Posted by

ബാത്ത് റൂം ഗാര്‍ഡന്‍

ബാത്ത് റൂം കേവലം ‘കുളിമുറികളല്ല’ ഇന്ന്. ചിന്തിക്കാനും ഫ്രെഷ് ആവാനും സഹായിക്കുന്ന ക്രിയേറ്റീവ് റൂമുകളായാണ് മിക്കവരും ബാത്ത്റൂമിനെ നോക്കി കാണുന്നത്. അതുകൊണ്ടുതന്നെ അത്തരം ക്രിയേറ്റീവ് റൂമുകള്‍ക്ക് ലക്ഷ്വറി പരിവേഷം നല്‍കാനാണ് നല്ലൊരു ശതമാനം പേരും ആഗ്രഹിക്കുന്നത്. ലോകോത്തര നിലവാരമുള്ള ബാത്ത് ടബ്ബുകളും ക്യുബിക്കുകളുമെല്ലാമായി ഒരു ഹൈടെക് യുഗത്തെ നിരന്തരം ഓര്‍മ്മിപ്പിക്കുന്നു ബാത്ത് റൂമുകള്‍. മോഡേണ്‍ ടെക്നോളജിയുടെ ഈ സാന്നിധ്യങ്ങള്‍ക്കൊപ്പം തന്നെ വിശാലതയും പ്രകൃതിയുടെ സ്പര്‍ശവും കൂടി ബാത്ത്റൂമുകള്‍ക്ക് നല്‍കാന്‍ തുടങ്ങിയതോടെ ബാത്ത് റൂമുകള്‍ ഡിസൈന്‍ വൈവിധ്യങ്ങള്‍ സമ്മേളിക്കുന്ന ഇടമായി മാറിയിരിക്കുന്നു. ഓപ്പണ്‍ കണ്‍സെപ്റ്റുകളും പര്‍ഗോളയും പെബിള്‍സുമെല്ലാം ഇന്ന് ബാത്ത്റൂമിന്‍റെ ഇന്‍റീരിയറിലും കണ്ടെത്തിയാല്‍ അത്ഭുതപ്പെടാനില്ല.

ബാത്ത് റൂം ഇന്‍റീരിയറില്‍ ചെടികളും ഉള്‍പ്പെടുത്തുന്ന ട്രെന്‍ഡ് വ്യാപകമായി കൊണ്ടിരിക്കുന്നു. കുറഞ്ഞ പ്രകാശവും നല്ല ഹ്യുമിഡിറ്റിയുമുള്ള ബാത്ത് റൂമില്‍ അത്തരം സാഹചര്യങ്ങളുമായി ഇണങ്ങിപ്പോവുന്ന ഇന്‍ഡോര്‍ പ്ലാന്‍റുകള്‍ വേണം നല്‍കാന്‍. ബാത്ത് റൂമിലെ പ്രകാശത്തിന്‍റെ സാന്നിധ്യവും പ്ലാന്‍റുകള്‍ തെരെഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടതാണ്.  ചൈനീസ് എവര്‍ഗ്രീന്‍, ബാംബൂ, സ്പൈഡര്‍ പ്ലാന്‍റ്, ആഫ്രിക്കന്‍ വയലറ്റ്, സ്നെയ്ക്ക് പ്ലാന്‍റ്, അലോവേര, ബോസ്റ്റണ്‍ ഫേണ്‍, പീസ് ലില്ലി, പോതോസ്, ഹാര്‍ട്ട് ലീഫ് ഫിലോഡെന്‍ഡ്രം, പ്രെയര്‍ പ്ലാന്‍റുകള്‍, ഡിഫന്‍ബേഷിയ എന്നിവയെല്ലാം ബാത്ത് റൂമുകളിലും നന്നായി വളരും. ബാത്ത് റൂം ഗാര്‍ഡനിങ്ങിന് സഹായിക്കുന്ന ഏതാനും ചില ചെടികളെ അടുത്തറിയാം.

1. ബാംബൂ
എക്സ്റ്റീരിയറിനേക്കാളും ഇന്‍റീരിയറില്‍ പ്രൗഢി തോന്നിപ്പിക്കുന്ന പ്ലാന്‍റുകളില്‍ ഒന്നാണ് ബാംബൂ. മനോഹരമായ ചട്ടിയില്‍ നട്ട ബാംബൂ ചെടി ബാത്ത് റൂമിന്‍റെ വിന്‍ഡോയോട് ചേര്‍ത്തു വെയ്ക്കാം. നല്ല സൂര്യപ്രകാശം ലഭിച്ചാല്‍ ജീവന്‍ തുടിക്കുന്ന പച്ചപ്പുമായി അകത്തളത്തിലെ നിറയുന്ന  പുഞ്ചിരിയാവും ബാംബൂ. ബാംബു പ്ലാന്‍റിനു താഴെയായി ഫ്ളോര്‍ വൈറ്റ് പെബിള്‍സുകള്‍ കൊണ്ട് അലങ്കരിക്കുന്നതും ബാത്ത് റൂമിന് അഴകു പകരും. ദിവസവും ബാംബുവിന് ആവശ്യമായ അളവില്‍ വെള്ളം ഒഴിക്കാന്‍ ശ്രദ്ധിക്കുക. അധികം വെള്ളം ഒഴിച്ചാല്‍ ബാംബൂ ചീഞ്ഞുപോവാന്‍ സാധ്യതയുണ്ട്. രണ്ടു മൂന്നു വര്‍ഷം കൂടുമ്പോള്‍ ബാംബൂ ചെറുതായി മുറിച്ച് ഷെയ്പ്പ് ചെയ്തെടുക്കുക.

2. കറ്റാര്‍വാഴ (അലോവേര)
ഏറെ മെഡിസിനല്‍ ഗുണങ്ങളോടു കൂടിയ അലോവേര ചെടി നിങ്ങളുടെ ബാത്ത് റൂമിന് ഒരു മുതല്‍ക്കൂട്ടായിരിക്കും. പെട്ടെന്ന് വളരുന്നതും അധികം പരിപാലനം ആവശ്യമില്ലാത്തതുമായ ഈ ചെടി സൗന്ദര്യവര്‍ദ്ധകത്തിനും സഹായിക്കുന്നു. ഇവയുടെ ജെല്‍ ദേഹത്തു പുരട്ടുന്നതും  മുടികഴുകുന്നതും നല്ലതാണ്.
പൊള്ളല്‍, റാഷസ്, ചൊറിച്ചില്‍, ഡ്രൈ സ്കിന്‍, ചര്‍മ്മം വിണ്ടുകീറല്‍ എന്നീ പ്രശ്നങ്ങള്‍ക്കൊക്കെ ഉത്തമമായ മരുന്നാണ് അലോവേര. വെയിലില്‍ നന്നായി വളരുന്ന ഇവ, അധികം വെളിച്ചമില്ലാത്ത ഇടങ്ങളിലും വളരും എന്നതാണ് മറ്റൊരു പ്രധാന സവിശേഷത.

3. ഓര്‍ക്കിഡ്
അല്‍പ്പം ശ്രദ്ധിച്ചാല്‍ ഓര്‍ക്കിഡുകള്‍ ബാത്ത് റൂം ഗാര്‍ഡന്‍റെയും ഭാഗമാക്കാന്‍ സാധിക്കും. ബാത്ത്റൂമിലെ ജനലുകള്‍ക്കരികിലും പര്‍ഗോള റൂഫിനു കീഴെയുമൊക്കെ ഓര്‍ക്കിഡുകള്‍ വളര്‍ത്തിയെടുക്കാം. ഡെന്‍ഡ്രോബിയം, സിമ്പിഡിയം, കാറ്റില്‍ യാ, ഫലേനോഫിസിസ് തുടങ്ങിയ ഓര്‍ക്കിഡ് വിഭാഗങ്ങളൊക്കെ ബാത്ത് റൂം ഗാര്‍ഡന് യോജിച്ചവയാണ്.

4. കാസ്റ്റ് അയേണ്‍ പ്ലാന്‍റുകള്‍ (അുശെറശൃമെേ ുെ.)
സൂര്യവെളിച്ചം കുറവുള്ള മുറികളിലും അതിജീവിക്കുന്ന കാസ്റ്റ് അയേണ്‍ പ്ലാന്‍റുകള്‍ ബാത്ത് റൂമുകളുടെ ഇന്‍റീരിയറുമായി നന്നായി ഇണങ്ങുന്നവയാണ്.  നല്ല ഗ്രീനറി സമ്മാനിക്കുന്ന ഇവ ഏറെനാള്‍ നീണ്ടുനില്‍ക്കുന്നവയും ആഴ്ചകളോളം വെള്ളം ലഭിച്ചില്ലെങ്കിലും അതിജീവിക്കുന്നവയുമാണ്. കാസ്റ്റ് അയേണ്‍ പ്ലാന്‍റുകളുടെ നിരവധി വകഭേദങ്ങള്‍ ലഭിക്കും.

5. പോണിടെയില്‍ ട്രീ
പാം ട്രീയുടെ മിനിയേച്ചര്‍ രൂപങ്ങളോട് സാമ്യം തോന്നുന്ന പോണി ടെയില്‍ ട്രീകളും ബാത്ത് റൂമിന് യോജിക്കും. നല്ല സൂര്യപ്രകാശം ലഭിക്കുന്ന ബാത്ത് റൂം കോര്‍ണറില്‍ ഇവ വെയ്ക്കാം. നനവില്ലാത്തപ്പോള്‍ വെള്ളം ഒഴിച്ചുകൊടുക്കാം. മൂന്നുമാസത്തിലൊരിക്കല്‍ വളം ഇടാം.

6. റെക്സ് ബഗോണിയ ഞലഃ യലഴീിശമെ (യലഴീിശമ ുെ)
വളരെ കുറച്ച് സൂര്യപ്രകാശം മതി ഈ ചെടിയ്ക്കു വളരാന്‍. അധികം വെള്ളത്തിന്‍റെയും ആവശ്യമില്ല. അധികം പരിപാലനം ആവശ്യമില്ലാത്ത ഈ ചെടി ബാത്ത് റൂമിന് അഴകു പകരും.

7. റബ്ബര്‍ പ്ലാന്‍റ് ( ൃൗയയലൃ ൃലേലെ (ളശരൗെ ുുെ)
അകത്തളങ്ങളില്‍ വളരുന്ന നിരവധി ഫിഗസ് ചെടികളുണ്ട്. ഇവയില്‍ ഏറെ പ്രചാരത്തിലുള്ള ഒന്നാണ് റബ്ബര്‍ ട്രീ. നല്ല സൂര്യപ്രകാശം ലഭിക്കുന്ന ബാത്ത് റൂം കോര്‍ണറുകളില്‍ ഇവ വെയ്ക്കാം.

8. ഫ്രൂട്ട് സലാഡ് ട്രീ ങീിലെേൃമ റലഹശരശീമെ / ളൃൗശേ മെഹമറ ുഹമിേ
നിത്യേന വെള്ളം ഒഴിച്ചു നല്‍കേണ്ട ആവശ്യം ഇവയ്ക്കില്ല. ഡിം ലൈറ്റില്‍ ഇവ അതിജീവിക്കും.

9. പാം
ബാത്ത് റൂം ഗാര്‍ഡന് യോജിച്ച നിരവധി പാമുകള്‍ ഇന്ന് ലഭ്യമാണ്. ക്യൂന്‍ പാം ആണ് ഇവയില്‍ ഏറെ പ്രചാരം. വലിയ ചട്ടികളിലായി അല്‍പ്പം സൂര്യവെളിച്ചം ലഭിക്കുന്ന രീതിയില്‍ ഇവയെയും ബാത്ത് റൂമില്‍ സ്ഥാനം നല്‍കും. അല്‍പ്പം വിസ്താരമുള്ള ബാത്ത് റൂമുകള്‍ക്കാണ് ഇവ നന്നായി ഇണങ്ങുക. പാം ചെടികള്‍ നന്നായി പരിചരിച്ചാല്‍ ഏറെ നാള്‍ നിലനില്‍ക്കും.

10. ഫിലോഡെന്‍ഡ്രം
വെളിച്ചം ഉണ്ടെങ്കിലും ഇല്ലെങ്കിലും സാരമില്ല എന്ന മട്ടില്‍ വളരുന്ന ഇന്‍ഡോര്‍ പ്ലാന്‍റുകളാണ് ഫിലോഡെന്‍ഡ്രം. ഇവ ബാത്ത് റൂമിന് നന്നായി യോജിക്കും.

11. ബ്രോമിലിയാഡ്
പൈനാപ്പിള്‍ ഫാമിലിയില്‍ പെടുന്ന ബ്രോമിലിയാര്‍ഡ്സ് പ്ലാന്‍റുകള്‍ ഏതു കാലാവസ്ഥയിലും അതിജീവിക്കുന്നവയാണ്. നല്ല വെളിച്ചം ലഭിക്കുന്ന ഇടം നോക്കി ഇവ ബാത്ത് റൂമില്‍ വെയ്ക്കാം. കൃത്യമായ പരിപാലനം ഇല്ലെങ്കില്‍ കൂടി നന്നായി വളരുന്നവയാണ് ഇവ. മാസത്തിലൊരിക്കല്‍ നനച്ചാല്‍ മതി. വശങ്ങളില്‍ മുള്ളുകളുള്ള ടൈപ്പ് ബ്രോമിലിയാഡ് പ്ലാന്‍റ് വെറൈറ്റികള്‍ ഒഴിവാക്കാം.

12. ചൈനീസ് എവര്‍ഗ്രീന്‍
അധികം ശ്രദ്ധയും പരിചരണവും ആവശ്യമില്ലാത്ത ചൈനീസ് എവര്‍ഗ്രീന്‍ പ്ലാന്‍റുകള്‍ ബാത്ത് റൂം പ്ലാന്‍റുകള്‍ക്കിടയിലെ പോപ്പുലര്‍ താരങ്ങളാണ്. അല്‍പ്പം വെളിച്ചവും ഇടവിട്ട ദിവസങ്ങളില്‍ അല്‍പ്പം നനയും ലഭിച്ചാല്‍ ഇവ നിങ്ങളുടെ ബാത്ത് റൂമിനെ എവര്‍ഗ്രീന്‍ ഫോറസ്റ്റാക്കി മാറ്റും!

13. ആഫ്രിക്കന്‍ വയലറ്റ്
ആറു വ്യത്യസ്തനിറത്തിലുള്ള പൂക്കള്‍ നല്‍കുന്നവയാണ് ആഫ്രിക്കന്‍ വയലറ്റ്. ഈ പൂക്കളാകട്ടെ ബാത്ത് റൂമിന്‍റെ അകത്തളങ്ങള്‍ക്ക് ഉണര്‍വ്വു സമ്മാനിക്കുന്നു. മീഡിയം ലൈറ്റിന്‍റെ ആവശ്യമേ ഇവയ്ക്കുള്ളൂ. എന്നാല്‍ കൃത്യമായ ഷെഡ്യൂളില്‍ തന്നെ വേണം ഇവ നനയ്ക്കുന്നത്.

14. സ്നേക്ക് പ്ലാന്‍റ്
നല്ല വെളിച്ചമുള്ള ബാത്ത്റൂമുകള്‍ക്ക് ഏറ്റവും ഉചിതമാണ് ഈ പ്ലാന്‍റ്. അധികം വെള്ളം ആവശ്യമില്ല.

15. പീസ് ലില്ലി
നല്ല രീതിയില്‍ വെള്ളം ലഭിക്കണം. ഹ്യുമിഡിറ്റി ലെവല്‍ കൂടിയ അന്തരീക്ഷവുമായി ഇവ പെട്ടെന്ന് ഇണങ്ങും. കുട്ടികളെയും മൃഗങ്ങളെയും ഈ ചെടിയുടെ അടുത്തു നിന്ന് അകറ്റി നിര്‍ത്തുക.

16. പ്രെയര്‍ പ്ലാന്‍റ്
ബാത്ത് റൂം ഇന്‍റീരിയറുമായി ഇണങ്ങും. ഇവയ്ക്ക് അധികം പ്രകാശം ആവശ്യമില്ല. കൂടുതല്‍ സൂര്യപ്രകാശം ഏറ്റാല്‍ ഇവയുടെ ഇലകള്‍ ചുരുങ്ങി ബ്രൗണ്‍ നിറമാകും. നല്ല ഹ്യുമിഡിറ്റി ഉള്ള അന്തരീക്ഷത്തില്‍ മാത്രമേ ഇവ നന്നായി വളരൂ.

തൂങ്ങുന്ന സുന്ദരികള്‍
പോട്ടുകളില്‍ വളര്‍ത്താവുന്ന ചെടികള്‍ക്കൊപ്പം തന്നെ ബാത്ത് റൂമുകളില്‍ ഹാംഗിങ് പ്ലാന്‍റുകള്‍ക്കും പലരും പ്രാധാന്യം കല്‍പ്പിക്കുന്നുണ്ട്. പച്ചപ്പിന്‍റെ തുരുത്തുകള്‍ പോലെ തൂങ്ങിക്കിടക്കുന്ന ചില ബാത്ത് റൂം പ്ലാന്‍റുകളെ താഴെ പരിചയപ്പെടാം.

1. ഫേണ്‍സ്
ബാത്ത് റൂം ഗാര്‍ഡനു വേണ്ടി സാധാരണ ഉപയോഗിക്കുന്നത് ഫിഷ് ബോണ്‍ എന്ന് ഓമനപ്പേരിലറിയപ്പെടുന്ന ഫേണ്‍ ചെടികളാണ്. ഇവയ്ക്ക് രണ്ടാഴ്ച കൂടുമ്പോള്‍ നനച്ചാല്‍ മതി. മാത്രമല്ല, അധികം പരിചരണവും ആവശ്യമില്ല.

2. സ്ട്രിങ് ഓഫ് ഹാര്‍ട്ട്സ്
വളരെ എളുപ്പം വളരുന്ന ഹാര്‍ട്ട് ഷെയ്പ്പിലുള്ള ഇലകളോടു കൂടിയ ഈ പ്ലാന്‍റ് മികച്ചൊരു ബാത്ത് റൂം ഹാംഗിങ് പ്ലാന്‍റാണ്. ബാത്ത് റൂം വിന്‍ഡോയിലൂടെ ലഭിക്കുന്ന വെളിച്ചം തന്നെ ഇവയ്ക്ക് ധാരാളമാണ്.

3. അസ്പരാഗസ് ഫേണ്‍
നന്നായി വെളിച്ചം ലഭിക്കുന്ന ബാത്ത് റൂം കോര്‍ണറിലായി അസ്പരാഗസ് ഫേണ്‍ ഹാംഗ് ചെയ്തിടാം. ആഴ്ചയില്‍ ഒരിക്കലെങ്കിലും ചെറുതായി വെള്ളം സ്പ്രേ ചെയ്തു കൊടുക്കണം. വെള്ളം ലഭിക്കാതെ വരുമ്പോള്‍ ഇവയുടെ ഇലകള്‍ ബ്രൗണ്‍ നിറമാവും.

4.ഗ്രേപ്പ് ഐവി
നല്ല വെളിച്ചമുള്ള ബാത്ത് റൂമുകളിലെ ഈ ചെടികള്‍ ഇണങ്ങൂ. ഇടയ്ക്കിടെയുള്ള നനയും ഇവയ്ക്ക് കൂടിയേ തീരൂ.

വെളിച്ചം കുറവുള്ള ബാത്ത് റൂമുകള്‍ക്ക്
കറ്റാര്‍വാഴ
ബാംബൂ
ബെഗോണിയ
ബോസ്റ്റണ്‍ ഫേണ്‍
കാസ്റ്റ് അയേണ്‍ പ്ലാന്‍റ്
ചൈനീസ് എവര്‍ഗ്രീന്‍
ഫിഗസ് ബെഞ്ചാമിന
ഹാര്‍്ട്ട്- ലീഫ്ഡ് ഫിലോഡെന്‍ഡ്രം
ഓര്‍ക്കിഡ്
പീസ് ലില്ലി
സ്പൈഡര്‍ പ്ലാന്‍റ്
സ്നേക്ക് പ്ലാന്‍റ്
ഡിഫെന്‍ബേഷ്യ

വെളിച്ചം കൂടുതല്‍ ലഭിക്കുന്ന ബാത്ത്റൂമുകള്‍ക്ക്
അസ്പരാഗസ് ഫേണ്‍
അസാലിയ
ഗാര്‍ഡനിയ
കിംമ്പേര്‍ലി ഫേണ്‍
ഓര്‍ക്കിഡ്

അധിക പരിചരണം ആവശ്യമില്ലാത്തവ
ഫിലോഡെന്‍ഡ്രം
അസ്പിഡിസ്ട്ര
സാന്‍സെവേരിയ
സ്പൈഡര്‍ പ്ലാന്‍റ്

Comments