Posted by

അപ്പാര്‍ട്ട്‌മെന്റ് ഇന്റീരിയര്‍ ഒരുക്കുമ്പോള്‍

അപ്പാര്‍ട്ട്‌മെന്റ് ഇന്റീരിയര്‍ എങ്ങനെയൊക്കെ മനോഹരമാക്കാം എന്നതിനൊരു മികച്ച ഉദാഹരണമാണ് കാക്കനാട് ചെമ്പുമുക്കിലെ മേതര്‍ ബില്‍ഡേഴ്‌സിന്റെ സെറനേഡ് അപ്പാര്‍ട്ട്‌മെന്റിലെ ഡോ. ജയചന്ദ്രന്റെ അപ്പാര്‍ട്ട്‌മെന്റ്.

ലിവിംഗ്, ഡൈനിംഗ്, കിച്ചന്‍, നാലു ബെഡ് റൂമുകള്‍ എന്നിവയെല്ലാം അടങ്ങിയ ഈ അപ്പാര്‍ട്ട്‌മെന്റിന്റെ ആകെ വിസ്തീര്‍ണ്ണം 2100 സ്‌ക്വയര്‍ ഫീറ്റാണ്. ബ്ലാക്ക് ആന്റ് വൈറ്റ് നിറങ്ങളുടെ വ്യത്യസ്ത ഷെയ്ഡുകള്‍ ഉപയോഗപ്പെടുത്തി നൂറുശതമാനവും കണ്ടംപററിയായൊരു ശൈലിയില്‍ ആണ് ഈ വീടിന്റെ ഇന്റീരിയര്‍ ജോലികള്‍ പൂര്‍ത്തീകരിച്ചിരിക്കുന്നത്. അലങ്കാരങ്ങളുടെ അതിപ്രസരമോ ബഹളമോ ഇല്ലാതെ തീര്‍ത്തും മിനിമലിസ്റ്റിക് രീതിയാണ് ഇവിടെ അവംലബിച്ചിരിക്കുന്നത്. എന്നാല്‍ ഡിസൈനു വേണ്ടി തെരെഞ്ഞെടുത്ത ഓരോ പ്രൊഡക്റ്റുകള്‍ക്കും അവയുടേതായൊരു ക്ലാസ്സ് ലുക്ക് നിലനിര്‍ത്താന്‍ ഡിസൈനറും ക്ലൈന്റും ഒരുപോലെ ശ്രദ്ധിച്ചിട്ടുണ്ട്. ആ ക്ലാസ്സ് ലുക്ക് തന്നെയാണ് ഇന്റീരിയറിന് പ്രൗഢിയേകുന്നത്.
ലിവിംഗ്
ഒതുക്കമുള്ള ഡിസൈനാണ് ലിവിംഗ് ഏരിയയുടേത്. അപ്പാര്‍ട്ട്‌മെന്റിലെ മറ്റു സ്‌പെയ്‌സുകളിലേക്കുള്ള പാസ്സേജ് ഏരിയ ലിവിംഗിന്റെ ഭാഗമായി വരുന്നതിനാല്‍ തന്നെ ഏറെ പരിമിതികള്‍ ഇവിടെയുണ്ടായിരുന്നു. ആ പരിമിതികളെ ഡിസൈനിംഗ് നയത്തിലൂടെ മറികടക്കാന്‍ കഴിഞ്ഞു എന്നതാണ് ഡിസൈനറുടെ മിടുക്ക്. എല്‍ ഷെയ്പ്പിലുള്ളൊരു സോഫയാണ് ഈ ലിവിംഗിന്റെ സൗന്ദര്യം. ക്രീം നിറത്തിലുള്ളൊരു ലെതര്‍ സോഫയായിരുന്നു ആദ്യം ലിവിംഗിലേക്കു വേണ്ടി പര്‍ച്ചെയ്‌സ് ചെയ്തത്. ആ സോഫയില്‍ ചില കേടുപാടുകള്‍ കണ്ടതിനെ തുടര്‍ന്ന് ഫാബ്രികിന്റെ മറ്റൊരു സോഫ കസ്റ്റമെയ്ഡായി നിര്‍മ്മിച്ചെടുക്കുകയായിരുന്നു. ബ്ലാക്ക് ആന്റ് വൈറ്റ് നിറത്തിലാണ് ലിവിംഗ് ഏരിയ സജ്ജീകരിച്ചിരിക്കുന്നത്. എല്‍ ഷെയ്പ്പില്‍ വാള്‍ പേപ്പര്‍ ഒട്ടിച്ചു മനോഹരമാക്കിയ ചുമരിലെ നിഷുകളും നിഷുകള്‍ക്കകത്തെ അത്യാകര്‍ഷകമായ ക്യൂരിയോസുകളും ലിവിംഗിന് ജീവന്‍ പകരുന്നു. സോഫ യൂണിറ്റിന് അഭിമുഖമായ ടെലിവിഷന്‍ ഏരിയയും വരുന്നു. നിഷുകളും ടെലിവിഷന്‍ ഏരിയയും എല്ലാം പ്ലൈവുഡില്‍ അക്രിലിക് ഷീറ്റ് ഒട്ടിച്ചെടുത്തവയാണ്. പ്ലൈവുഡിനു മുകളില്‍ ഡ്യൂകോ പെയിന്റ് അടിച്ച് വൈറ്റ് പാന്‍ലാക് ഗ്ലാസ്സ് പതിച്ചൊരു ടീപോയി ആണ് ഇവിടുത്തെ മറ്റൊരു ഫര്‍ണിച്ചര്‍. വേവ് ബോര്‍ഡ് കൊണ്ടാണ് സീലിംഗിന്റെ ട്രീറ്റ്‌മെന്റ്. വേവ് ബോര്‍ഡിനു മുകളില്‍ ഡ്യൂകോ പെയിന്റ് നല്‍കിയിട്ടുണ്ട്. എല്‍ ഇ ഡി ലൈറ്റുകളും സീലിംഗിനെ അലങ്കരിക്കുന്നു. വിംഗില്‍ നിന്നും പ്രവേശിക്കാവുന്നൊരു ബാല്‍ക്കണിയും ഇവിടെയുണ്ട്. ബാല്‍ക്കണിയുടെ ഒരു വാളില്‍ ക്ലാഡ്ഡിംഗ്് സ്റ്റോണ്‍ നല്‍കിയിരിക്കുന്നു.

ഡൈനിംഗ്
ബ്ലാക്ക് ആന്റ് വൈറ്റ് കോമ്പിനേഷന്‍ തന്നെയാണ് ഡൈനിംഗിന്റെയും സവിശേഷത. ബ്ലാക്ക് നിറത്തിലുള്ള ചെയറുകളും ബ്ലാക്ക് ആന്റ് വൈറ്റ് കോമ്പിനേഷനിലുള്ള ഗ്ലാസ്സ് ടോപ്പ് ടേബിളുമെല്ലാം തീമുമായി ഇണങ്ങിപ്പോവുന്നു. മറൈന്‍ പ്ലൈയില്‍ ഡ്യൂകോ പെയിന്റ് ഫിനിഷ് നല്‍കിയാണ് ടേബിള്‍ ഒരുക്കിയിരിക്കുന്നത്. കറുപ്പു നിറത്തിലുള്ള ഹാംഗിഗ് ലൈറ്റുകളും ഇവിടെ നല്‍കിയിട്ടുണ്ട്. കറുപ്പും വെളുപ്പും തന്നെയാണ് സീലിംഗിലെയും അലങ്കാരങ്ങളില്‍ മുന്നിട്ടു നില്‍ക്കുന്നത്. സീലിംഗില്‍ വെള്ളനിറത്തില്‍ കാണുന്നത് ജിപ്‌സമാണ്. വുഡന്‍ കളറിലുള്ള ഭാഗത്ത് വെനീര്‍ ഒട്ടിച്ച് ഡ്യൂകോ പെയിന്റ് ഫിനിഷ് നല്‍കിയെടുത്തിരിക്കുന്നു. ഡെനിംഗ് ഏരിയയുടെ ഫ്‌ളോറിന് വുഡന്‍ ടോണിലുള്ള വിട്രിഫൈഡ് ടൈലാണ് പാകിയിരിക്കുന്നത്. ഡൈനിംഗ് സ്‌പെയ്‌സിനും പ്രത്യേക ബാല്‍ക്കണിയുണ്ട്. ക്ലാഡ്ഡിംഗ് സ്റ്റോണുകളുടെ സാന്നിധ്യം ഈ ബാല്‍ക്കണിയിലും കാണാം. ബ്ലാക്ക് ലെതര്‍ ചെയറുകള്‍ റെഡിമെയ്ഡായി വാങ്ങിയതാണ്.

വാഷ് ഏരിയയും കണ്‍സോള്‍ യൂണിറ്റും
ഡൈനിംഗിനും കിച്ചനും ഇടയിലായിട്ടാണ് വാഷ് ഏരിയയുടെ തീം. ഇന്റീരിയറിന്റെ മൊത്തത്തിലുള്ള കളര്‍ തീമിനോട് മാച്ച് ചെയ്യുന്ന രീതിയിലാണ് ഈ ഏരിയകളും ഒരുക്കിയിരിക്കുന്നത്. ജിപ്‌സം ഉപയോഗിച്ച് ഒരുക്കിയ സീലിംഗില്‍ ക്രോസ്സിംഗ് ലൈനുകളുടെ ആകൃതിയില്‍ കോവ് ലൈറ്റുകള്‍ നല്‍കിയിരിക്കുന്നത് മനോഹരമായൊരു കാഴ്ചയാണ്. ഈ ഏരിയയ്ക്ക് എതിര്‍വശത്തായി മനോഹരമായൊരു ക്രോക്കറി ഷെല്‍ഫും സര്‍വ്വിംഗ് യൂണിറ്റും കാണാം. നീല നിറത്തിലുള്ള അലങ്കാര ജാറുകളും കുപ്പികളും ബ്ലാക്ക് ആന്റ് വൈറ്റ് നിറത്തിന് കോണ്‍ട്രാസ്റ്റ് പകരാനായി പലയിടത്തും ഉപയോഗിച്ചിട്ടുണ്ട്. പ്ലൈയും ഡ്യൂകോ പെയിന്റും അക്രിലിക് ഷീറ്റുകളുമൊക്കെ തന്നെയാണ് ഇവിടെയും ഉപയോഗിച്ചിരിക്കുന്നത്.

കിച്ചന്‍
ബ്ലാക്ക് ആന്റ് വൈറ്റ് നിറങ്ങള്‍ക്കൊപ്പം കോഫി ബ്രൗണ്‍ നിറം കൂടി ചേരുന്നു. വൈറ്റ് ഗാര്‍ഡേനിയ മാര്‍ബിള്‍ ആണ് കൗണ്ടര്‍ ടോപ്പില്‍ ഉപയോഗിച്ചിരിക്കുന്നത്. കാബിനറ്റ് ഷട്ടറുകളില്‍ ഗ്ലാസ്സ് നല്‍കിയിരിക്കുന്നു. മറൈന്‍ പ്ലൈ ഉപയോഗിച്ചു നിര്‍മ്മിച്ച കാബിനറ്റുകള്‍ക്ക് വെനീറും ഡ്യൂകോ പെയിന്റും നല്‍കിയിരിക്കുന്നു.

ബെഡ് റൂം
നാലു ബെഡ് റൂമുകളാണ് ഇവിടെയുള്ളത്. ലളിതമായ ഡിസൈനാണ് ബെഡ് റൂമുകളുടേത്. ഹൃദ്യമായ നിറങ്ങളുടെ സങ്കലനം ഓരോ ബെഡ് റൂമിനെയും വീട്ടുകാര്‍ക്ക് പ്രിയങ്കരമായ ഒരിടമാക്കി മാറ്റുന്നു. മാസ്റ്റര്‍ ബെഡ് റൂമിന് പ്രത്യേകം ബാല്‍ക്കണിയും നല്‍കിയിട്ടുണ്ട്. മാസ്റ്റര്‍ ബെഡ് റൂമിന്റെ ഹെഡ് റെസ്റ്റിലെ അലങ്കാരങ്ങള്‍ സീലിംഗിലേക്കു കൂടി നീളുന്നു. ഇവിടെ ടിവി ഏരിയയ്ക്കും സ്ഥാനം കണ്ടെത്തിയിരിക്കുന്നു. കോവ് ലൈറ്റുകള്‍ ബെഡ് റൂമുകളില്‍ ഊഷ്മളത പകരുന്നു. ഹെഡ് റെസ്റ്റ് ഭാഗങ്ങളെ തീം കളറുകളുടെ സഹായത്തോടെ ഹൈലൈറ്റ് ചെയ്തിരിക്കുന്നു. നിഷുകളും ഇവിടെ കാണാം. സ്റ്റോറേജ് സൗകര്യങ്ങളോടു കൂടിയതാണ് കട്ടിലുകളെല്ലാം തന്നെ. പ്ലൈവുഡ്, അക്രിലിക് ഷീറ്റുകള്‍, വെനീര്‍, ഡ്യൂകോ പെയിന്റ് തുടങ്ങിയ മെറ്റീരിയലുകളാണ് വാര്‍ഡ്രോബ്, കോട്ട്, സൈഡ് ടെബിള്‍ എന്നിവയുടെ നിര്‍മ്മാണത്തിന് ഉപയോഗിച്ചത്. ഗ്രീന്‍ പ്ലൈയും വെനീറുമാണ് ഫര്‍ണിഷിംഗിന് ആകമാനം ഉപയോഗിച്ചിരിക്കുന്നത്.

For more details:
MANAF KAREEM
Asten Design Studio Pvt. LTD
28 ASTEN, NH Bypass, Kochi 682 028
Phone: +91 484 3068111, +91 484 4062777
Website : www.astendesignstudio.com
Email: info@astendesignstudio.com

Comments