Posted by

ഡീടെയ്ല്‍- ഇത് മറ്റൊരു ലോകം!

യൂണീക് ആയ ഡിസൈനുകളും എക്സ്ക്ലൂസീവ് ആയ ഫര്‍ണിച്ചറുകളും ക്യൂരിയോസുകളും ആര്‍ട്ടി ക്രാഫ്റ്റുകളും ലൈറ്റിംഗ് സങ്കേതങ്ങളുമായി ഇരുപതിനായിരം സ്ക്വയര്‍ ഫീറ്റില്‍ ഒരു ബിഗ് ബൊട്ടീക് ഷോറൂം. ബൊട്ടീക് ഷോറൂമുകളുടെ മുഖഛായ തന്നെ പൊളിച്ചെഴുതുന്ന ഡീടെയ്ല്‍ എന്ന ഹോം ഡെക്കര്‍ ഷോറൂമാണ് കൊച്ചിയുടെ പുതിയ സംസാരവിശേഷം.  യൂണീക് ഡിസൈനിലുള്ള എക്സ്ക്ലൂസീവ് ഫര്‍ണിച്ചറുകള്‍ക്ക് ബാംഗ്ലൂര്‍, ബോംബെ പോലുള്ള മെട്രോ നഗരങ്ങളിലേക്കും വിദേശരാജ്യങ്ങളിലേക്കും പറക്കേണ്ടൊരു അവസ്ഥയായിരുന്നു സമീപകാലം വരെ കേരളത്തിലെ ആര്‍ക്കിടെക്റ്റുകള്‍ അഭിമുഖീകരിച്ചു കൊണ്ടിരുന്ന പ്രധാന പ്രശ്നം.  എന്നാല്‍ ഡീടെയ്ലിന്‍റെ വരവ് യൂണീക് ഡിസൈന്‍ ഫര്‍ണിച്ചറുകള്‍ പ്രേമികള്‍ക്ക് ആശ്വാസമാവുകയാണ്.

കൊച്ചിയുടെ വികസന മേഖലയായ കാക്കനാട് സീപ്പോര്‍ട്ട് എയര്‍പ്പോര്‍ട്ട് റോഡില്‍ കളമശ്ശേരിയ്ക്ക് തൊട്ടുമുന്‍പായിട്ടാണ് ഡീടെയ്ല്‍ എന്ന വിശാലമായ ഈ ഡിസൈനര്‍ ഹോം ഡെക്കര്‍ ബൊട്ടീക് ഷോറൂം പ്രവര്‍ത്തിക്കുന്നത്. വര്‍ഷങ്ങളായി ഇന്‍ക്രിയേഷന്‍സെന്ന ഇന്‍റീരിയര്‍ ഡിസൈനിംഗ് സ്ഥാപനം നടത്തുന്ന ശ്രീജിത്ത് പത്തങ്ങളില്‍ എന്ന കലാകാരന്‍റെ മനസ്സില്‍ വിരിഞ്ഞ ഈ പുതിയ ആശയത്തെ ഡീടെയ്ല്‍ എന്ന രൂപത്തിലേക്ക് ആവിഷ്കരിച്ചത് ഒരുപറ്റം ഡിസൈനര്‍മാരുടെയും കലാകാരന്‍മാരുടെയും വാസ്തുശില്പികളുടെയും പിന്‍ബലത്തോടു കൂടിയാണ്. കലയേയും കലാസൃഷ്ടികളേയും എന്നും സ്നേഹിക്കുന്ന ശ്രീജിത്ത്, ഡീടെയ്ല്‍ ഒരു ഹോം ഡെക്കര്‍ സ്റ്റോര്‍ എന്നതില്‍ ഉപരി ഒരു ഗ്യാലറി കൂടിയാവണമെന്ന് ആഗ്രഹിച്ചു. അതിനാല്‍ തന്നെ ഇവിടുത്തെ ഫര്‍ണിച്ചറുകളുടെയും മറ്റ് അലങ്കാരങ്ങളുടെയും രൂപവും ഭാവവും വേറിട്ടു നില്‍ക്കുന്നു. ഇവിടുത്തെ ഫര്‍ണിച്ചര്‍ ഡിസ്പ്ലേകള്‍ ഒന്നും വില്‍ക്കാനുള്ളതല്ല എന്നതാണ് മറ്റൊരു രസകരമായ വസ്തുത. കണ്ട് ഇഷ്ടപ്പെടുന്ന ഫര്‍ണിച്ചര്‍ ഉടനടി വാങ്ങി വീട്ടില്‍ കൊണ്ടുപോവുക എന്ന ആശയമല്ല ഡീടെയ്ല്‍ മുന്നോട്ടു വെയ്ക്കുന്നത്. കണ്ടിഷ്ടപ്പെടുന്ന ഡിസൈനുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാനും തങ്ങള്‍ക്ക് ഇഷ്ടമുള്ള രീതിയില്‍ ഡിസൈനുകളില്‍ മാറ്റങ്ങള്‍ വരുത്താനും ഇഷ്ടപ്പെട്ട നിറത്തിലുള്ള ഫാബ്രിക്കുകള്‍ തെരെഞ്ഞെടുക്കാനും ഓരോ കസ്റ്റമറിനും സ്വാതന്ത്ര്യം നല്‍കുന്നുണ്ട് ഈ സ്റ്റോര്‍. അങ്ങനെ കസ്റ്റമെയ്ഡായി തങ്ങളുടെ വീടിനും വ്യക്തിത്വത്തിനും ഇണങ്ങുന്ന തീര്‍ത്തും യുണീക് ആയൊരു ഡിസൈന്‍ തന്നെ സ്വന്തമാക്കാന്‍ കസ്റ്റമറിനു കഴിയും.

പാര്‍ക്കിംഗ് സൗകര്യങ്ങളുടെ കുറവാണ് കേരളത്തിലെ ഫര്‍ണിച്ചര്‍ ഷോറൂമുകള്‍ നേരിടുന്ന മറ്റൊരു വെല്ലുവിളി. എന്നാല്‍ ഇവിടെ പാര്‍ക്കിംഗ് സൗകര്യത്തിന്‍റെ കാര്യത്തിലും ദീര്‍ഘവീക്ഷണത്തോടെയാണ് പ്ലാനിംഗ് നടന്നിരിക്കുന്നത്. വലിയ പാര്‍ക്കിംഗ് ഏരിയയും സ്റ്റോറിനു മുന്നിലായി ഒരുക്കിയ അതിമനോഹരമായ സിറ്റ്     ഔട്ട് ഏരിയയും ഫൗണ്ടനും ഇന്‍ഡോര്‍ ചെടികളുമൊക്കെ ഡീടെയ്ലിന്‍റെ പുറം കാഴ്ചയേയും മനോഹരമായൊരു അനുഭൂതിയാക്കി മാറ്റുന്നു.

ഈ ഹോം ഡെക്കര്‍ ഷോറൂമിനെ പോലെ തന്നെ പ്രത്യേകതകള്‍ നിറഞ്ഞതാണ് ഇവിടുത്തെ ഫര്‍ണിച്ചറുകളും. കേരളത്തിന്‍റെ തനതായ തച്ചുശൈലികളും സമകാലിക ഡിസൈനുകളും ഇവിടുത്തെ ഫര്‍ണിച്ചറുകളില്‍ ഇഴുകി ചേര്‍ന്നിരിക്കുന്നു. സോഫാസെറ്റുകള്‍, ദിവാനുകള്‍, സിംഗിള്‍ ചെയറുകള്‍, ചാരുകസേരകള്‍, കണ്ടംപററി ഡിസൈനിലുള്ള കട്ടിലുകളും സപ്രമഞ്ച കട്ടിലുകളും തുടങ്ങി വിവിധ തരത്തിലുള്ള ഫര്‍ണിച്ചറുകളാല്‍ സമ്പന്നമാണ് ഇവിടം. ഫര്‍ണിച്ചറുകള്‍ക്ക് നല്‍കിയ അത്ര തന്നെ പ്രാധാന്യം ഡെക്കര്‍ പ്രൊഡക്ടുകള്‍ക്കും നല്‍കിയിരിക്കുന്നു. ഫര്‍ണിച്ചറുകളും ഡെക്കര്‍ പ്രൊഡക്ടുകളുമെല്ലാം ഇടകലര്‍ത്തിയാണ് ഷോറൂമിന്‍റെ ഇന്‍റീരിയര്‍ ഒരുക്കിയിരിക്കുന്നത്. മനോഹരമായ ഈ ഡിസ്പ്ലേയും ഇന്‍റീരിയറിന് മാറ്റ് കൂട്ടുന്നുണ്ട്. ലോകത്തിന്‍റെ നാനാഭാഗങ്ങളില്‍ നിന്നും വര്‍ഷങ്ങളായി ശ്രീജിത്ത് ശേഖരിച്ച ആക്സസറീസും ക്യൂരിയോസുകളുമാണ് ഇവിടെയുള്ളത്. ആരെയും മയക്കുന്ന വൈവിധ്യമാര്‍ന്ന ലൈറ്റിംഗ് ശേഖരങ്ങളാണ് ഈ ഷോറൂമിന്‍റെ മറ്റൊരു സവിശേഷത. പെന്‍ഡന്‍റ് ലാംബ്, സ്റ്റാന്‍ഡിംഗ് ലാംബ് തുടങ്ങി മെഴുകുതിരി സ്റ്റാന്‍ഡുകള്‍ വരെ നീളുന്ന അതി വിപുലമായ ലൈറ്റിംഗ് അനുബന്ധസാമഗ്രികളുടെ ശേഖരം ഡീടെയ്ലിലെ ഡിസ്പ്ലേയ്ക്കു മുകളില്‍ സ്വര്‍ണപ്രഭ ചൊരിയുന്നു. സുഗന്ധ ദ്രവ്യങ്ങള്‍ ചേര്‍ത്ത മെഴുകുതിരികള്‍, ആന്‍റിക്, കണ്ടംപററി ലുക്കിലുള്ള ക്രോക്കറി സെറ്റുകള്‍, ഫ്രെയിമിംഗിലെ കൗതുകവുമായി മുഖകണ്ണാടികള്‍ എന്നിങ്ങനെ ഡീടെയ്ലിലെ കൗതുകകാഴ്ചകള്‍ നീളുന്നു.

ഹോം ഡെക്കര്‍ രംഗത്ത് ഇതൊരു തുടക്കമായി കരുതുന്ന ഡീടെയ്ല്‍ സ്റ്റോര്‍, ഫര്‍ണിച്ചറുകളുടെ ഡിസ്പ്ലേ സെന്‍റര്‍ എന്ന പതിവു ശൈലികളില്‍ നിന്നു മാറി കലയ്ക്കും സംസ്കാരസമ്പന്നമായ പ്രവര്‍ത്തനങ്ങള്‍ക്കുമായുള്ള ഒരു ഗ്യാലറിയാക്കി മാറുകയാണ്. ഗസല്‍നിശയ്ക്കും യുവപ്രതിഭകളുടെ ചിത്രപ്രദര്‍ശനത്തിനും ആര്‍ക്കിടെക്റ്റുകളുടെയും ഡിസൈനര്‍മാരുടെയും കൂട്ടായ്മയ്ക്കും സംവാദങ്ങള്‍ക്കുമൊക്കെയുള്ള ഒരു വേദി കൂടിയാവുകയാണ് ഡീടെയ്ല്‍. ഡീടെയ്ലിനോട് ചേര്‍ന്നു തന്നെയാണ് ഡിസൈനര്‍ ശ്രീജിത്ത് പത്തങ്ങളിന്‍റെ ഇന്‍ക്രിയേഷന്‍സ് എന്ന സ്ഥാപനവും പ്രവര്‍ത്തിക്കുന്നത്. ഡീടെയ്ലിനോട് ചേര്‍ന്നു തന്നെയാണ് വെയര്‍ഹൗസും പ്രവര്‍ത്തിക്കുന്നത്. ഈ ഫര്‍ണിച്ചര്‍ ഫാക്റ്ററിയിലാണ് ഡീടെയ്ലിന്‍റെ ഫര്‍ണിച്ചറുകള്‍ എല്ലാം നിര്‍മ്മിക്കപ്പെടുന്നത്. എല്ലാം ഡിസൈന്‍ ഓഫീസും ബൊട്ടീക് ഷോറൂമും ഫാക്ടറിയും എല്ലാം ഒരു കുടക്കീഴില്‍ തന്നെ വരുന്നത് കൊണ്ട് സ്വയം പര്യാപ്തമായ ഒരു ഫര്‍ണിച്ചര്‍ ഡെക്കര്‍ സ്റ്റോറായി മാറുകയാണ് ഡീടെയ്ല്‍.

ഉദ്ഘാടനം കഴിഞ്ഞ് ഒരു മാസത്തിനകത്ത് മുന്‍പു തന്നെ കേരളത്തിനകത്തും പുറത്തുമുള്ള ആര്‍ക്കിടെക്റ്റുകളുടെയും ഡിസൈനര്‍മാരുടെയും ശ്രദ്ധ നേടിയെടുത്ത ഡീടെയ്ലിന്‍റെ വളര്‍ച്ച മറ്റു മെട്രോ സിറ്റികളിലേക്കും ഡീടെയ്ലിന്‍റെ ബ്രാഞ്ചുകള്‍ വ്യാപിക്കാനുള്ള ശ്രമത്തിലാണ് ഡീടെയ്ല്‍.

Comments