Posted by

എന്‍വറ: ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്‌ സേവനങ്ങള്‍ ഒരു കുടക്കീഴില്‍

മൊബൈല്‍ ഫോണും ടാബും ലാപ്‌ടോപ്പും വിപണിയെ നിയന്ത്രിക്കുന്ന ഈ കാലഘട്ടത്തില്‍ നിങ്ങളുടെ ബിസിനസ്‌ പഴഞ്ചനാകുന്നുണ്ടോ? എങ്കിലിതാ നിങ്ങളെ ഡിജിറ്റല്‍ ലോകത്തേക്ക്‌ കൈപിടിച്ചുയര്‍ത്താന്‍ എന്‍വറ

ന്ത്യയുടെ ഡിജിറ്റല്‍ രംഗത്തേക്കുള്ള ചുവടുവയ്‌പുകളില്‍ ചെറുകിട വ്യാപാരികള്‍ക്ക്‌ കൈത്താങ്ങായി എന്‍വറ ക്രിയേറ്റീവ്‌ ഹബ്ബ്‌. വിപണിയില്‍ ലഭ്യമാകുന്നതിന്റെ പകുതി ചെലവില്‍ വ്യത്യസ്‌തമായ ഇ-കൊമേഴ്‌സ്‌ വെബ്‌സൈറ്റുകളുള്‍പ്പടെ വ്യവസായികള്‍ക്ക്‌ നിര്‍മിച്ചു നല്‍കിയാണ്‌ മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന എന്‍വറ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്‌ കമ്പനി ശ്രദ്ധേയമാകുന്നത്‌. സോഷ്യല്‍ മീഡിയ മാര്‍ക്കറ്റിംഗ്‌, സേര്‍ച്ച്‌ എന്‍ജിന്‍ ഒപ്‌റ്റിമൈസേഷന്‍ എന്നിവയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി ചെറുകിട വ്യാപാരികള്‍ക്ക്‌ കുറഞ്ഞ മുതല്‍മുടക്കില്‍ ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗും എന്‍വറ ചെയ്‌തുനല്‍കുന്നു.
നഗരങ്ങളില്‍നിന്നു മാറി താരതമ്യേന ചെലവു കുറഞ്ഞ ഗ്രാമീണ മേഖല പ്രവര്‍ത്തനത്തിനായി തെരഞ്ഞടുത്തതും ഫ്രീലാന്‍സേഴ്‌സ്‌ ക്ലബ്‌ രൂപീകരിച്ച്‌ വിവിധ പ്രോജക്ടുകള്‍ വിഭജിച്ചു കൊടുത്തുമാണ്‌ സ്ഥാപനം ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്‌ ചെലവുകള്‍ ഫലപ്രദമായി കുറയ്‌ക്കുന്നത്‌. അഞ്ച്‌ വര്‍ഷമായി ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്‌ രംഗത്ത്‌ സേവനങ്ങള്‍ നല്‍കുന്ന സ്ഥാപനത്തിന്‌ രജീഷ്‌ സി., ഹരിലാല്‍ താനൂര്‍ എന്നിവര്‍ ചേര്‍ന്നാണ്‌ നേതൃത്വം നല്‍കുന്നത്‌.
എപ്പോഴും ശ്രദ്ധിക്കപ്പെടണമെന്ന ഒരു പേരാകണം എന്ന ഉദ്ദേശത്താലാണ്‌ സ്‌പാനിഷ്‌ വാക്കായ `എന്‍വറ’ തെരഞ്ഞെടുത്തത്‌. പ്രകൃതിസംരക്ഷണം എന്നതാണ്‌ ഈ വാക്കുകൊണ്ട്‌ ഉദ്ദേശിക്കുന്നത്‌. പ്രകൃതിയെ ചൂഷണം ചെയ്‌തുകൊണ്ട്‌ പണമുണ്ടാക്കുന്നതിനോട്‌ ഞങ്ങള്‍ക്ക്‌ യോജിപ്പില്ല. പ്രിന്റ്‌ മീഡിയയ്‌ക്കുവേണ്ടി പ്രവര്‍ത്തിക്കാന്‍ ഞങ്ങള്‍ തയ്യാറാകാത്തതും അതിനാലാണ്‌. കാരണം, പേപ്പര്‍ നിര്‍മാണം പ്രകൃതി ചൂഷണം തന്നെയാണെന്ന്‌ രജീഷ്‌ പറയുന്നു.
2010-ല്‍ പ്രവര്‍ത്തനമാരംഭിച്ച എന്‍വറ ഇതിനോടകം നൂറുകണക്കിനു വ്യവസായികളെ ഇ-കോമേഴ്‌സ്‌ വിപണിയില്‍ എത്തിച്ചുകഴിഞ്ഞു. 1138 ഡൊമെയ്‌നുകള്‍, 256 ഇടപാടുകാര്‍, 312 പ്രൊജക്ടുകള്‍, 143 കോര്‍പറേറ്റ്‌ ഐഡന്റിറ്റി… ഇങ്ങനെ നീളുന്നു എന്‍വറയുടെ ഇതുവരെയുളള സേവനങ്ങളുടെ പട്ടിക. 2020 ആകുമ്പോഴേക്കും സമാനമായി ആയിരത്തിനു മുകളില്‍ കോര്‍പറേറ്റ്‌ ക്ലൈന്റുകളുള്ള സ്ഥാപനമായി എന്‍വറയെ വളര്‍ത്തണമെന്നതാണ്‌ ഈ സുഹൃത്തുക്കളുടെ ലക്ഷ്യം.
വിപണിയില്‍ വന്‍കിട കമ്പനികള്‍ വലിയ തുക ഈടാക്കുന്ന ഓണ്‍ലൈന്‍ ഡയറക്ടറി ലിസ്‌റ്റിംഗ്‌ സേവനങ്ങള്‍ എന്‍വറയുടെ നേതൃത്വത്തില്‍ ഡയലിന്‍ കേരള.കോം, കാലിക്കറ്റ്‌ ഹെല്‍പ്പ്‌.കോം എന്നീ വെബ്‌സൈറ്റുകള്‍ സൗജ്യമായി ഉപഭോക്താക്കള്‍ക്ക്‌ ലഭ്യമാക്കിയത്‌ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. ബിസിനസ്‌ രംഗത്ത്‌ ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ്‌ വ്യവസായികള്‍ക്ക്‌ സൗജന്യ സെമിനാറുകളും ഓണ്‍ലൈന്‍ കാമ്പയിനുകളും എന്‍വറ നടത്തിവരുന്നു. ഒരു നിശ്ചിത നിരക്കില്‍ വ്യാപാരികള്‍ക്ക്‌ തങ്ങളുടെ ബിസിനസ്‌ ലൊക്കേഷനും ഉല്‍പ്പന്നങ്ങളും ഓഫറുകളുമെല്ലാം ഉപഭോക്താക്കളിലെത്തിക്കാനുതകുന്ന വെബ്‌സൈറ്റ്‌ നിര്‍മാണത്തിനു തയ്യാറെടുക്കുകയാണ്‌ കമ്പനി.
വിവരങ്ങള്‍ക്ക്‌: 8089022005, 0494 2410820.
web: www.envara.in, email: info@envara.in

Comments