Posted by

പ്രോട്ടോടൈപ്പ് ബെഡ് റൂം

അരയന്നത്തെ പോലെ സുന്ദരമായ, വെണ്മയില്‍ കുളിച്ചു നില്‍ക്കുന്നൊരു പ്രോട്ടോടൈപ്പ് ബെഡ് റൂം! സാമ്പ്രദായിക ബെഡ് റൂം ഡിസൈനുകളുടെ പൊളിച്ചെഴുത്താണ് ക്ലൈന്‍റ് യൂസഫിനു വേണ്ടി കൊളാബറേറ്റീവ് ആര്‍ക്കിടെക്ചറിലെ ലളിതയും മുജീബും ചേര്‍ന്നു ഡിസൈന്‍ ചെയ്തു നല്‍കിയ വേറിട്ടൊരീ ബെഡ് റൂം.
വൈവിധ്യം കൊണ്ടു തന്നെ ശ്രദ്ധേയമാകുന്ന ഈ ബെഡ് റൂം ഡിസൈനില്‍ എത്തിച്ചേര്‍ന്നതിനെ കുറിച്ച് ആര്‍ക്കിടെക്റ്റുകള്‍ പറയുന്നതിങ്ങനെ:

ഞങ്ങളുടെ പഴയകാല ക്ലൈന്‍റുകളില്‍ ഒരാളാണ് യൂസഫ്. ബഡ്ജറ്റിനകത്തു നിന്നുകൊണ്ട് ഏറ്റവും ഇന്നവേറ്റീവായ ഏതു ഡിസൈനും സ്വീകരിക്കാനുള്ള സ്വാതന്ത്ര്യം ക്ലൈന്‍റ് നല്‍കിയിരുന്നു. ആ സ്വാതന്ത്ര്യം തന്നെയാണ് ഇത്തരമൊരു നിര്‍മ്മിതിയിലേക്ക് ഞങ്ങളെ നയിച്ചത്.’

കൊറിയോണ്‍ മെറ്റീരിയലാണ് കോട്ടിനും ഫര്‍ണിച്ചറുകള്‍ക്കും വാള്‍ പാനലിംഗിനും വാര്‍ഡ്രോബുകള്‍ക്കുമൊക്കെ വേണ്ടി തെരെഞ്ഞടുത്തിരിക്കുന്നത്. ഫര്‍ണിച്ചറുകള്‍ സ്പെയ്സില്‍ മുഴച്ചു നില്‍ക്കാതെ സ്പെയ്സിന്‍റെ തന്നെയൊരു ഭാഗമായി മാറുന്ന കാഴ്ചയാണ് നമുക്കിവിടെ കാണാന്‍ സാധിക്കുക. അത്തരമൊരു ക്രമീകരണം ബെഡ് റൂമിന് തനതായൊരു അസ്ഥിത്വവും സമ്മാനിക്കുന്നുണ്ട്. ഡിസൈനിന്‍റെ ഏറ്റവും ചെറുതെന്നു തോന്നാവുന്ന കാര്യങ്ങളില്‍ പോലും ആര്‍ക്കിടെക്റ്റുകള്‍ നല്‍കിയ ശ്രദ്ധ ഈ ഡിസൈനില്‍ മുഴുനീളം കാണാം.
വാര്‍ഡ്രോബ്, ബെഡ്, ടിവി യൂണിറ്റ് എന്നിവയെല്ലാം മനോഹരമായി ക്രമീകരിച്ചതു വഴി ബെഡ് റൂമിന് ലഭിക്കുന്നത് നല്ല സ്പേഷ്യസ് ഫീല്‍ തന്നെയാണ്. ലൈറ്റിംഗും ഇതില്‍ ഏറെ പ്രാധാന്യം വഹിച്ചിട്ടുണ്ട്. ടേബിള്‍ ലാംപുകളും കോവ് ലൈറ്റിംഗും ബെഡ് റൂമിന്‍റെ അന്തരീക്ഷത്തെ മനോഹരമാക്കുന്നു. വുഡന്‍ ഫ്ളോറിന്‍റെ സൗന്ദര്യമാണ് മറ്റൊരു സവിശേഷത.

Comments