Posted by

ആകാശക്കൂടാരം @ ബുര്‍ജ് ഖലീഫ

ബുര്‍ജ് ഖലീഫയുടെ മുപ്പതാം നിലയിലെ കടലിനെ അഭിമുഖീകരിക്കുന്ന ഹൈ എന്‍ഡ് ലക്ഷ്വറി ഫ്യൂഷന്‍ ഡിസൈനിലുള്ള സിംഗിള്‍ ബെഡ് റൂം അപ്പാര്‍ട്ട്‌മെന്റ് ശ്രദ്ധേയമാകുന്നത് അതിന്റെ ബ്രില്ല്യന്റ് സ്‌പെയ്‌സ് മാനേജ്‌മെന്റ് കൊണ്ടു കൂടിയാണ്. ഡിസൈനിന്റെ ഓരോ ഘടകത്തിലും പൂര്‍ണ്ണമായ ഡിസൈന്‍ സ്വാതന്ത്ര്യം ക്ലൈന്റ് ജാവേദ് അബ്ദുല്‍ വഹാബ് ആര്‍ക്കിടെക്റ്റിന് നല്‍കിയിട്ടുണ്ട്. ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എ. കെ. ഡിസൈനോയിലെ ആര്‍ക്കിടെക്റ്റ് അബ്ദുള്ള കുഞ്ഞിയാണ് ഈ ഫഌറ്റിന്റെ ഇന്റീരിയര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്.

സ്‌പെയ്‌സ് പരിമിതിയോട് ഒട്ടും തന്നെ കോംപ്രമൈസ് ചെയ്യാതെയാണ് ആര്‍ക്കിടെക്റ്റ് അബ്ദുള്ള കുഞ്ഞി ഈ ലക്ഷ്വറി അപ്പാര്‍ട്ട്‌മെന്റിന്റെ ഇന്റീരിയര്‍ ഒരുക്കിയിരിക്കുന്നത്. ലക്ഷ്വറി ഫീലിന് യാതൊരു തരത്തിലും കോട്ടം തട്ടാതെ ഹൈ എന്‍ഡ് സ്‌പെയ്‌സ് സേവിംഗ് കണ്‍സെപ്റ്റിലാണ് ഈ അപ്പാര്‍ട്ട്‌മെന്റ് ഒരുക്കിയിരിക്കുന്നത്. യൂട്ടിലിറ്റിയ്ക്ക് പ്രാധാന്യം നല്‍കി കൊണ്ട് ഒരുക്കിയ ഇന്റീരിയറില്‍ സ്‌പെയ്‌സുകളെ ക്ലട്ടര്‍ ഫ്രീയായി നിലനിര്‍ത്താനും ശ്രദ്ധിച്ചിട്ടുണ്ട്.

ലിവിംഗ്
ഇംപോര്‍ട്ട് ചെയ്ത സ്‌പെയ്‌സ് സേവിംഗ് ഫര്‍ണിച്ചറുകളും ഇറ്റലിയില്‍ നിന്ന് ഇറക്കുമതി ചെയ്ത ഹൈ എന്‍ഡ് വെനീറും ലെതറും ഉപയോഗിച്ചിട്ടുള്ള ഡിസൈനുമാണ് ലിവിംഗിന്റെ പ്രധാന െൈഹലൈറ്റ്. മള്‍ട്ടിപര്‍പ്പസ് ഫര്‍ണിച്ചറുകളുടെ സേവനം ബുദ്ധിപൂര്‍വ്വം ഉപയോഗപ്പെടുത്തിയിട്ടുണ്ട് ഇവിടെ. ലിവിംഗ് ഏരിയയിലെ വാള്‍ പാനലിനെ താഴേക്ക് പുള്‍ ചെയ്താല്‍ ഫുള്‍ ഫ്‌ളെഡ്ജഡ് ബെഡായി മാറും. ആക്‌സസറീസ് പോലും ഇതിനായി മാറ്റേണ്ടതില്ല എന്നതാണ് മറ്റൊരു വസ്തുത. ബെഡിന്റെ ലെഗ്ഗാണ് പാനലില്‍ പുറത്തേക്ക് തള്ളിനില്‍ക്കുന്നത്.

സ്‌പെയ്‌സിനെ സേവ് ചെയ്യുന്ന മറ്റൊരു ഘടകം ഇവിടുത്തെ കണ്‍സോള്‍ യൂണിറ്റാണ്. ഈ കണ്‍സോളിനെ ഒന്നു പുള്‍ ചെയ്താല്‍ ഞൊടിയിടയില്‍ 8 പേര്‍ക്ക് ഇരിക്കാവുന്ന ഡൈനിംഗ് ടേബിളായി മാറും. ഹൈ എന്‍ഡ് വെങ്ക വെനീറില്‍ ആണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്.

ബീക്കണ്‍ ഹില്ലിന്റെ ലക്ഷ്വറി ഷീര്‍ ആണ് മുറികളില്‍ കര്‍ട്ടനായി ഉപയോഗിച്ചിരിക്കുന്നത്. കാഴ്ചയെ തടസ്സപ്പെടുത്താതെ തന്നെ സ്വകാര്യതയ്ക്ക് പ്രാധാന്യം നല്‍കുന്നുണ്ട് ഈ ഷീര്‍ കര്‍ട്ടനുകള്‍.

കസ്റ്റമൈസ്ഡ് മിറര്‍- ടിവി യൂണിറ്റാണ് മറ്റൊരു കൗതുകം. പെട്ടെന്ന് കാണുമ്പോള്‍ ഒരു കണ്ണാടിയായേ തോന്നുമെങ്കിലും ഒരു ഫംഗ്ഷണല്‍ ടിവിയുടെ ധര്‍മ്മം കൂടി നിര്‍വ്വഹിക്കപ്പെടുന്നുണ്ട് ഇവിടെ. ഓണ്‍ ചെയ്താല്‍ മാത്രമേ ഇതൊരു ടിവിയാണെന്നു മനസ്സിലാകൂ. ഇത്തരത്തിലുള്ള കൗതുകമുണര്‍ത്തുന്ന ഡിസൈന്‍ എലമെന്റുകള്‍ സ്‌പെയ്‌സിന്റെ പരിമിതിയെ മറികടക്കാനും ഇന്റീരിയര്‍ സ്‌പെയ്‌സുകള്‍ക്ക് പുത്തന്‍ മാനം നല്‍കാനും ആര്‍ക്കിടെക്റ്റിനെ സഹായിച്ചിട്ടുണ്ട്.
ഇംപോര്‍ട്ട് ചെയ്ത റഗ്‌സ് ആണ് ഇന്റീരിയറില്‍ ഉപയോഗിച്ചിരിക്കുന്നത്. ഇറ്റലിയില്‍ നിന്നും ഇംപോര്‍ട്ട് ചെയ്ത സ്റ്റെപ്പ് ഇവി ബ്രാന്‍ഡിലുള്ള റഗ്‌സും ഇതില്‍ പെടും. സുതാര്യതയ്ക്ക് യാതൊരു തരത്തിലുള്ള പ്രതിബദ്ധവും നല്‍കാതെയും കാഴ്ചകളെ മറക്കാതെയും ലിവിംഗിന്റെ ഭാഗമായി ഇരിക്കുന്ന ബബിള്‍ ചെയറാണ് ഇവിടുത്തെ മറ്റൊരു കൗതുകം. ശാന്തതയുടെ അപാരമായ സംഗീതവും അനന്തമായ കാഴ്ചകളുടെ സൗന്ദര്യവും നുകര്‍ന്ന് റിലാക്‌സ് ചെയ്തിരിക്കാന്‍ ഈ ബബിള്‍ ചെയര്‍ സഹായിക്കും.

ഇന്റീരിയറിന്റെ ലക്ഷ്വറി ഫീല്‍ നിലനിര്‍ത്താനും ഫര്‍ണിച്ചറുകളോടും ഫര്‍ണിഷിംഗ് അലങ്കാരങ്ങളോടും ചേര്‍ന്നു പോവാനുമായി എക്‌സ്‌ക്ലൂസീവും ഹൈ എന്‍ഡുമായ വാള്‍പേപ്പറുകളാണ് ഉപയോഗിച്ചിരിക്കുന്നത്. മായ റൊമാനോവ് ബ്രാന്‍ഡിലുള്ളതാണ് ഈ വാള്‍ പേപ്പറുകള്‍. വാള്‍പേപ്പറുകളില്‍ ചിലത് മദര്‍ ഓര്‍ പേള്‍ ഫിനിഷുള്ളതാണ്. മറ്റൊന്ന് വെനീര്‍ഡ് വാള്‍പേപ്പറുകളാണ്. സ്‌പെഷ്യല്‍ പാറ്റേണോടു കൂടിയ തിന്‍ വെനീറാണ് ഈ വാള്‍ പേപ്പര്‍. കസ്റ്റമെയ്ഡായി ഓര്‍ഡര്‍ ചെയ്‌തെടുത്ത ഈ വാള്‍പേപ്പര്‍ പതിക്കുന്നത് ഇന്‍സ്റ്റാളേഷന്‍ മാനുവല്‍ നോക്കിയാണ്. വൈബ്രന്റ് ഫീല്‍ സമ്മാനിക്കുന്ന ബ്രൈറ്റ് നിറത്തിലുള്ള ഗ്ലാസ്സ് ബെഡ് വാള്‍പേപ്പറും ഇവിടെ ഉപയോഗിച്ചിട്ടുണ്ട്. അബ്‌സ്ട്രാക്റ്റ് കാലിഗ്രാഫിയില്‍ പ്രത്യേക വൈദഗ്ധ്യം നേടിയ ഒരു നോര്‍വീജിയന്‍ ആര്‍ട്ടിസ്റ്റിനെ വെച്ച് ചെയ്ത ആര്‍ട്ട് വര്‍ക്കുകളാണ് ഇന്റീരിയറിന്റെ മറ്റൊരു ഹൈലൈറ്റ്. രണ്ട് ഇംപോര്‍ട്ടഡ് ഷാന്‍ഡ്‌ലിയറും ഇവിടെ ഉപയോഗിച്ചിട്ടുണ്ട്. ആര്‍ട്ടിമെയ്ഡിന്റെ ഡിസൈനര്‍ കളക്ഷനില്‍ വരുന്നതാണ് ഇതിലൊന്ന്.

‘ട്രാന്‍സ്‌ഫോര്‍മര്‍ ഹൗസ്’ എന്നാണ് ആര്‍ക്കിടെക്റ്റ് അബ്ദുള്ള കുഞ്ഞി ഈ അപ്പാര്‍ട്ട്‌മെന്റിനു നല്‍കിയ ചെല്ലപ്പേര്. ഒന്നില്‍ നിന്ന് മറ്റൊന്നിലേക്ക് ഈസിയായി ട്രാന്‍സ്‌ഫോം ചെയ്യുകയാണ് ഇവിടുത്തെ സ്‌പെയ്‌സുകള്‍. ലിവിംഗ് ആവാനും ബെഡ് റൂം ആവാനും എന്റര്‍ടെയിന്‍മെന്റ്് സോണാകാനുമൊക്കെ ഞൊടിയിട പോലും ആവശ്യമില്ല ഈ സ്‌പെയ്‌സുകള്‍ക്ക്. വുഡന്‍ ഫ്‌ളോറും അതിമനോഹരമായ ക്യൂരിയോസുകളും കൂള്‍ നിറങ്ങളുടെ സമന്വയവും ഡിസൈനിലെ എലഗന്‍സുമെല്ലാം ചേര്‍ന്ന് ഈ അപ്പാര്‍ട്ട്‌മെന്റിന് സമ്മാനിക്കുന്നത് സ്വര്‍ഗ്ഗീയമായൊരു അനുഭൂതിയാണ്. സ്‌പെയ്‌സുകളുടെ വിശാലത മാത്രമല്ല ലക്ഷ്വറിയെന്ന് ഈ പ്രൊജക്റ്റ് അടിവരയിട്ടു തന്നെ സമര്‍ത്ഥിക്കുന്നുണ്ട്.

Fact File:
Project Type: Apartment
Location: Burj Khalifa
Client: Javed Abdul Wahab
Designer: Ar. Abdulla Kunhi, AK DESIGNO, Dubai
Design Style: Highend Luxury Fusion Design
Area: 900 sq. tf

 

ഫോട്ടോ: സാജു ജോണ്‍

Comments