Posted by

വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍

കുറഞ്ഞ സ്പെയിസില്‍ ഒരുക്കാവുന്ന വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍ രീതിയെ പരിചയപ്പെടാം.

പച്ചപ്പ് കാണുമ്പോള്‍ മനസ്സിനുണ്ടാകുന്ന സന്തോഷം ചെറുതല്ല. അതു തന്നെയാവാം, ഇലച്ചെടികള്‍ ഉദ്യാനങ്ങളുടെ ഒഴിച്ചു കൂടാനാവാത്ത ഘടകമായി മാറുന്നതിനു കാരണവും. എന്നാല്‍ വീടുകള്‍ക്കു പകരം, ഫ്ളാറ്റുകള്‍ വ്യാപകമായതോടെ വീടിനു ചുറ്റും പച്ചപ്പെന്ന സങ്കല്‍പ്പത്തോടു തന്നെ ഗുഡ് ബൈ പറയേണ്ട അവസ്ഥയിലായി പല പ്രകൃതിസ്നേഹികളും. ചിലര്‍, തെരെഞ്ഞെടുത്ത ഇന്‍ഡോര്‍ പ്ലാന്‍റുകളെ ഫ്ളാറ്റിനകത്തേക്ക് ക്ഷണിച്ച് അകത്തളങ്ങളിലെ വിരസത അകറ്റി. വീടിന്‍റെ അകത്തളങ്ങള്‍ക്ക് പച്ചപ്പും അഴകും സമ്മാനിക്കണമെന്നു കൊതിക്കുന്നവര്‍ക്ക് ആശ്വാസമാവുകയാണ് വെര്‍ട്ടിക്കല്‍ ഗാര്‍ഡനുകള്‍.

വിദേശനാടുകളിലും ഡല്‍ഹി, ബോംബൈ, ബാംഗ്ലൂര്‍ എന്നീ മെട്രോകളിലും  മാത്രം വ്യാപകമായിരുന്ന വെര്‍ട്ടിക്കല്‍ ഗാര്‍ഡനുകള്‍ക്ക് ഇന്ന് കേരളത്തിലും പ്രചാരമേറുകയാണ്. മലേഷ്യ, സിംഗപ്പൂര്‍, തായ്ലാന്‍റ് എന്നിവിടങ്ങളിലെല്ലാം വ്യാപകമായ വെര്‍ട്ടിക്കല്‍ ഗാര്‍ഡനുകളെ കേരളത്തിനു പരിചയപ്പെടുത്തുന്നത് വെണ്ണലയിലെ ഇന്‍ഡോര്‍ ഗ്രീന്‍ കണ്‍സെപ്റ്റാണ്. ഇന്‍ഡോര്‍ ഗ്രീന്‍ കണ്‍സെപ്റ്റിന്‍റെ ഡയറക്ടറായ വെണ്ണല സ്വദേശി ഹനീഫാണ് ഇന്‍ഡോര്‍ ഗാര്‍ഡന്‍ രംഗത്ത് ഒരു ഹരിത വിപ്ലവത്തിനു തിരി കൊളുത്തികൊണ്ട് വെര്‍ട്ടിക്കല്‍ ഗാര്‍ഡനുകള്‍ അവതരിപ്പിക്കുന്നത്. ഈസ്റ്റ് ജര്‍മ്മനിയുടെ പോപ്പില്‍മാന്‍ കമ്പനിയുടെ പോളി പ്രോപ്പിലിന്‍ ടെക്കു പ്ലാന്‍റ് പ്ലോട്ടുകള്‍ കഴിഞ്ഞ അഞ്ചുവര്‍ഷമായി കേരളത്ത മാര്‍ക്കറ്റിലെത്തിക്കുന്ന ഇംപോര്‍ട്ടിങ് കമ്പനിയായി എബി ഗ്രീന്‍റെ ഇതര സ്ഥാപനമാണ്  ഇന്‍ഡോര്‍ ഗ്രീന്‍ കണ്‍സെപ്റ്റ്.

ചെറിയ ഇടങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തി ഭിത്തികളിലും മറ്റും വെര്‍ട്ടിക്കലായി ഒരുക്കാന്‍ സാധിക്കുന്നവയാണ് ഈ ഗാര്‍ഡനുകള്‍. ഫ്ളാറ്റുകള്‍ക്കും മറ്റ് സ്ഥലസൗകര്യം കുറവുള്ള നിര്‍മ്മിതികള്‍ക്കും ഓഫീസ് കെട്ടിടങ്ങള്‍ക്കുമൊക്കെ ഏറെ യോജിച്ചവയാണ് ഇവ.  ഭിത്തികളില്‍ ഘടിപ്പിക്കാവുന്ന മൂന്നു കപ്പുകളുള്ള മോഡ്യൂളുകളാണ് ഇതിന്‍റെ അടിസ്ഥാനം. പോളി പ്രൊപ്പിലിന്‍ നിര്‍മിതമായ ഈ കപ്പുകളില്‍ ചകരിച്ചോറ് നിറച്ചാണ് ചെടി നടുന്നത്. സിങ്കോണിയം, ഫിലോഡെന്‍ഡ്രോണ്‍,   ബ്രോമിലിയാര്‍ഡ്സ്, റിയോ,  ഡ്രസീനിയ, ക്ലോറോഫൈറ്റം, അസ്പരാഗസ് ഫേണ്‍സ്, ബോസ്റ്റോണ്‍ ഫേണ്‍സ് തുടങ്ങിയ ചെടികളാണ് വെര്‍ട്ടിക്കല്‍ ഗാര്‍ഡനില്‍ സാധാരണയായി ഉപയോഗിക്കുന്നത്. ഇത്തരം പോളി പ്രൊപ്പിലിന്‍ നിര്‍മ്മിതമായ നിരവധി മോഡ്യൂളുകള്‍ ചേര്‍ത്തു വെച്ച് കസ്റ്റമ്സേിന്‍റെ ആവശ്യാനുസരണം വലിപ്പമേറിയ വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍ വാളുകള്‍ വരെ സൃഷ്ടിക്കാന്‍ കഴിയും.  വെള്ളവും വളവും സ്പ്രേ ചെയ്തു നല്‍കുകയാണ് ഇവയുടെ രീതി. അമിതമായി വരുന്ന വെള്ളം ശേഖരിക്കാന്‍ ഒരു ചാലും ഈ മോഡ്യൂളുകളുടെ അടിയിലായി നല്‍കും. ഭിത്തികള്‍ക്കു വേണ്ടി മാത്രമല്ല, ലിവിംഗ്- ഡൈനിംഗ് പാര്‍ട്ടീഷന്‍, ഓഫീസ് റിസപ്ഷന്‍ ഏരിയ എന്നു തുടങ്ങി വ്യക്തികളുടെ മനോധര്‍മ്മം പോലെ എവിടെ വേണമെങ്കിലും വെര്‍ട്ടിക്കല്‍ ഗാര്‍ഡനുകള്‍ സ്ഥാപിക്കാവുന്നതേയുള്ളൂ.

വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍റെ ഗുണങ്ങള്‍
വെര്‍ട്ടിക്കല്‍ ഗാര്‍ഡനുകള്‍ അകത്തളങ്ങളുടെ ഭാഗമാക്കുമ്പോള്‍ ആരോഗ്യകരമായ ചില ഗുണങ്ങള്‍ കൂടി ലഭിക്കുന്നുണ്ട്. വായുവിലെ ടോക്സിനെ ഈ ചെടികള്‍ നീക്കം ചെയ്യുന്നു, ഒപ്പം വായു ശുദ്ധീകരിക്കുകയും ചെയ്യുന്നു. അനാരോഗ്യകരമായ കാര്‍ബണ്‍ ഡൈ ഓക്സൈഡ് വലിച്ചെടത്ത് ഓക്സിജന്‍ പുറത്തുവിടുന്നു. ഏതു തിരക്കേറിയ നഗരത്തിലായാലും അകത്തളങ്ങള്‍ക്ക് പ്രകൃതിയുടെ സ്പര്‍ശം പകരാന്‍ ഇവയ്ക്കു സാധിക്കും. വീടുകള്‍, ഷോപ്പുകള്‍, ഫ്ളാറ്റുകള്‍, ഓഫീസ്, ബാല്‍ക്കണി തുടങ്ങിയവയ്ക്കൊക്കെ ഉത്തമം. അര്‍ബന്‍ ഏരിയകള്‍ക്ക് പച്ചപ്പിന്‍റെ ബദല്‍ പേരുകളാവാന്‍ ഇവയ്ക്കു സാധിക്കും. എല്ലാ ചെടികളും തണലില്‍ വളരുന്നവയാണ്. ഇംപോര്‍ട്ടഡ് പോട്ടിംങ് സോയിലില്‍ നട്ട രീതിയിലാണ് ഈ ഇംപോര്‍ട്ടഡ് പ്ലാന്‍റുകള്‍ ലഭിക്കുക. ഇവയ്ക്ക് അധികം വെള്ളം വേണ്ട. വെള്ളം സ്പ്രേ ചെയ്തു കൊടുത്താല്‍ തന്നെ ഇവ തഴച്ചു വളരും. വെര്‍ട്ടിക്കലായി വളരുന്നതു കൊണ്ട് പ്രാണിശല്യം, കളശല്യം എന്നിവ ഇവയെ ബാധിക്കുന്നില്ല. അതുകൊണ്ടു തന്നെ യാതൊരുവിധ പെസ്റ്റിസൈഡുകളും കെമിക്കലും അടിക്കേണ്ടതായും വരുന്നില്ല. അകത്തളങ്ങളിലെ ചൂടു കുറയ്ക്കാനും ഇവയ്ക്കു കഴിയും. വെര്‍ട്ടിക്കല്‍ ഗാര്‍ഡനുകള്‍ വെയ്ക്കുന്ന ഒരു മുറിയില്‍ , മറ്റു മുറികളെ അപേക്ഷിച്ച് 7 മുതല്‍ 10 ഡിഗ്രി വരെ ചൂട് കുറവായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
Mob: 9037672011, 9497484943

Comments