Posted by

നാലര സെന്റിലെ സിമ്പിള്‍ ബ്യൂട്ടി

തദ്ദേശത്ത്‌ ലഭ്യമാകുന്ന വെട്ടുകല്ല്‌ കൊണ്ടാണ്‌ ഭിത്തി കെട്ടിയത്‌. പ്രധാന വാതിലിന്‌ ഇരുള്‍ മരവും മറ്റുള്ളവയ്‌ക്കെല്ലാം എംഡിഎഫ്‌ കൊണ്ടുള്ള റെഡിമെയ്‌ഡ്‌ വാതിലുകളുമാണ്‌ ഘടിപ്പിച്ചത്‌. ജനാലകള്‍ക്ക്‌ കോണ്‍ക്രീറ്റ്‌ കട്ടിളകളും അലുമിനിയം ഷട്ടറുകളും ഉപയോഗിച്ചു

ബോക്‌സ്‌ ടൈപ്പ്‌ പാറ്റേണ്‍ കൊണ്ട്‌ സമൃദ്ധമായ എക്‌സ്റ്റീരിയര്‍, സിമ്പിള്‍ ഹമ്പിള്‍ ലുക്കില്‍ ഇന്റീരിയര്‍, ഒറ്റ നോട്ടത്തില്‍ ഈ സമകാലിക വീടിനെ ഇങ്ങനെ വിശേഷിപ്പിക്കാവുന്നതാണ്‌. കോഴിക്കോട്‌ ജില്ലയിലെ പെരിങ്ങളത്ത്‌ അഞ്ച്‌ സെന്റില്‍ 25 ലക്ഷം രൂപയ്‌ക്ക്‌ നിര്‍മ്മിച്ച വീടാണിത്‌. എലവേഷനില്‍ നല്‍കിയ വ്യത്യസ്‌തത കൊണ്ടു തന്നെ കാഴ്‌ച്ചക്കാരെ ആകര്‍ഷിക്കുന്നതാണ്‌ ഈ 1200 സ്‌ക്വയര്‍ഫീറ്റ്‌ വിസ്‌തീര്‍ണ്ണമുള്ള വീട്‌. കോഴിക്കോട്‌ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കണ്‍സേണ്‍ ആര്‍ക്കിടെക്‌റ്റ്‌സിലെ ഡിസൈനര്‍മാരാണ്‌ ഗൃഹനാഥനായ മിഥുന്‌ വേണ്ടി വീട്‌ രൂപകല്‌പന ചെയ്‌തത്‌.
ഗ്രൂവ്‌ ഡിസൈനിന്റേയും ടെക്‌സ്‌ച്ചര്‍ പെയിന്റിന്റേയും മാസ്‌മരിക ഭംഗിയാണ്‌ എലവേഷനിലെ പ്രധാന സവിശേഷത. സമകാലിക ശൈലിയിലൊരുക്കിയ വീട്ടില്‍ ലിവിങ്ങ്‌, ഫാമിലി ലിവിങ്ങ്‌, ഡൈനിങ്ങ്‌, മൂന്ന്‌ അറ്റാച്ച്‌ഡ്‌ ബെഡ്‌റൂം, കിച്ചന്‍, വര്‍ക്ക്‌ ഏരിയ, അപ്പര്‍ ലിവിങ്ങ്‌ എന്നിവ അടങ്ങിയിരിക്കുന്നു. വിശാലമായ അകത്തളമാണെങ്കിലും ലളിതമായ അലങ്കാരങ്ങളെ ഉള്‍പ്പെടുത്തിയിട്ടുള്ളു. വീട്ടുകാര്‍ തമ്മിലുള്ള ഇഴയടുപ്പം സൃഷ്ടിക്കുവാനായി തുറസ്സായ രീതിയിലാണ്‌ അകത്തളങ്ങളുടെ സജ്ജീകരണം. ഫാമിലി ലിവിങ്ങിലാണ്‌ ടിവി യൂണിറ്റിന്റെ സ്ഥാനം.

അതിഥികള്‍ വരുമ്പോള്‍ വീട്ടുകാര്‍ക്ക്‌ തിരക്കില്‍ നിന്ന്‌ മാറിയിരുന്ന്‌ ടിവി കാണുവാനും സംസാരിക്കുവാനുമുള്ള സാഹചര്യമാണ്‌ ഇതിലൂടെ സൃഷ്ടിച്ചത്‌. അത്യാവശ്യ സൗകര്യങ്ങളെല്ലാം ഒത്തുചേര്‍ന്നവയാണ്‌ കിടപ്പുമുറികള്‍. ഫാമിലി ലിവിങ്ങിനോട്‌ ചേര്‍ന്നാണ്‌ മുകള്‍ നിലയെ ബന്ധിപ്പിക്കുന്ന സ്റ്റെയര്‍കേസ്‌ നിലകൊള്ളുന്നത്‌. പ്ലെയിന്‍ ഗ്ലാസ്സും, വുഡും ചേര്‍ന്ന ഹാന്‍ഡ്‌ റെയ്‌ല്‍ നിര്‍മ്മിച്ചത്‌. മുകളിലുള്ള ലിവിങ്ങ്‌ ഏരിയയില്‍ നിന്ന്‌ ലിവിങ്ങിലേക്ക്‌ ഒരു ഓവര്‍ വ്യൂ നല്‍കിയിട്ടുണ്ട്‌. മുകള്‍ നിലയില്‍ അറ്റാച്ച്‌ഡ്‌ ബാത്ത്‌റൂമോടു കൂടിയ 2 കിടപ്പുമുറികളാണുള്ളത്‌. ബാല്‍ക്കണിയ്‌ക്ക്‌ പകരം ഓപ്പണ്‍ ടെറസാണ്‌ നല്‍കിയത്‌.
തദ്ദേശത്ത്‌ ലഭ്യമാകുന്ന വെട്ടുകല്ല്‌ കൊണ്ടാണ്‌ ഭിത്തി കെട്ടിയത്‌. ഫ്‌ളോറിങ്ങിന്‌ വിട്രിഫൈഡ്‌ ടൈലും പ്രധാന വാതിലിന്‌ ഇരുള്‍ മരവും ഉപയോഗിച്ചു. മറ്റുള്ളവയ്‌ക്കെല്ലാം എംഡിഎഫ്‌ കൊണ്ടുള്ള റെഡിമെയ്‌ഡ്‌ വാതിലുകള്‍ ഘടിപ്പിച്ചു. വെന്റിലേഷന്‍ ഉറപ്പാക്കുന്ന ജനാലകള്‍ക്ക്‌െല്ലാം കോണ്‍ക്രീറ്റ്‌ കട്ടിളകളും അലുമിനിയം ഷട്ടറുകളും ഉള്‍പ്പെടുത്തി. കോമണ്‍ ഏരിയകളിലും കിടപ്പുമുറികളിലും എല്ലാംതന്നെ റെഡിമെയ്‌ഡ്‌ ഫര്‍ണീച്ചറുകളാണ്‌ സ്ഥാനം പിടിച്ചിരിക്കുന്നത്‌. ചിലവ്‌ കുറഞ്ഞ ഫൈബര്‍ ബോര്‍ഡുകള്‍ കൊണ്ടുള്ളതാണ്‌്‌ കിച്ചന്‍ ക്യാബിനറ്റുകള്‍. ഇതിനു മുകളില്‍ പെയിന്റ്‌ ചെയ്യേണ്ട ആവശ്യമില്ല കൂടാതെ ചിതല്‍ വരില്ല എന്നതുമാണ്‌ പ്രധാന സവിശേഷത.
ലളിതമായ അലങ്കാരങ്ങള്‍ ഉള്‍പ്പെടുത്തിയതിനാലും ഗുണമേന്മയുള്ള എന്നാല്‍ ചെ.വ്‌ കുറഞ്ഞ മെറ്റീരിയലുകള്‍ നിര്‍മ്മാണത്തില്‍ ഉള്‍പ്പെടുത്തിയതിനാല്‍ വീട്‌ പണി ഏറെ ലാഭകരമായി. കൂടാതെ വീട്ടുടമയും നിര്‍മ്മാണത്തിന്റെ ഓരോ ഘട്ടത്തിലും എല്ലാവിധ സഹകരണങ്ങളുമായി മുന്നോട്ടു വന്നതും ഡിസൈനര്‍മാര്‍ക്ക്‌ പൂര്‍ണ്ണ സ്വാതന്ത്ര്യത്തോടെ പ്രവര്‍ത്തിക്കാന്‍ സഹായകമായി.

Concern Architectural Consultants
Elavanakandy Paramba,
East Nadakkavu,
Nadakkavu P.O., Calicut – 673011
Ph: 0495 2767030, 9895773322
Email: mail@concerncalicut.com

Comments