്‍ ഗൃഹത്തിന്റെ ശാഖകള്‍ ഉണ്ടാകുമെന്നും ഉറപ്പുനല്‍കുന്നു. വികസ്വരരാജ്യമെന്ന നിലയില്‍ ഇന്ത്യയില്‍ ഗാര്‍ഹികമേഖലയിലെ നിര്‍മ്മാണങ്ങളില്‍ വരുന്ന ദശാബ്‌ദത്തില്‍ സാമ്പത്തിക വിദഗ്‌ധര്‍ ഉയര്‍ന്ന വളര്‍ച്ചയാണ്‌ പ്രതീക്ഷിക്കുന്നത്‌. രാജ്യവ്യാപകമായി വ്യാപാരമേഖലയില്‍ ഉയര്‍ന്ന പങ്കാളിത്തമാണ്‌ ഗൃഹം ടൈല്‍സ്‌ & മോര്‍ നിര്‍വ്വഹിക്കുവാനാഗ്രഹിക്കുന്നത്‌.

BUDGET HOMES

 • IMG-20180829-WA0034
  PROP SOLVE പ്ലാനിംഗ്‌...
  സ്വന്തമായി ഒരു വീട്‌, അല്‍പ്പം സ്ഥലം തുടങ്ങിയവ ഏതൊരാളുടെയും ചിരകാലാഭിലാഷമാണ്‌. എന്നാല്‍, ഈ സ്വപ്‌ന സാക്ഷാത്‌കാരത്തിനായി...
 • 1
  നാലര സെന്റിലെ സിമ്പിള്‍...
  തദ്ദേശത്ത്‌ ലഭ്യമാകുന്ന വെട്ടുകല്ല്‌ കൊണ്ടാണ്‌ ഭിത്തി കെട്ടിയത്‌. പ്രധാന വാതിലിന്‌ ഇരുള്‍ മരവും മറ്റുള്ളവയ്‌ക്കെല്ലാം എംഡിഎഫ്‌...
 • 1
  കിടിലന്‍ വീട്‌12 ലക്ഷത്തിന്‌
  കൃത്യമായ സമയം പാലിക്കുകയും ഗുണമേന്മയുള്ളതും എന്നാല്‍ ബജറ്റില്‍ ഒതുങ്ങുന്നതുമായ ഉത്‌പന്നങ്ങള്‍ ഉപയോഗിച്ചതുകൊണ്ടാണ്‌ 12 ലക്ഷത്തില്‍ വീടൊരുക്കാന്‍...

COMMERCIAL INTERIOR

 • 06
  കേരളീയ തനിമയോടെ താജ്...
  പരിമിതികള്‍ക്ക് അകത്തു നിന്നു കൊണ്ട് പുതുമയും കൗതുകവും ഒത്തിണങ്ങിയൊരു ഡിസൈനിലേക്ക് സ്‌പെയ്‌സുകളെ പുനര്‍നിര്‍വ്വചിച്ച് എടുക്കുക എന്നത്...
 • 01-8-3E4A7321
  ശാന്തിതീരം
  ശാന്തിതീരം പോലെ ഒരിടം…. മനസ്സിന് സ്വാസ്ഥ്യവും ശാന്തിയും പകരുന്ന ആമ്പിയന്‍സ്. പച്ചപ്പും പുല്‍ത്തകിടികളും മരങ്ങളും വള്ളിച്ചെടികളുമൊക്കെയായി...
 • insf1234
  പ്രൗഢം, രാജകീയം
  ഏതു പെണ്ണും രാജകുമാരിയെ പോലെ അണിഞ്ഞൊരുങ്ങി ഒരു വേദിയുടെ മുഴുവന്‍ ആകര്‍ഷണമായി മാറുന്ന വേളയാണ് വിവാഹം....

FURNITURE AND FURNISHING

HOME INTERIOR

 • 3
  ഗൃഹം ടൈല്‍സ്‌ &...
  ദേശീയ അന്തര്‍ദേശീയ സാമ്പത്തിക അടിത്തറ തകരുമ്പോഴും വീടിന്റെ അകത്തളങ്ങളില്‍ കോംപ്രമൈസ്‌ ചെയ്യാത്ത മലയാളി മനസ്സിന്‌ ആവേശമാവുകയാണ്‌...
 • (1)
  കേരളീയതയുടെ തലയെടുപ്പ്‌
  കാലം ഇവിടെ നിശ്ചലമാവുകയാണ്‌. കേരളീയ വാസ്‌തുകലയുടെ കാലാതീതമായ അഴക്‌ നിറഞ്ഞുനില്‍ക്കുകയാണ്‌ പി.വി.മുഹമ്മദ്‌ റഫീഖ്‌ ഡിസൈന്‍ ചെയ്‌ത...
 • 1
  150 വര്‍ഷങ്ങളുടെ സൗന്ദര്യം...
  കേരളത്തിന്റെ തനതു നിര്‍മ്മാണ ശൈലിയുടെ പ്രതിബിംബങ്ങളായ പടിപ്പുരമാളികകളും വരാന്തകളും അതേപടി നിലനിര്‍ത്തി ഏതു കാലവസ്ഥയേയും അതിജീവിക്കുന്ന...

HOUSE PLANS

 • a3_new
  പാരമ്പര്യതനിമയുമായി
  പഴയ ഇല്ലങ്ങളും മനകളുമൊക്കെ പൊളിച്ചു കളഞ്ഞ് പലരും കണ്ടംപററി, മോഡേണ്‍ ആര്‍ക്കിടെക്ചര്‍ ശൈലിയിലുള്ള വീടുകള്‍ക്കു പിറകെ...
 • img_9974_new
  മേയ്ക്ക് ഓവര്‍ മാജിക്‌
  ഓരോ പ്ലോട്ടും ആവശ്യപ്പെടുന്ന ചില ഡിസൈനുകളുണ്ട്. അതു കണ്ടെത്തുകയെന്നതാണ് ആര്‍ക്കിടെക്റ്റും ഡിസൈനറും നേരിടുന്ന പ്രധാന വെല്ലുവിളി....
 • 3e4a9751_new
  മോഡേണ്‍ സുന്ദരി!
  ആരെയും അത്ഭുതപ്പെടുത്തുന്ന മേയ്ക്ക് ഓവറാണ് ഈ വീടിന്‍റെ പ്രത്യേകത. കാലപ്പഴക്കം കൊണ്ട് ഔട്ട് ഡേറ്റഡ് ആയി...

KITCHEN BEDROOMS

 • new
  കിച്ചന്‍ ലൈറ്റിംഗ്
  നല്ല വെളിച്ചത്തിന്റെ സാന്നിധ്യം ആവശ്യമുള്ള ഇടങ്ങളിലൊന്നാണ് കിച്ചന്‍. പകല്‍ സമയത്ത് ആവശ്യത്തിന് സൂര്യപ്രകാശവും വായുസഞ്ചാരവുമൊക്കെ ലഭിക്കുന്ന...
 • img_8637
  25 ലക്ഷത്തിന്റെ ലക്ഷ്വറി...
  ഉയര്‍ന്ന ഗുണനിലവാരമുള്ള ഏറെ കോസ്റ്റ്‌ലിയായ മെറ്റീരിയലുകളാണ് ഇന്റീരിയറില്‍ ആകമാനം ഉപയോഗിച്ചിരിക്കുന്നത്. ബെഡ് ഏരിയയുടെ ഫ്‌ളോറിംഗിന് ജോണ്‍സണ്‍...
 • kitchen2
  മാറുന്ന കിച്ചന്‍
  മള്‍ട്ടി ഫംഗ്ഷണല്‍ റോളിലാണ് ഇന്ന് അടുക്കള. പാചകം, ഭക്ഷണം കഴിക്കല്‍, വിശ്രമം തുടങ്ങി നിരവധി കാര്യങ്ങള്‍...

LANDSCAPING VASTHU

 • Springfinity5
  ചെടി വാങ്ങാം, ഓണ്‍ലൈനായി!
  ഓഫര്‍ സെയിലില്‍ ജീന്‍സും കുര്‍ത്തയും ലാപ്ടോപ്പും മൊബൈല്‍ ഫോണും വാച്ചും വാങ്ങാന്‍ മാത്രമല്ല, ഓണ്‍ലൈന്‍ ഷോപ്പിംഗ്...
 • dpp_8
  വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍
  കുറഞ്ഞ സ്പെയിസില്‍ ഒരുക്കാവുന്ന വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍ രീതിയെ പരിചയപ്പെടാം. പച്ചപ്പ് കാണുമ്പോള്‍ മനസ്സിനുണ്ടാകുന്ന സന്തോഷം ചെറുതല്ല....
 • indoor_plants
  അറിയാം, ഇന്‍ഡോര്‍ പ്ലാന്‍റുകളെ
  വീടിന്‍റെ അകത്തളങ്ങളില്‍ ചെടികളുടെ പച്ചപ്പ് ഇഷ്ടപ്പെടാത്തവര്‍ വിരളമായിരിക്കും. കാഴ്ചയ്ക്കു കുളിര്‍മ പകരുന്നതിനോടൊപ്പം തന്നെ വായുവില്‍ അടങ്ങിയിരിക്കുന്ന...

NRI WINDOW

PROPERTY GUIDE

 • 1517310140201_Final 3d
  ഗ്രീന്‍ലാന്‍ഡിന്‌ പത്തില്‍ 10
  ഭവനനിര്‍മ്മാണരീതിയില്‍ 10 വര്‍ഷം വിജയകരമായി പൂര്‍ത്തിയാക്കുകയെന്നത്‌ ചില്ലറ കാര്യമല്ല. വീടുകള്‍ കല്ലും സിമന്റുമുപയോഗിച്ച്‌ കെട്ടിപ്പൊക്കിയാല്‍പോര, വീട്ടുകാരുടെ...
 • Living-Room-1
  നെസ്റ്റ് ഇന്‍ഫ്രാടെക്കിന്‍റെ ദി...
  കൊച്ചി വാഴക്കാലയിലാണ് നെസ്റ്റ് ഇന്‍ഫ്രാടെക്കിന്‍റെ ദി അഡ്രസ്. സ്വിമ്മിംഗ് പൂളോടുകൂടിയ ഈ സ്പാനിഷ് ഡിസൈനര്‍ വില്ലകളില്‍...
 • d2e62544-51cd-4d5b-8789-a028a6771325
  MALABAR DEVELOPERS
  മലബാര്‍ ഡെവലപ്പേഴ്സിന്‍റെ ഏറ്റവും പുതിയ പ്രൊജക്റ്റാണ് കൊച്ചി കടവന്ത്രയില്‍ നിര്‍മാണം ആരംഭിച്ച പ്രീമിയം ലക്ഷ്വറി അപ്പാര്‍ട്മെന്‍റുകളായ...