Posted by

മോഡേണ്‍ സുന്ദരി!

ആരെയും അത്ഭുതപ്പെടുത്തുന്ന മേയ്ക്ക് ഓവറാണ് ഈ വീടിന്‍റെ പ്രത്യേകത. കാലപ്പഴക്കം കൊണ്ട് ഔട്ട് ഡേറ്റഡ് ആയി പ്പോയൊരു വീടിനെ കണ്ടംപററി ശൈലിയില്‍ നവീകരിച്ചെടുക്കുകയാണ് ഡിസൈനര്‍ സാലിം ചെയ്തത്. വീട് മുഴുവനായും പൊളിച്ചു കളഞ്ഞ് പുതിയ വീട് പണിയുക എന്നത് ഏറെ പണച്ചെലവുണ്ടാക്കുന്ന പ്രക്രിയ ആയതിനാല്‍ വീടിന്‍റെ എലവേഷനെ കണ്ടംപററി ശൈലിയിലേക്ക് മോഡിഫൈ ചെയ്തെടുക്കുകയാണ് ഡിസൈനര്‍ ചെയ്തത്. ക്ലാഡ്ഡിംഗ്, ബ്രിക് സ്റ്റോണുകളും എക്സ്റ്റന്‍റഡ് പര്‍ഗോള റൂഫുമെല്ലാം എലവേഷനെ  സുന്ദരമാക്കുന്നു.

വേണ്ടിടത്ത് സ്പെയ്സ് കൂട്ടിയും പുതിയ സ്പെയ്സുകള്‍ കൂട്ടിയോജിപ്പിച്ചുമെല്ലാം ഇന്‍റീരിയറിനെ വിശാലമാക്കിയിരിക്കുന്നു. വൈറ്റ് വിട്രിഫൈഡ് ടൈലാണ് ഫ്ളോറില്‍ ഉപയോഗിച്ചിരിക്കുന്നത്. ജിപ്സം, പ്ലൈ, വെനീര്‍, എല്‍ ഇ ഡി ലൈറ്റുകള്‍ എന്നിവയുടെ കോമ്പിനേഷനില്‍ ഒരുക്കിയ സീലിംഗ് മനോഹരമായൊരു കാഴ്ച തന്നെ സമ്മാനിക്കുന്നു. ബെഡ് റൂമുകളുടെയും ബാല്‍ക്കണിയുടെയും ഓരോ ചുമര്‍ വീതം പെയിന്‍റ് ഫിനിഷ് നല്‍കി ഹൈലൈറ്റ് ചെയ്തെടുത്തിട്ടുണ്ട്. നല്ല വെന്‍റിലേഷന്‍ സൗകര്യവും വെളിച്ചവും ലഭിക്കുന്ന രീതിയിലാണ് ഇന്‍റീരിയര്‍ സ്പെയ്സുകള്‍ ക്രമീകരിച്ചിരിക്കുന്നത്. വെള്ള നിറമാണ് വീടിന്‍റെ പ്രധാന കളര്‍ തീമെങ്കിലും സ്പെയ്സുകളുടെ പ്രത്യേകതയ്ക്ക് അനുസരിച്ചു്ള്ള ഇളം നിറങ്ങള്‍ തെരെഞ്ഞെടുത്ത് മുറികള്‍ക്ക് കോണ്‍ട്രാസ്റ്റ് ലുക്ക് പകര്‍ന്നിരിക്കുന്നു. കസ്റ്റമെയ്ഡായി നിര്‍മ്മിച്ച ഫര്‍ണിച്ചറുകള്‍ ഇന്‍റീരിയറിന് ലക്ഷ്വറി ഫീല്‍ പകരുന്നു. ലൈറ്റ് ഗ്രീന്‍- വൈറ്റ് നിറങ്ങളുടെ കോമ്പിനേഷനിലാണ് കിച്ചന്‍ ഒരുകകിയത്. ബ്രേക്ക് ഫാസ്റ്റ് ടേബിളിനും കിച്ചനില്‍ സ്ഥാനം നല്‍കിയിട്ടുണ്ട്.

പോര്‍ച്ച്, സിറ്റൗട്ട്, ലിവിംഗ്, ഡൈനിംഗ്, അറ്റാച്ച്ഡ് ബാത്ത് റൂമോടു കൂടിയ രണ്ട് ബെഡ് റൂമുകള്‍, ഒരു കോമണ്‍ ടോയ്ലറ്റ്, വര്‍ക്ക് ഏരിയയോട് കൂടിയ കിച്ചന്‍ എന്നിവയാണ് താഴത്തെ നിലയിലെ സ്പെയ്സുകള്‍. ഡൈനിംഗിന്‍റെ ഒരു വശത്തായി മാസ്റ്റര്‍ ബെഡ് റൂമിനോട് ചേര്‍ന്നാണ് സ്റ്റെയര്‍ ഏരിയ വരുന്നത്. ഫാമിലി ലിവിംഗ്, രണ്ട് ബെഡ്റൂമുകള്‍, അറ്റാച്ച്ഡ് ബാത്ത് റൂം സൗകര്യമില്ലാത്ത ഒരു ഗസ്റ്റ് ബെഡ് റൂം, ബാല്‍ക്കണി എന്നിവയാണ് ഫസ്റ്റ് ഫ്ളോറിലെ സ്പെയ്സുകള്‍.

house_plan-1

house_plan-2

 

 

Comments