Posted by

മൂന്നു സ്റ്റൈലിഷ് ബെഡ് റൂമുകള്‍

1.വൈറ്റ് ബ്ലൂ ഡ്രീംസ് : ലാമിനേറ്റഡ് വുഡന്‍ ഫ്ളോറാണ് ഏകദേശം 250 സ്ക്വയര്‍ ഫീറ്റ് വിസ്താരമുള്ള ഈ ബെഡ് റൂമിന് വേണ്ടി ഉപയോഗിച്ചിരിക്കുന്നത്. ക്ലൈന്‍റിന്‍റെ ആവശ്യാനുസരം കസ്റ്റമൈസ്ഡായി ഡിസൈന്‍ ചെയ്തെടുത്ത ഫര്‍ണിച്ചറുകളാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. ചുമരിന് ബ്ലൂ- വൈറ്റ് കോമ്പിനേഷനിലുള്ള പെയിന്‍റിംഗ് നല്‍കിയിരിക്കുന്നു. ഹെഡ് ബോര്‍ഡിന് ഇരുവശവുമുള്ള സിംഗിള്‍ വിന്‍ഡോകള്‍ക്ക് വുഡന്‍ സ്ട്രിപ്പും ക്ലോത്തും ഉപയോഗിച്ച് നിര്‍മ്മിച്ച റോളര്‍ ബ്ലൈന്‍റ് ഉപയോഗിച്ചിരിക്കുന്നു. വാള്‍നട്ട് കളറാണ് വെനീര്‍ കൊണ്ടു നിര്‍മ്മിച്ച ഫര്‍ണിച്ചറുകള്‍ക്ക് നല്‍കിയിരിക്കുന്നത്. വിശാലമായ ഡ്രസ്സിംഗ് ഏരിയയും ബാത്ത് റൂമും ഈ വീടിന്‍റെ ഭാഗമായി വരുന്നു.

2.ചുവപ്പും വെള്ളയും ചാരനിറവും ചേരുമ്പോഴുള്ള ഭംഗിയാണ് ഈ ബെഡ് റൂമിനെ വ്യത്യസ്തമാക്കുന്നത്. ഒരു മള്‍ട്ടി പര്‍പ്പസ് റൂമു പോലെയാണ് ഇതിന്‍റെ ഡിസൈന്‍. കുട്ടികള്‍ക്ക് കളിക്കാനും മറ്റുമായി ഈ റൂമിനോട് ചേര്‍ന്നൊരു ചെറിയൊരു പ്ലേ ഏരിയയും നല്‍കിയിട്ടുണ്ട്. ത്രെഡ് കര്‍ട്ടന്‍ ഉപയോഗിച്ച് ഈ ഏരിയയെ വേര്‍ത്തിരിച്ചിട്ടുണ്ട്.  ലാമിനേറ്റഡ് വുഡന്‍ ഫ്ളോര്‍ തന്നെയാണ് ഇവിടെയും ഉപയോഗിച്ചിരിക്കുന്നത്. ഹെഡ് ബോര്‍ഡിന് രണ്ടുവശത്തും സിംഗിള്‍ വിന്‍ഡോ നല്‍കിയിട്ടുണ്ട്. ഇവയ്ക്ക് പ്രൊജക്ഷന്‍ നല്‍കാനും മൊത്തം ഇന്‍റീരിയര്‍ ബാലന്‍സ് ചെയ്യാനുമായി വെനീറുകൊണ്ടുള്ള രണ്ടു ഷോ യൂണിറ്റുകളും ഇവിടെ നല്‍കിയിട്ടുണ്ട്. വുഡ് സ്ട്രിപ്പും ക്ലോത്തും കൊണ്ടു നിര്‍മ്മിച്ച റോളര്‍ ബ്ലൈന്‍ഡ് തന്നെയാണ് ഇവിടെയും ഉപയോഗിച്ചത്. കട്ടിലിനു എതിര്‍വശത്തായാണ് ഇവിടെ ഡ്രസ്സിങ് ഏരിയും ബാത്ത് റൂമും വരുന്നത്.

3.വെങ്കെ നിറവും വെള്ളയുമാണ് ഈ ബെഡ് റൂമിന് വേണ്ടി തെരെഞ്ഞെടുത്തിരിക്കുന്ന കളര്‍ തീം. ലാമിനേറ്റഡ് വുഡന്‍ ഫ്ളോറും വെള്ള വിട്രിഫൈഡ് ടൈലുമാണ് ഫ്ളോറിനു വേണ്ടി തെരെഞ്ഞെടുത്തിരിക്കുന്നത്. ജിപ്സം ഉപയോഗിച്ച് ഫാള്‍സ് സീലിംഗ് നല്‍കിയിരിക്കുന്നു. ലാപ്ടോപ്പും മറ്റു അനുബന്ധ സാധനങ്ങളുമൊക്കെ വെയ്ക്കാന്‍ ചുമരില്‍ പ്രത്യേകം റാക്കും നല്‍കിയിരിക്കുന്നു. എല്‍ ഇ ഡി ലൈറ്റുകളും ഡയറക്ട് ലൈറ്റുകളും ഇവിടെ ഉപയോഗിച്ചിരിക്കുന്നു. തീമിനോട് ചേര്‍ന്നു പോവുന്ന വീതിയേറിയ ബ്ലൈന്‍ഡുകളും ഇവിടെ ഉപയോഗിച്ചിരിക്കുന്നു. വെനീറില്‍ തീര്‍ത്ത വാര്‍ഡ്രോബുകള്‍ മാക്സിമം സ്റ്റോറേജ് സാധ്യമാക്കുന്നു. ഈ ബെഡ് റൂമിനോട് ചേര്‍ന്നൊരു ബാല്‍ക്കണിയും വരുന്നുണ്ട്.

Comments