Posted by

ഗ്രീന്‍ലാന്‍ഡിന്‌ പത്തില്‍ 10

ഭവനനിര്‍മ്മാണരീതിയില്‍ 10 വര്‍ഷം വിജയകരമായി പൂര്‍ത്തിയാക്കുകയെന്നത്‌ ചില്ലറ കാര്യമല്ല. വീടുകള്‍ കല്ലും സിമന്റുമുപയോഗിച്ച്‌ കെട്ടിപ്പൊക്കിയാല്‍പോര, വീട്ടുകാരുടെ മനസ്സും വായിക്കാനാവണം. കേരളത്തിലെ തന്നെ പ്രശസ്‌തരായ ഗ്രീന്‍ലാന്‍ഡ്‌ ബില്‍ഡേഴ്‌സ്‌ ആന്‍ഡ്‌ ഡെവലപ്പേഴ്‌സിന്റെ വിജയത്തിന്‌ പുറകിലെ മന്ത്രവും ഇതാണ്‌.
ആലുവക്കാര്‍ക്ക്‌ വീടെന്നാല്‍ ഗ്രീന്‍ലാന്‍ഡാണ്‌. സമയത്തിന്‌, പറഞ്ഞ ബഡ്‌ജറ്റിന്‌ തീര്‍ക്കുന്ന ഉത്തരവാദിത്വമുള്ള ബില്‍ഡര്‍ എന്നാണ്‌ ഉപഭോക്താക്കള്‍ വിശേഷിപ്പിക്കാറുള്ളതും. ബേസിക്‌ ആയ ഡിസൈന്‍ മുതല്‍ വീട്‌ പണി പൂര്‍ത്തിയാക്കി ഉടമയുടെ കയ്യില്‍ താക്കോല്‍ കൊടുന്നതുവരെയുള്ള വര്‍ക്കുകള്‍ ചെയ്‌തു നല്‍കുന്ന ചുരുക്കം ചില ബില്‍ഡര്‍മാരില്‍ ഒന്നാണ്‌ ഗ്രീന്‍ലാന്‍ഡ്‌. ഒരു വീടിന്റെ എ ടു സെഡ്‌ വര്‍ക്കുകള്‍ സമയനിഷ്ടയോടെ ചെയ്‌തുനല്‍കുകയെന്നാണ്‌ ഗ്രീന്‍ലാന്‍ഡിനെ വ്യത്യസ്‌തമാക്കുന്നത്‌. 2009 ല്‍ തുടങ്ങിയ ഇവരുടെ ദൗത്യത്തില്‍ ഇന്ന്‌ വീടിനൊപ്പം കൊമേഴ്‌സ്യല്‍ കെട്ടിടങ്ങളുടെയും അപ്പാര്‍ട്ട്‌മെന്റുകളുടെ നിര്‍മ്മാണവുമുണ്ട്‌. ഇതോടൊപ്പം റെനോവേഷന്‍ വര്‍ക്കുകളും ഇവര്‍ ഏറ്റെടുക്കുന്നുണ്ട്‌.വിവിധയിടങ്ങളില്‍ നിന്നുള്ള ക്ലൈന്റുകള്‍ക്കായി കോണ്‍ട്രാക്‌റ്റ്‌ അടിസ്ഥാനത്തിലാണ്‌ ഓരോ പ്രൊജക്ടുകളും ഗ്രീന്‍ലാന്‍ഡ്‌ പൂര്‍ത്തീകരിക്കുന്നത്‌. ആലുവയില്‍ പിറവിയെടുത്ത ഈ സ്ഥാപനം പിന്നീട്‌ സമീപപ്രദേശമായ എടത്തലയിലേക്ക്‌ മാറി. ഇപ്പോള്‍ എറണാകുളം ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ നിറസാന്നിദ്ധ്യമാണ്‌ ഗ്രീന്‍ലാന്‍ഡ്‌. പ്ലാന്‍ ചെയ്‌ത്‌ വീട്‌ പണിത്‌ പോകുകയെന്നത്‌ ഗ്രീന്‍ ലാന്‍ഡിന്റെ ശൈലിയല്ല. വീട്ടുകാരുടെ ഇഷ്ടമനുസരിച്ച്‌ എക്‌സ്റ്റീരിയറും ഇന്റീരിയറും ഡിസൈന്‍ ചെയ്യും. ശേഷം നിര്‍മിക്കാന്‍ പോകുന്ന വീടിന്റെ രൂപത്തെ കുറിച്ച്‌ വീട്ടുകാരെ കൃത്യമായി ബോധ്യപ്പെടുത്തിയിട്ട്‌ മാത്രമേ നിര്‍മാണ പ്രവര്‍ത്തികള്‍ തുടങ്ങുകയുള്ളൂ. വീടിനായി സമീപിക്കുന്നവരുടെ സംതൃപ്‌തിയാണ്‌ ഈ സ്ഥാപനത്തിന്റെ വിജയവും. സ്ഥാപനത്തിന്റെ തുടക്കം മുതല്‍ ഇതുവരെ ഈ രീതിയില്‍ നിന്ന്‌ ഇവര്‍ വ്യതിചലിച്ചിട്ടുമില്ല.
പ്രൊജക്‌റ്റുകള്‍ ഏറ്റെടുക്കുമ്പോള്‍ വലുതെന്നോ ചെറുതെന്നോ വ്യത്യാസം ഇവര്‍ക്കില്ല. വന്‍കിട പ്രൊജക്‌റ്റുകള്‍ക്കൊപ്പം സാധാരണക്കാരന്‌ അഫോര്‍ഡ്‌ ചെയ്യാവുന്നതും ഗ്രീന്‍ലാന്‍ഡ്‌ ഒരു പോലെ കൈകാര്യം ചെയ്യുന്നുണ്ട്‌. 25 മുതല്‍ 30 ലക്ഷം രൂപയ്‌ക്ക്‌ ഫര്‍ണിഷ്‌ഡായ എല്ലാവിധ സൗകര്യങ്ങളോട്‌ കൂടിയ വീട്‌ നിര്‍മ്മിക്കുന്നതിനെ കുറിച്ചും ആലോചിക്കുന്നുണ്ട്‌. ഒരു സാധാരണ കുടുംബത്തിന്‌ ഈ ചെലവ്‌ വഹിക്കാനുള്ള ശേഷിയുണ്ടാകുമെന്നതു കൂടാതെ ആളുകള്‍ ഏറ്റവും കൂടുതല്‍ ആവശ്യപ്പെടുന്നതും ഇത്തരം വീടുകളാണ്‌. വീടുകളുടെ എക്‌സ്റ്റീരിയറിന്റെ മാതൃകയെ കുറിച്ച്‌ പ്രത്യേക ഐഡിയയില്ലാതെയാകും പല ക്ലൈന്റുകളും സമീപിക്കാറുളളത്‌. ഇവര്‍ക്ക്‌ കണ്‍ടെംപ്രറി ശൈലിയെന്നോ മോഡേണ്‍ ശൈലിയെന്നോ പ്രത്യേകിച്ച്‌ അറിവുമുണ്ടാകില്ല. ഇത്തരം ക്ലൈന്റുകള്‍ക്ക്‌ മുന്‍പ്‌ ചെയ്‌ത പ്രോജക്ടുകളുടെ 3ഡി വ്യൂവോ അല്ലെങ്കില്‍ ഫോട്ടോയോ കാണിച്ചു കൊടുക്കും. പിന്നീട്‌ അവര്‍ക്കിഷ്ടപ്പെട്ട ശൈലിയില്‍ പ്രിവ്യൂ തയ്യാറാക്കും. ഇഷ്ടപ്പെട്ടാല്‍ ഈ മോഡല്‍ തന്നെ ഫൈനലായി തെരഞ്ഞെടുക്കും. ഗ്രീന്‍ലാന്‍ഡ്‌ ചെയ്‌തു നല്‍കിയ വീടുകളില്‍ കൂടതലും കണ്‍ടെംപ്രറി ശൈലിയെ അടിസ്ഥാനമാക്കിയുള്ളതാണ്‌. ഏറ്റവും കൂടുതല്‍ ആളുകള്‍ ആവശ്യപ്പെട്ടതും ഇതാണ്‌. ഇതുവരെ ചെയ്‌തതില്‍ മൂന്നു വര്‍ക്കുകള്‍ മാത്രമേ ട്രഡീഷണല്‍ വീടുകളുള്ളൂ. മോഡേന്‍ രീതിയിലും നിരവധി വീടുകള്‍ ഡിസൈന്‍ ചെയ്‌തിട്ടുണ്ട്‌.


ഒരേസമയം പല പ്രൊജക്ടറ്റുകളിലായി ശ്രദ്ധ പതിപ്പിക്കാതെ ഒന്നില്‍ കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുകയെന്നതാണ്‌ ഗ്രീന്‍ ലാന്‍ഡിന്റെ പോളിസി. നിര്‍മ്മിക്കുന്ന വീടുകളുടെ ക്വാളിറ്റിക്ക്‌ തന്നെയാണ്‌ മുന്‍തൂക്കം എല്ലായ്‌പ്പോഴും നല്‍കാറുള്ളതും. അതിനാല്‍ ഒരു വര്‍ഷം ഇത്ര വീടുകള്‍ നിര്‍മ്മിച്ചുവെന്നോ, ഏറ്റെടുത്തുവെന്നോ അവകാശപ്പെടാന്‍ ഗ്രീന്‍ലാന്‍ഡിന്‌ താല്‍പര്യമില്ല. ഒരു വര്‍ഷം പത്തും പതിനഞ്ചും വീടുകള്‍ നിര്‍മ്മിക്കാന്‍ ഇവര്‍ക്ക്‌ കെല്‍പ്പുണ്ടായിട്ടും ഇതിന്‌ മുതിരാത്തത്‌ നല്‍ക്കുന്ന പ്രോഡക്‌റ്റിന്റെ ഗുണമേന്മയില്‍ വിട്ടുവീഴ്‌ച ചെയ്യാത്തതിനാലാണ്‌. നിര്‍മ്മിക്കുന്ന വീടുകളുടെ ഗുണമേന്മയ്‌ക്കും ക്ലൈന്റിന്റെ സംതൃപ്‌തിയ്‌ക്കും ഏറെ പ്രധാന്യം ഇവര്‍ നല്‍കുന്നുണ്ട്‌. അതിനാല്‍ സൈറ്റില്‍ കംപ്ലൈന്റ്‌ രജിസ്റ്റര്‍ തയ്യാറാക്കുന്നുണ്ട്‌. ക്ലൈന്റിന്റെ പരാതികള്‍ ഇതില്‍ രേഖപ്പെടുത്തിയാല്‍ വേഗത്തില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കുകയും ചെയ്യും. ഇത്‌ ക്ലൈന്റിനും പൂര്‍ണ്ണസംതൃപ്‌തി നല്‍കും. വീടിന്റെ നിര്‍മ്മാണം തുടങ്ങുന്നതിന്‌ മുമ്പ്‌ തന്നെ ക്ലൈന്റുമായിചേര്‍ന്ന്‌ കൃത്യമായ പ്ലാനിങ്‌ ഉണ്ടാകും. റൂമിന്റെ വലിപ്പമടക്കം എല്ലാ കാര്യങ്ങളിലും കൃത്യമായ ധാരണയുണ്ടാക്കിയ ശേഷമേ നിര്‍മ്മാണം തുടങ്ങൂ. മാതൃകയായി മറ്റു പ്രൊജക്‌റ്റുകള്‍ നേരിട്ട്‌ കാണിച്ചു കൊടുക്കുകയും ചെയ്യാറുണ്ട്‌.അതിനാല്‍ തന്നെ പിന്നീടൊരു പൊളിച്ചു പണിയെന്നത്‌ ഗ്രീന്‍ലാന്‍ഡ്‌ ചെയ്യുന്ന പ്രൊജക്‌റ്റുകളില്‍ വരാറേയില്ല. ലളിതമായ ഇന്റീരിയര്‍ ആണ്‌ ആളുകള്‍ക്ക്‌ കൂടുതലിഷ്ടം. പ്ലെയ്‌ന്‍ വൈറ്റ്‌ നിറത്തില്‍ ചെറിയ വൈനീര്‍ മൈക്ക്‌ പാനലിംഗ്‌, ലൈറ്റ്‌ കളറുകളില്‍ വാള്‍ എന്നിങ്ങനെ ചെയ്യുന്നതാണ്‌ ഇപ്പോള്‍ കാണുന്ന ട്രെന്‍ഡ്‌. എന്നാല്‍ കുറച്ചുനാള്‍ മുമ്പ്‌ കളര്‍ഫുള്‍ ഇന്റീരിയറാണ്‌ ആളുകള്‍ ഇഷ്ടപ്പെട്ടിരുന്നത്‌. ടേണ്‍കീ കോണ്‍ട്രാക്‌റ്റ്‌ സ്‌ക്വയര്‍ഫീറ്റിന്‌ 1700 രൂപ മുതല്‍ ലഭ്യമാണ്‌. ഇതുമായി ബന്ധപ്പെട്ട വിശദ വിവരങ്ങള്‍ ഗ്രീന്‍ലാന്‍ഡിന്റെ വെബ്‌സ്റ്റില്‍ നിന്ന്‌ ലഭ്യമാണ്‌.

പ്രകൃതിയ്‌ക്കനുയോജ്യമായ വീടുകള്‍ വേണമെന്ന ആവശ്യവുമായി നിരവധിപേര്‍ ഗ്രീന്‍ലാന്‍ഡിനെ സമീപിക്കാറുണ്ട്‌. ഇവര്‍ ഇത്തരം വീടുകള്‍ക്ക്‌ അനുയോജ്യമായ സ്ഥലവും കണ്ടെത്തും. പാടത്തിനടുത്തും ഒരുപാട്‌ മരങ്ങളുള്ള പ്രദേശവും ഇക്കോ ഫ്രണ്ട്‌ലി വീടുകള്‍ക്ക്‌ അനുയോജ്യമാണ്‌. ഒരു ഭാഗം ഓപ്പണ്‍ ഏരിയയായി നല്‍കിയാല്‍ തന്നെ ക്ലൈന്റിന്‌ ഇഷ്ടമാകും. കോര്‍ട്ട്‌യാര്‍ഡും ബാംബു പോലെയുള്ള ഇന്‍ഡോര്‍ പ്ലാന്റുകളുടെ ഉപയോഗവും വീടിനെ കൂടുതല്‍ മനോഹരമാക്കും. ഡൈനിംഗില്‍ നിന്ന്‌ പുറത്തേക്ക്‌ വിന്‍ഡോ അല്ലെങ്കില്‍ വാതില്‍ കൊടുക്കുന്നതും ഇപ്പോള്‍ കൂടുതലായി ചെയ്യുന്നുണ്ട്‌. ഗ്ലാസാണ്‌ ഉപയോഗിക്കാറുള്ളത്‌. സുരക്ഷയ്‌ക്കായി പെര്‍ഫ്‌ളേറ്റഡ്‌ ഷട്ടറുകളും ഉപയോഗിക്കാറുണ്ട്‌.
ബഡ്‌ജറ്റ്‌ കൂടുതലുള്ള വീടുകള്‍ക്ക്‌ ടീക്ക്‌ പരമാവധി ഉപയോഗിക്കും.

വെള്ളപ്പൊക്കം വീടുകളെ എങ്ങനെയാണ്‌ ബാധിക്കുന്നതെന്ന്‌ ഗ്രീന്‍ലാന്‍ഡ്‌ കൃത്യമായി പഠിച്ചു. ഏറ്റവും കൂടുതല്‍ ബാധിച്ച ആലുവയില്‍ കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്നതിനാല്‍ തന്നെ കൂടുതല്‍ മനസ്സിലാക്കാനും സാധിച്ചു. എം.ഡി.എഫ്‌ പോലുള്ള മെറ്റീരിയലുകള്‍ വെള്ളം കയറി വീര്‍ത്ത്‌ പോയി. കുറഞ്ഞ ക്വാളിറ്റിയിലുള്ള പ്ലൈവുഡുകള്‍ കൊണ്ട്‌ നിര്‍മ്മിച്ച വാഡ്രൊബുകള്‍ പന്നീട്‌ ഉപയോഗിക്കാന്‍ പറ്റാതെയായി. വിലക്കുറവ്‌ നോക്കി വാങ്ങിയ പല മെറ്റീരിയലുകളും പുനരുപയോഗിക്കാന്‍ സാധിക്കാതെ നശിച്ചുപോകുകയാണുണ്ടായത്‌. അതിനാല്‍ ഗുണമേന്മയുള്ള വസ്‌തുക്കള്‍ ഉപയോഗിച്ചാല്‍ മാത്രമേ വീട്‌ വെള്ളപ്പൊക്കം പോലുള്ള പ്രകൃതി ദുരന്തങ്ങളെ അതിജീവിക്കൂവെന്ന്‌ ഗ്രീന്‍ലാന്‍ഡിന്റെ അധികൃതര്‍ പറയുന്നത്‌. ആദ്യം പരമാവധി ലാഭിക്കാന്‍ ശ്രമിച്ചാല്‍ പിന്നീട്‌ ഇരട്ടിച്ചെലവാകും ഫലം.

2019 ഗ്രീന്‍ലാന്‍ഡിനെ സംബന്ധിച്ചിടത്തോളം സ്‌പെഷ്യലാണ്‌. നിരവധി കുടുംബങ്ങളുടെ സ്വപ്‌നം സാക്ഷാത്‌കരിക്കാന്‍ മുന്‍പന്തിയില്‍ നിന്ന ഗ്രീന്‍ലാന്‍ഡ്‌ പത്താം വയസ്സ്‌ പൂര്‍ത്തിയാക്കുകയാണ്‌ ഈ വര്‍ഷം. പത്തിലേക്ക്‌ കടക്കുമ്പോള്‍ ഇവരുടെ ഉദ്യമത്തിലേക്ക്‌ പുതിയ പൊന്‍തൂവല്‍ കൂടി ചേരുകയാണ്‌. വീടും അപ്പാര്‍ട്ട്‌മെന്റുകളും കടന്ന്‌ വില്ല പ്രൊജക്ട്‌ എന്ന സംരംഭം കൂടി ഏറ്റെടുത്ത്‌ നടത്തുകയാണ്‌ ഇവര്‍. എടത്തല പേങ്ങാട്ടുശ്ശേരിയിലാണ്‌ വില്ല പ്രൊജക്‌റ്റുകള്‍ നിര്‍മ്മിക്കുന്നത്‌
19 യൂണിറ്റുകള്‍ അടങ്ങിയ വില്ല പ്രൊജക്‌റ്റ്‌ ഒരേക്കര്‍ ഭൂമിയിലാണ്‌ നിര്‍മ്മിക്കുന്നത്‌. നാലു വശവും തുറസ്സായി കിടക്കുന്ന പ്ലോട്ട്‌ ആണിത്‌. ഒരുവശത്ത്‌ വിശാലമായ റബ്ബര്‍ തോട്ടവും മറ്റുവശങ്ങളില്‍ കപ്പ, വാഴ കൃഷിയിടങ്ങളുമാണുള്ളത്‌. വെള്ളവും സുലഭം. വില്ലയില്‍ താമസിക്കുന്നവര്‍ക്ക്‌ ശുദ്ധമായ വായുവും ശ്വസിക്കാം. അടുത്ത്‌ വേറെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇല്ലാത്തതിനാല്‍ ഇവിടത്തെ അന്തരീക്ഷം ശാന്തവും സമാധാനപരവുമാണ്‌. കണ്‍ടെംപ്രറി ശൈലിയില്‍ ആണ്‌ വില്ലകള്‍ ഡിസൈന്‍ ചെയ്‌തിരിക്കുന്നത്‌. ഓരോ യൂണിറ്റിനും ഓരോ കിണറുണ്ടെന്നതും ഗ്രീന്‍ ലാന്‍ഡ്‌ വില്ലകളുടെ പ്രത്യേകതയാണ്‌. ഓപ്പണ്‍ സ്‌പേസ്‌ ഉണ്ടാക്കുകയെന്നതിനും ഡിസൈനിങ്ങില്‍ പ്രാധാന്യം നല്‍കിയിട്ടിട്ടുണ്ട്‌. അതിനാല്‍ യൂണിറ്റുകളുടെ മുന്നിലെ റോഡിനു നാല്‌ മീറ്റര്‍ വീതിയും നല്‍കി. കോമണ്‍ പാര്‍ക്കിങ്‌ ഏരിയയും ക്ലബ്‌ ഹൗസും സോളാര്‍ സ്‌ട്രീറ്റ്‌ ലൈറ്റുമടക്കമുള്ള സൗകര്യങ്ങളും നല്‍കിയിട്ടുണ്ട്‌. 45 ലക്ഷമാണ്‌ ഒരു വില്ലയുടെ വില. ആലുവ പോലെയുള്ള പ്രദേശത്ത്‌ ഈ വിലയ്‌ക്ക്‌ വില്ല ലഭിക്കുകയെന്നത്‌ എളുപ്പമല്ല. ഭൂമിയുടെ വിലയനുസരിച്ച്‌ 80 ലക്ഷം മുതല്‍ വില വരുമ്പോഴാണ്‌ വിലക്കുറവില്‍ ഗ്രീന്‍ലാന്‍ഡ്‌ വില്ലയൊരുക്കുന്നത്‌. ആലുവ നഗരത്തില്‍ നിന്ന്‌ 6.5 കിലോമീറ്റര്‍ മാറി സ്ഥിതിചെയ്യുന്ന ഈ സ്ഥലത്തു ആശുപത്രികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, അമ്പലങ്ങള്‍, പള്ളികള്‍, മോസ്‌കുകള്‍ എന്നിങ്ങനെ എല്ലാത്തരം അടിസ്ഥാന സൗകര്യങ്ങളുമുണ്ട്‌. രാജഗിരി ആശുപത്രി ഈ പ്രദേശത്താനുള്ളത്‌. ഇന്‍ഫോ പാര്‍ക്കിലേക്കു ഇവിടെനിന്നു 25 മിനിറ്റ്‌ യാത്ര ചെയ്‌താല്‍ എത്തും. ഓരോ യൂണിറ്റിനും മൂന്നര സെന്റു മുതല്‍ അഞ്ചുസെന്റുവരെ സ്ഥലമുണ്ടാകും. 1366 സ്‌ക്വയര്‍ഫീറ്‌ മുതല്‍ 1650 സ്‌ക്വയര്‍ഫീറ്റ്‌ വരെയാണ്‌ ഓരോ വില്ലയും. രണ്ട്‌ വലിയ ബെഡ്‌റൂമുകള്‍, കിഡ്‌സ്‌റൂം, ഡൈനിങ്ങ്‌, ലിവിങ്‌, കിച്ചന്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. മൂന്ന്‌ അറ്റാച്ച്‌ഡ്‌ ബാത്തറൂമുകളുമുണ്ടാകും. 45 ലക്ഷത്തിന്‌ ലഭിക്കുന്ന എല്ലാ സൗകര്യങ്ങളൊടും കൂടിയ വില്ല പ്രൊജക്‌റ്റ്‌ കേരളത്തില്‍ തന്നെ വിരളമാണ്‌.
ഓഗസ്‌റ്റ്‌ മാസത്തിലാണ്‌ 10-ാം വാര്‍ഷികാഘോഷം. വില്ല പ്രോജക്‌ടെന്ന പുതിയ സംരംഭത്തിലേക്ക്‌ കടക്കണമെന്ന നിരവധി നാളത്തെ ആഗ്രഹമാണ്‌ 10-ാം വാര്‍ഷികത്തില്‍ ഇവര്‍ നടപ്പിലാക്കാന്‍ പോകുന്നതും. ആര്‍ക്കിടെക്‌റ്റ്‌, മൂന്ന്‌ എന്‍ജിനിയര്‍മാര്‍, സൈറ്റ്‌ വര്‍ക്കുകള്‍ കോര്‍ഡിനേറ്റ്‌ ചെയ്യുന്നതിനായി പ്രൊജക്ട്‌ മാനേജര്‍, സൈറ്റ്‌ സൂപ്പര്‍വൈസേഴ്‌സ്‌, മാര്‍ക്കറ്റീവ്‌ എക്‌സിക്യൂട്ടിവ്‌ എന്നവരടങ്ങുന്ന ടീമാണ്‌ ഗ്രീന്‍ലാന്‍ഡിന്റെ നെടുംതൂണുകള്‍

Office address
Greenland
Builders & Developers
First Floor Badhariya Complex
NAD Kavala, Edathala, Aluva
sales@greenlandbuilders.in
www.greenlandbuilders.in
Villa enquiry +918086319970
0484 2837182

Comments