Posted by

ഡിസൈനിലെ ഗ്രീന്‍ ടച്ച്

എല്ലാം ഒരു കുടക്കീഴില്‍ എന്ന പ്രയോഗത്തിന്റെ എല്ലാ കാവ്യാത്മകമായ സാധ്യതകളെയും നന്നായി പ്രയോജനപ്പെടുത്തിയിട്ടുണ്ട് ഷാര്‍ജ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ഫ്രീ സോണിലെ (സെയ്ഫ് സോണ്‍) കിങ്സ്റ്റണ്‍ ഹോള്‍ഡിംഗ്‌സ് എഫ് ഇസെഡ് സിയുടെ ഹെഡ് ക്വാര്‍ട്ടേഴ്‌സ് ബില്‍ഡിംഗ്. ലോജിസ്റ്റിക്, മാനുഫാക്ച്ചറിംഗ്, സപ്പോര്‍ട്ടിംഗ് സിസ്റ്റങ്ങള്‍ എന്നിവയെ എല്ലാം ഒരു മേല്‍ക്കൂരയ്്ക്കു കീഴില്‍കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് കിങ്സ്റ്റണിന്റെ ഈ ഓഫീസ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. ജോലിക്കാരുടെ പ്രൊഡക്റ്റിവിറ്റി കൂട്ടാന്‍ ഏറെ പ്രയോജനകരമായ ഈ സംവിധാനവും ആശയവും കിങ്സ്റ്റണ്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ലാലു സാമുവലിന്റേതാണ്. കിങ്സ്റ്റണ്‍ ഹോള്‍ഡിംഗ്‌സിന്റെ ഈ ഹെഡ് ക്വാര്‍ട്ടേഴഴ്‌സ് എല്ലാ സ്റ്റാഫുകളെയും ഒരു കുടക്കീഴില്‍ ഒരുമിപ്പിക്കുന്നു. ആരോഗ്യകരമായൊരു ജോലി അന്തരീക്ഷം നിലനിര്‍ത്താനും മൊത്തത്തിലുള്ള ചെലവ് കുറയ്ക്കാനും ലാലു സാമുവലിന്റെ വ്യത്യസ്തമായ ഈ ആശയത്തിനു സാധിച്ചിട്ടുണ്ട്.

ട്രെയിനിംഗ് സെന്റര്‍, 12 ല്‍ അധികം മീറ്റിംഗ് റൂമുകള്‍, ട്രെയിനിംഗ് ആന്റ് ബ്രേക്ക് ഔട്ട് ഏരിയ, മൂന്ന് ഡാറ്റ സെന്ററുകള്‍, മൂന്ന് പാന്‍ട്രികള്‍, ഒന്നര മീറ്റര്‍ വീതിയും 2 ലിഫ്റ്റ് സൗകര്യവുമുള്ള 3 സ്റ്റെയര്‍ കെയ്‌സ് ഏരിയകള്‍, 20,000 സ്‌ക്വയര്‍ ഫീറ്റ് വീതമുള്ള ഷോറൂമുകള്‍, ഡിസൈന്‍ സെന്റര്‍, റിസര്‍ച്ച് ആന്റ് ഡെവലപ്പ്‌മെന്റ് സൗകര്യങ്ങള്‍, ലൈബ്രറി സ്‌പെയ്‌സ് എന്നിവയെല്ലാം അടങ്ങുന്ന വലിയൊരു ലോകമാണ് കിങ്സ്റ്റണ്‍ ഹോര്‍ഡിംഗ്‌സിന്റെ ഈ ഹെഡ് ക്വാര്‍ട്ടേഴ്‌സ്. അത്യാധുനിക സാങ്കേതികത ഉപയോഗിച്ച് നിര്‍മ്മിച്ച കമ്പനിയുടെ എല്ലാവിധ ബ്രാന്‍ഡുകളും പ്രൊഡക്റ്റുകളും അതിമനോഹരമായി തന്നെ ഇവിടെ ഡിസ്‌പ്ലേ ചെയ്തു വെച്ചിരരിക്കുന്നു. ഇതില്‍ റെക്‌സ്റ്റോണ്‍, പിയര്‍ലൈറ്റ്, ജിപി ബാറ്ററീസ്, എക്‌സ്‌പെലെയര്‍, ഡിംപ്ലെക്‌സ്, മോര്‍ഫി റിച്ചാര്‍ഡ്, ബെല്ലിംഗ്, ബര്‍കോ, എല്‍ ഇ സി മെഡിക്കല്‍ ആപ്ലിയന്‍സെസ് എന്നീ ബ്രാന്‍ഡുകളെല്ലാം തന്നെ പെടും.

ഡിസൈനിലെ ഗ്രീന്‍ ടച്ച്
ആര്‍ക്കിടെക്ചറിന്റെ മോഡേണ്‍ എലമെന്റുകളും ഇക്കോ ഫ്രണ്ട്‌ലി ഡിസൈന്‍ സങ്കേതങ്ങളും പ്രയോജനപ്പെടുത്തി തീര്‍ത്തും ഗ്രീന്‍ ബില്‍ഡിംഗ് കണ്‍സെപ്്റ്റിലാണ് ഈ ഓഫീസ് കെട്ടിടം ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഡബ്ബിള്‍ ഗ്ലെയ്‌സ്ഡ് ബ്ലാക്ക് കളര്‍ ഗ്ലാസ്സ്, ഇന്‍സുലേറ്റഡ് ബ്ലോക്ക് വാള്‍, ഇന്‍സുലേറ്റഡ് റൂഫിംഗ് എന്നിവയെല്ലാം ഈ ബില്‍ഡിംഗിന്റെ എക്സ്റ്റീരിയര്‍ ലുക്കിനെ മനോഹരമാക്കുന്നു. മരങ്ങളുടെ തണുപ്പും പച്ചപ്പും ബില്‍ഡിംഗിനു ചുറ്റി നില്‍ക്കുന്നുു. കോമ്പോസിറ്റ്, വൈറ്റ് അലുമിനിയം ക്ലാഡ്ഡിംഗ് എന്നിവ കൊണ്ട് പുറംചുമരുകളെ ക്ലാഡ്ഡ് ചെയ്ത് മനോഹരമാക്കിയിരിക്കുന്നു.

സസ്റ്റെയിനബിള്‍ ആയ മെറ്റീരിയലുകള്‍ ഉപയോഗിച്ച് ഗ്രീന്‍ ബില്‍ഡിംഗ് കണ്‍സെപ്റ്റില്‍ ഓഫീസ് ഒരുക്കണം എന്നതായിരുന്നു ക്ലൈന്റ് ലാലു സാമുവലിന്റെ ആഗ്രഹം. ഊര്‍ജക്ഷമതയ്ക്ക് പ്രാധാന്യം നല്‍കുന്ന ബില്‍ഡിംഗ് രീതികള്‍ക്ക് സപ്പോര്‍ട്ട് നല്‍കാന്‍ വേണ്ടിയാണ് ഇത്തരം ഒരു ഡിസൈന്‍ ലാലു സാമുവല്‍ സ്വീകരിച്ചത്. മൊത്തത്തിലുള്ള വൈദ്യുതിയുടെ ബില്‍ കുറയ്ക്കാനും ഇത് സഹായകരമായി.

80000 സ്‌ക്വയര്‍ ഫീറ്റില്‍ മൂന്നു ഫംഗ്ഷണല്‍ ലെവലില്‍ ആയാണ് ഇവിടുത്തെ യൂട്ടിലിറ്റി സ്‌പെയ്‌സ് വേര്‍ത്തിരിച്ചിരിക്കുന്നത്. ഒരു ഡിസ്ട്രിബ്യൂഷന്‍ സെന്ററും ലൈറ്റിംഗ് ഫാക്റ്ററിയും ഹെഡ് ക്വാര്‍ട്ടേഴ്‌സിനോട് ചേര്‍ന്ന് നല്‍കിയിരിക്കുന്നു. നല്ല വര്‍ക്കിംഗ് എന്‍വിയോണ്‍മെന്റ് പ്രധാനം ചെയ്യുന്ന രീതിയിലാണ് റിസപ്ഷന്‍ ഏരിയ, വരാന്ത, സര്‍ക്കുലേഷന്‍ ഏരിയ, മീറ്റിംഗ് റൂം, ഷോറൂം, ഓപ്പണ്‍ ഓഫീസ് ഏരിയ, പാര്‍ക്കിംഗ് ഏരിയ എന്നിവയെല്ലാം ഒരുക്കിയിരിക്കുന്നത്.

അടഞ്ഞ ചുമരുകള്‍ക്കുള്ളില്‍ ജോലി ചെയ്യുന്ന സ്റ്റാഫുകളുടെ പ്രൊഡക്റ്റീവിറ്റിയെ ഉണര്‍ത്താനും പ്രചോദനം ചെയ്യാനും കഴിയുന്ന രീതിയിലാണ് ഇന്റേണല്‍ ലൈറ്റിംഗും സിസ്റ്റം നല്‍കിയത്. കെട്ടിടത്തിന് അകത്തെ ആമ്പിയന്‍സ് എടുത്തുപറയേണ്ടതു തന്നെയാണ്. ആര്‍ട്ടിഫിഷ്യല്‍ ലൈറ്റിന്റെ ഉപയോഗം നല്ലൊരു അളവു വരെ കുറച്ചും നാച്യുറല്‍ ലൈറ്റ് മാക്‌സിമം പ്രയോജനപ്പെടുത്തിയുമാണ് മാനേജര്‍മാരുടെ കാബിന്‍, മീറ്റിംഗ് റൂം, ട്രെയിനിംഗ് റൂം എന്നിവയെല്ലാം ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഡിസ്‌കഷന്‍ ഏരിയയും ഗെറ്റ് റ്റുഗദര്‍ സ്‌പെയ്‌സുകളുമെല്ലാമുള്ള ആട്രിയത്തിലേക്ക് ട്രെയിനിംഗ് ഏരിയയില്‍ നിന്നും ഗ്രൗണ്ട് ഫ്‌ളോറില്‍ നിന്നും ഒരുപോലെ ആക്‌സസ് നല്‍കിയിട്ടുണ്ട്. 5000 സ്‌ക്വയര്‍ ഫീറ്റാണ് ഈ ആട്രിയത്തിന്റെ വിസ്തീര്‍ണം.

390 ടണ്‍ വരുന്ന ഒരു ചില്ലര്‍ യൂണിറ്റ് കൊണ്ട് കെട്ടിടം മൊത്തത്തില്‍ തണുപ്പിച്ചിരിക്കുന്നു. ബില്‍ഡിംഗിന് അകത്ത് ആരുമില്ലാത്ത സമയങ്ങളില്‍ ഈ യൂണിറ്റ് തനിയെ എനര്‍ജി സേവിംഗ് മോഡിലേക്കു മാറും. ബില്‍ഡിംഗിന് അകത്തെ മനുഷ്യരുടെ സാന്നിധ്യം അറിഞ്ഞ് തനിയെ ക്രമീകരിക്കാന്‍ കഴിയുന്ന രീതിയിലുള്ള സെന്‍സറുകള്‍ ഇതിനായി ഉപയോഗിച്ചിരിക്കുന്നു.

സ്മാര്‍ട്ട് നെറ്റ് വര്‍ക്കിംഗിന് സഹായിക്കുന്ന മൂന്നു ഡാറ്റ സെന്ററുകള്‍ എല്ലാനിലകളിലുമായി നല്‍കിയിട്ടുണ്ട്. ഓരോ ഫ്‌ളോറിലും മൂന്നുമീറ്റര്‍ ഗ്യാപ്പിലുള്ള അണ്ടര്‍ ഫ്‌ളോര്‍ ബോക്‌സുകള്‍ നല്‍കിയിട്ടുണ്ട്. ഇവ ഡാറ്റ, പവര്‍, കമ്പ്യൂട്ടര്‍ നെറ്റ് വര്‍ക്കിംഗ് എന്നിവയെ സഹായിക്കുന്നു. ഓരോ ടേബിളിനു കീഴെ കൂടിയും ഈ നെറ്റ് വര്‍ക്കിംഗ് ലൈനുകള്‍ കടന്നു പോവുന്നുണ്ടെന്ന് ചുരുക്കം. ബാക്ക് ഗ്രൗണ്ട് മ്യൂസിക് പ്രദാനം ചെയ്യാനായി ബില്‍ഡിംഗിന് അകവശം മുഴുവന്‍ ഒരു ഡിസ്ട്രിബ്യൂട്ടഡ് ഓഡിയോ സിസ്റ്റവും ഒരുക്കിയിട്ടുണ്ട്. വാഷ് റൂമുകളില്‍ ഹാന്‍ഡ് ഡ്രയറുകളാണ് നല്‍കിയിരിക്കുന്നത്, ഇവ പേപ്പര്‍ ടവ്വലിന്റെ ഉപയോഗം കുറയ്ക്കും. ഒന്നര മീറ്റര്‍ വീതിയുള്ള മാര്‍ബിള്‍ പതിച്ച സ്റ്റെയര്‍ കെയ്‌സ് മൂന്നു നിലകളെയും തമ്മില്‍ ബന്ധപ്പെടുത്തുന്നു. ബില്‍ഡിംഗിന്റെ ഇരുവശത്തുമായി രണ്ട് ലിഫ്റ്റ് സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.

റൂമുകളും കാബിനുകളും ടെമ്പേര്‍ഡ് ഗ്ലാസ്സ് ഉപയോഗിച്ചാണ് നിര്‍മ്മിച്ചത്. ഇത് നാച്യുറല്‍ ലൈറ്റിന്റെ എന്‍ട്രി സുഗമമാക്കുന്നു. കോമണ്‍ ഏരിയകളിലേക്കും കാബിനുകളിലേക്കുമുള്ള ഡേ ലൈറ്റിനെ ബ്ലോക്ക് ചെയ്യാത്ത രീതിയിലാണ് കാബിനുകള്‍ക്ക് സ്ഥാനം നല്‍കിയത്. മാര്‍സ് ഹോളണ്ടിന്റെ കാബിന്‍ ഫ്രെയിമുകളാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. ഇവ മികച്ച ഫ്‌ളെക്‌സിബിലിറ്റിയോട് കൂടിയവയാണ്. കേടുപാടുകളോ മറ്റു ബുദ്ധിമുട്ടുകളോ വരുത്താതെ ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് എളുപ്പത്തില്‍ നീക്കം ചെയ്യാനും പുനര്‍ ക്രമീകരിക്കാനും കഴിയും എന്നതാണ് ഈ കാബിന്‍ ഫ്രെയിമുകളുടെ സവിശേഷത.

ഇന്‍സുലേറ്റഡ് ബ്ലോക്ക് കൊണ്ടാണ് ചുമരുകള്‍. വേനലിലെ ചൂടിനെ പ്രതിരോധിക്കുന്നതിനൊപ്പം ഇവ എയര്‍ കണ്ടീഷനിംഗ് ക്ഷമത കൂട്ടുകയും ചെയ്യും. ഹൈ ഡെന്‍സിറ്റി റോക്ക് വൂള്‍ ഇന്‍സുലേഷനാണ് റൂഫില്‍ ഉപയോഗിച്ചത്. ഡബ്ബിള്‍ ഗ്ലെയ്‌സ്ഡ് ഡാര്‍ക്ക് ഗ്ലാസ്സ് പുറത്തു നിന്നുള്ള ബഹളങ്ങള്‍, ചൂട് എന്നിവയെ പ്രതിരോധിക്കുന്നു. ക്രീമ മാര്‍ഫില്‍, ഡാര്‍ക്ക് എംപ്രെഡര്‍ മാര്‍ബിള്‍, വിട്രിഫൈഡ് ടൈല്‍, ബ്ലാക്ക് ഗ്രാനെറ്റ്, വൈറ്റ് ആന്റ് ഗ്രേ മാര്‍ബിള്‍ എന്നിവയുടെ കോമ്പിനേഷനാണ് ഫ്‌ളോറിംഗില്‍ ഉപയോഗിച്ചിരിക്കുന്നത്. ദീര്‍ഘകാലം ഈടുനില്‍ക്കുന്ന മെറ്റീരിയലുകളാണ് നിര്‍മ്മാണത്തിന്റെ ഓരോ ഘട്ടത്തിലും പ്രയോജനപ്പെടുത്തിയിരിക്കുന്നത്. ഇത് പിന്നീടുള്ള പരിപാലനം നല്ലൊരു അളവു വരെ കുറയ്ക്കാന്‍ സഹായകരമാണ്.

അത്യാധുനികവും ഊര്‍ജ്ജക്ഷമതയുമുള്ള എല്‍ ഇ ഡി ലൈറ്റിംഗ് സിസ്റ്റമാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. വൈദ്യുതിയുടെ ഉപയോഗം കുറയ്ക്കാനും ഏതാണ്ട് 70 ശതമാനത്തോളം എനര്‍ജി കോസ്റ്റ് ചുരുക്കാനും ഇതുവഴി കഴിഞ്ഞിരിക്കുന്നു. മോഷന്‍ സെന്‍സറോടു കൂടിയ ലൈറ്റിംഗ് ആണ് ഉപയോഗിച്ചത്. ഇതും വൈദ്യുതിയുടെ ഉപയോഗം കുറയ്ക്കാന്‍ സഹായകരമാണ്. എല്ലാ കാബിനുകളും മീറ്റിംഗ് റൂമുകളും മോഷന്‍ സെന്‍സറുകളാല്‍ ബന്ധിപ്പിച്ചിട്ടുണ്ട്. ജനലുകളില്‍ ലൈറ്റ് ലെവല്‍ സെന്‍സറുകളും പിടിപ്പിച്ചിരിക്കുന്നു. ഇവ ഇന്റീരിയറിലെ ലൈറ്റിനെ ആവശ്യാനുസരണം ക്രമീകരിക്കും.

മികച്ച രീതിയിലുള്ളൊരു സെക്യൂരിറ്റി സിസ്റ്റവും ഇവിടെ പ്രയോജനപ്പെടുത്തിയിട്ടുണ്ട്. ആക്‌സസ് കണ്‍ട്രോള്‍, സെക്യൂരിറ്റി ക്യാമറകള്‍ എന്നിവ ഘടിപ്പിച്ചതിനാല്‍ ഇവ ഓഫീസിനകത്തേക്കുള്ള എന്‍ട്രിയെ മോണിറ്റര്‍ ചെയ്യുന്നു. അത്യാധുനിക ടെക്‌നോളജിയിലുള്ള ഫയര്‍ അലാം, സ്പ്രിംഗഌ സിസ്റ്റം, സിംഗിള്‍ കണ്‍ട്രോള്‍ പാനലിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന അലാം- ഡോര്‍ ആക്‌സസ് സിസ്റ്റം എന്നിവയെല്ലാം മികച്ച സുരക്ഷ പ്രദാനം ചെയ്യുന്നു. 40 ല്‍ ഏറെ സര്‍വെയിലന്‍സ് ക്യാമറകളാണ് ഓഫീസിന്റെ അകത്തും പുറത്തുമായി ഘടിപ്പിച്ചിരിക്കുന്നത്.

മോഡേണ്‍ ഡിസൈനിലുള്ള ഫര്‍ണിച്ചറുകളാണ് ഇന്റീരിയറില്‍ ഉപയോഗിച്ചിരിക്കുന്നത്. എല്ലാ വര്‍ക്ക് സ്റ്റേഷനുകളിലും ഫയല്‍ സ്റ്റോറേജിനുവേണ്ടി ആവശ്യത്തിന് റാക്കുകളും നല്‍കിയിട്ടുണ്ട്. ഇരുണ്ടൊരു അറ്റ്‌മോസ്ഫിയര്‍ ഒഴിവാക്കാനായി ഫര്‍ണിച്ചറുകളുടെ കളര്‍ തെരെഞ്ഞെടുപ്പില്‍ പോലും ഡിസൈനര്‍മാര്‍ ഏറെ ശ്രദ്ധ ചെലുത്തിയിട്ടുണ്ട്. ഊഷ്മളമായ സ്വാഗതമാണ് ഈ ഓഫീസ് ഇന്റീരിയര്‍ അതിഥികള്‍ക്ക് സമ്മാനിക്കുന്നത്. ഇളം നിറങ്ങളുടെയും വെണ്മയുടെയും അഴകില്‍ ജ്വലിക്കുകയാണ് ഈ ഓഫീസ് ഇന്റീരിയര്‍ സ്‌പെയ്‌സുകള്‍. ലളിതവും സ്‌ട്രെയിറ്റ് ലൈനുകള്‍ നിറഞ്ഞതുമായ ഡിസൈന്‍ സ്‌പെയ്‌സുകള്‍ക്ക് പ്രൗഢിയേകുന്നു.

Fact File:
Project Type: Office Interior
Project Name: KINGSTON HOLDINGS FZC
Location: SAIF Zone, UAE
Client: LALU SAMUEL
Air Condition Contractors:
Design Style: Contemporary
Area: 90,000 sq. ft
Plot: 107,000 sq. ft
Completed In: 2015
Design Team
Architect & Designer: Al Madar Architectural & Engg, Abdulla Mukkadam, Bond Interiors & Broadway Interiors
Main Contractors, Onyx Building systesm
Airconditioning – Alfuttaim Engineering
Interiors fitt outs-Al Reyami Interisor
Back ground Music and Net working- Omega High Tec
Atrium fit out & Land scape design- Bond Interiors
Client supervision- Al Madar engineering
Land scape ,design-Saifzone Engineering Team

ഫോട്ടോ: സജി ജോണ്‍, ദുബായ്

Comments