Posted by

അഴകും സൗകര്യവും കൈകോര്‍ത്ത്‌

പൂര്‍ണമായും കണ്‍ടെംപ്രറി ശൈലിയിലാണ് 4000 സ്ക്വയര്‍ ഫീറ്റ് വിസ്തീര്‍ണ്ണമുള്ള ഈ വീട് ഡിസൈന്‍ ചെയ്തിരിക്കുന്നത്. കണ്‍ടെംപ്രറി ശൈലിയുടെ മുഖമുദ്രയായ ബ്ലാക്ക്, വൈറ്റ്, ഗ്രേ നിറങ്ങളുടെ സങ്കലനം തന്നെയാണ് എക്സ്റ്റീരിയറിന് മിഴിവേകുന്നത്. കുറ്റ്യാടി കല്ല് എ്ന്നറിയപ്പെടുന്ന പ്രാദേശികമായി ലഭിക്കുന്ന കരിങ്കല്‍ ഉപയോഗിച്ച് മതിലിലും പോര്‍ച്ചിലെ തൂണിലും ക്ലാഡ്ഡിംഗ് നല്‍കിയിരിക്കുന്നു. ഈ കല്ലുകള്‍ ക്വാറിയില്‍ വെച്ച് കസ്റ്റമെയ്ഡായി തന്നെ മുറിച്ചെടുത്തവയാണ്. മതിലിനു മുകളിലായി നല്‍കിയ വേലിക്കല്ലുകള്‍ ബാംഗ്ലൂരില്‍ നിന്നും കൊണ്ടുവന്നവയാണ്. എം എസും വണ്ടര്‍മാക്സിന്‍റെ ഷീറ്റും എസ് എസും ഉപയോഗിച്ചാണ് ഗേറ്റ് ഒരുക്കിയിരിക്കുന്നത്. നാച്യുറല്‍ ഫ്ളെയ്മ്ഡ് ഗ്രാനൈറ്റ് പാകി മുറ്റവും മനോഹരമാക്കിയിരിക്കുന്നു. മിനിമലിസ്റ്റിക് ഡിസൈനില്‍ ഒരുക്കിയ ലാന്‍ഡ്സ്കേപ്പും പാം ചെടികളും വീടിന് ഗ്രീന്‍ ടച്ച് പകരുന്നു. വീടിന്‍റെ പ്രധാന സ്ട്രെക്ച്ചറില്‍ നിന്നും വേറിട്ടാണ് കാര്‍പോര്‍ച്ച് കിടക്കുന്നത്. കോണ്‍ക്രീറ്റില്‍ ഫ്ളാറ്റ് റൂഫ് നല്‍കിയ കാര്‍പോര്‍ച്ചിനെ കൂടുതല്‍ സുന്ദരമാക്കാനായി ഒരു ഫാള്‍സ് റൂഫ് കൂടി നല്‍കിയിട്ടുണ്ട്. സ്റ്റീല്‍ ഫ്രെയിമിനു മുകളില്‍ ഷിങ്കിള്‍സ് നല്‍കിയാണ് ഈ സ്ലോപ്പ് റൂഫ് ഒരുക്കിയെടുത്തത്.

സിറ്റൗട്ടില്‍ നിന്നും അകത്തേക്ക് പ്രവേശിക്കുമ്പോള്‍ ലിവിംഗ് ഏരിയയിലാണ് എത്തിച്ചേരുക. റെഡിമെയ്ഡായി പര്‍ച്ചെയസ് ചെയ്ത ലെതറിന്‍റെ രണ്ട് ത്രീ സീറ്റര്‍ സോഫകളാണ് ലിവിംഗിലെ പ്രധാന ഫര്‍ണിച്ചര്‍. സ്റ്റീല്‍ ലെഗ്ഗുകളാണ് ഈ ഫര്‍ണിച്ചറുകളുടെ പ്രത്യേകത. നാച്യുറല്‍ ടീക്ക് റീപ്പറുകള്‍ ഉപയോഗിച്ച് പാനലിങ് ചെയ്ത ചുമരില്‍ നിഷുകളും കാണാം. നിഷിനകത്ത് ടെക്സ്ചര്‍ ഫിനിഷിലുള്ള വാള്‍ പേപ്പറുകളാണ് ഉപയോഗിച്ചിരിക്കുന്നത്. പ്ലൈയും ടീക്ക് വെനീറും ഉപയോഗിച്ച് സീലിംഗും അലങ്കരിച്ചിരിക്കുന്നു. ഇംപോര്‍ട്ടഡ് ഗ്രാനൈറ്റ് തന്നെയാണ് ഫ്ളോറിനു വേണ്ടി നല്‍കിയത്. ഡി ഡെക്കറിന്‍റെ റോമന്‍ കര്‍ട്ടനുകള്‍ ഇന്‍റീരിയറിന്‍റെ ലക്ഷ്വറി ലുക്കിന് മിഴിവേകുന്നു.

ഡൈനിംഗ്, ഫാമിലി ലിവിംഗ്
പ്രയര്‍ റൂമും നല്‍കിയിട്ടുണ്ട്. മള്‍ട്ടിവുഡില്‍ സി എന്‍ സി വര്‍ക്ക് ചെയ്തെടുത്ത ഒരു ഡിസൈനര്‍ ഡോറാണ് പ്രെയര്‍ ഏരിയയിലേക്ക് സ്വാഗതം ചെയ്യുന്നത്. ഒരു അറബിക് ഡിസൈന്‍ ലഭിക്കാന്‍ വേണ്ടിയാണ് ഇത്തരത്തില്‍ സിഎന്‍സി വര്‍ക്ക് ഉപയോഗിച്ചിരിക്കുന്നത്. ആര്‍ക്കിടെക്റ്റ് മുഹമ്മദ് അനീസ് പറയുന്നു. ആ വാതിലിന് അരികിലായി ഗ്ലാസ്സ് ബ്രിക്കുകള്‍ അടുക്കി വച്ചൊരുക്കിയ ഒരു വാളും കാണാം. ജൂട്ട് കൊണ്ട് നിര്‍മ്മിച്ച ഫാബ്രിക് സോഫയാണ് ഫാമിലി ലിവിംഗ് ഏരിയയെ അലങ്കരിക്കുന്നത്. കൗതുകമുള്ള ഡിസൈനാണ് ഇവിടുത്തെ ടീപോയികളുടെ പ്രത്യേകത.

കിച്ചന്‍
ഐലന്‍റ് കണ്‍സ്പെറ്റില്‍ ഒരുക്കിയ കിച്ചന് കണ്ടംപററി ശൈലിയില്‍ വൈറ്റ്, ഗ്രേ നിറങ്ങളുടെ കോമ്പിനേഷനാണ് നല്‍കിയിരിക്കുന്നത്. കൊറിയോണ്‍ ആണ് കൗണ്ടര്‍ ടോപ്പില്‍ ഉപയോഗിച്ച മെറ്റീരിയല്‍. ഗ്രേ നിറത്തിലുള്ള ടൈലുകളാണ് സ്പ്ലാഷ്ബാക്ക് ഏരിയയില്‍ നല്‍കിയിരിക്കുന്നത്. ടൈലുകള്‍ക്കിടയിലായി എസ് എസിന്‍റെ ഡിസൈനും നല്‍കിയിട്ടുണ്ട്. ജിപ്സം ഉപയോഗിച്ച് സീലിംഗ് ചെയ്തിരിക്കുന്നു. മൈക്രോ വേവ് ഓവ്നും മറ്റു കിച്ചന്‍ ഉപകരണങ്ങള്‍ക്കുമൊക്കെ ഇന്‍ബില്‍റ്റ് സ്പെയ്സുകള്‍ നല്‍കിയിട്ടുണ്ട്. കാബിനറ്റുകള്‍ക്ക് കളേര്‍ഡ് ഗ്ലാസ്സ് ഡോറുകളാണ് ഉപയോഗിച്ചത്.

സ്റ്റെയര്‍ കെയ്സ്
അല്‍പ്പം വ്യത്യസ്തമായൊരു ഡിസൈനാണ് സ്റ്റെയര്‍ കെയ്സിന്‍റെ പ്രത്യേകത. ടീക്ക് വുഡ് കൊണ്ടുള്ള സ്റ്റെപ്പാണ് സ്റ്റെയറിന്‍റെ പ്രത്യേകത. ഗ്ലാസ്സ്- വുഡ് കോമ്പിനേഷനിലാണ് ഹാന്‍ഡ് റെയില്‍ ഒരുക്കിയിരിക്കുന്നത്. ഹാന്‍ഡ് റെയിലിന് ഇടയിലായി പഞ്ച് ചെയ്തെടുത്ത ഗ്ലാസ്സ് ടൈലുകളും കാണാം. സ്റ്റെപ്പിലെ വുഡന്‍ ഫ്ളോറിംഗിന് ഇടയിലായി സ്റ്റീല്‍ റോഡുകളും നല്‍കിയിട്ടുണ്ട്. 12 എം. എം. ടഫന്‍ഡ് ഗ്ലാസ്സാണ് സ്റ്റെയറിന്‍റെ ഹാന്‍ഡ് റെയില്‍ ഭാഗത്ത് ഉപയോഗിച്ചിരിക്കുന്നത്.

അപ്പര്‍ ഫാമിലി ലിവിംഗ്
വീടിന്‍റെ മറ്റു സ്പെയ്സുകളില്‍ നിന്നും മുകളിലെ ഈ ഫാമിലി ലിവിംഗ് സ്പെയ്സിനെ വ്യത്യസ്തമാക്കുന്നത് അതിന്‍റെ ഫ്ളോറിന്‍റെ സവിശേഷതയാണ്. വുഡന്‍ ഫ്ളോറിംഗ് ആണ് ഇവിടെ നല്‍കിയത്. അപ്ഹോള്‍സ്റ്ററി ചെയ്തെടുത്ത വലിയ കസ്റ്റമെയ്ഡ്സ് സോഫയാണ് ഇവിടുത്തെ പ്രധാന ഫര്‍ണിച്ചര്‍. ബ്ലാക്ക് ലെതറും ജൂട്ടുമാണ് ഈ സോഫയ്ക്കു വേണ്ടി ഉപയോഗിച്ചിരിക്കുന്നത്. മെറ്റല്‍ ലെഗ്ഗ്സ് തന്നെയാണ് ഇവിടെയും നല്‍കിയിരിക്കുന്നത്. ടെലിവിഷനും ഈ ലിവിംഗിലാണ് സ്ഥാനം കൊടുത്തിരിക്കുന്നത്. ടെലിവിഷന് അരികിലായി വരുന്ന ഭാഗത്തെ ഫ്ളോറിലും ചുമരിലും ഹൈലൈറ്റ് ചെയ്യാനായി ടൈല്‍ ഉപയോഗിച്ചിട്ടുണ്ട്.

മാസ്റ്റര്‍ ബെഡ് റൂം
ഒരു കിഡ്സ് റൂമും മാസറ്റര്‍ ബെഡ റൂമും അടക്കം മൊത്തം അഞ്ച് ബെഡ്റൂമുകളാണ് ഈ വീട്ടിലുള്ളത്. മാസ്റ്റര്‍ ബെഡ് റൂമിന് ഹെഡ് റെസ്റ്റ് ഭാഗത്ത് വുഡന്‍ പാനലിങാണ് നല്‍കിയത്. പ്ലൈയും എച്ച് ഡി വെനീറും ഉപയോഗിച്ച് ഒരുക്കിയ ഈ പാനലിംഗില്‍ തൊട്ടാല്‍ വുഡ് ആണെന്നേ തോന്നൂ. അത്രയേറെ ഫിനിഷുണ്ട് എച്ച് ഡി വെനീറിന്. ഹെഡ് റെസ്റ്റ് ബോര്‍ഡിന്‍റെ വശങ്ങളിലായി സി എന്‍ സി പാനല്‍ ഉപയോഗിച്ചൊരുക്കിയ ഡിസൈന്‍ ആണ് മറ്റൊരു കൗതുകം. അക്രിലിക് ഗ്ലാസ്സാണ് ഇതിനു പിറകില്‍ നല്‍കിയിരിക്കുന്നത്. അകത്തായി നല്‍കിയ ട്യൂബ് വഴി വെളിച്ചം കടന്നുവരുന്നു. എന്നാല്‍ വെളിച്ചത്തിന്‍റെ ഉറവിടം എവിടെയെന്ന് കാണാന്‍ സാധിക്കാത്ത രീതിയിലാണ് ഈ പാനല്‍ ഒരുക്കിയിരിക്കുന്നത്. ഡി ഡെക്കറിന്‍റെ വില കൂടിയ ഡിസൈനര്‍ ഷീറും റോമന്‍ കര്‍ട്ടനുമാണ് വിന്‍ഡോകള്‍ക്ക് സൗന്ദര്യം പകരുന്നത്. വലിപ്പമേറിയ സ്പെയ്സുകളാണ് ഇവിടുത്തെ അറ്റാച്ച്ഡ് ബാത്ത് റൂമുകളെല്ലാം തന്നെ. എല്ലാ ബാത്ത് റൂമിലും ഡ്രൈ, വെറ്റ് ഏരിയകള്‍ വേര്‍ത്തിരിച്ചിട്ടുണ്ട്. ഗ്ലാസ്സ് പാര്‍ട്ടീഷനാണ് മറ്റൊരു പൊതുവായ സവിശേഷത. കസ്റ്റമെയ്ഡായിട്ടാണ് എല്ലാ ബെഡ് റൂമുകളിലും കട്ടില്‍ നിര്‍മ്മിച്ചത്. കിഡ്സ് റൂമും മാസ്റ്റര്‍ ബെഡ് റൂമും താഴത്തെ നിലയിലാണ് വരുന്നത്. ശേഷിക്കുന്ന മൂന്നു ബെഡ് റൂമുകളും മുകള്‍ നിലയിലാണ്.

കിഡ്സ് റൂം
നിറങ്ങളില്‍ നീരാടി നില്‍ക്കുന്നതു പോലൊരു അനുഭൂതിയാണ് ഈ കിഡ്സ് റൂം സമ്മാനിക്കുന്നത്. ജിപ്സം ഉപയോഗിച്ച് നല്‍കിയ സീലിംഗില്‍ കര്‍വ്ഡ് ഡിസൈന്‍ എലമെന്‍റുകള്‍ കാണാം. മൂന്നു കുട്ടികളാണ് ഇവിടെയുള്ളത്. രണ്ടു ബെഡുകള്‍ താഴെയും ഒന്ന് മുകളിലുമെന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. ജി ഐ സ്ട്രെക്ച്ചറും പ്ലൈവുഡും ഉപയോഗിച്ചാണ് ഈ മെസനിന്‍ ഫ്ളോര്‍ ഒരുക്കിയിരിക്കുന്നത്. സ്റ്റെയറും ജി ഐ ഫ്രെയിമില്‍ തന്നെ നല്‍കിയിരിക്കുന്നു. ടീക്ക് വുഡ് കൊണ്ടാണ് സ്റ്റെയര്‍. ഓട്ടോമോട്ടീവ് പെയിന്‍റാണ് ഇവിടെ ഫര്‍ണിച്ചറുകളിലും വാര്‍ഡ്രോബിലും സ്റ്റഡി ഏരിയയിലും മെസനിന്‍ ഫ്ളോറിലുമൊക്കെ നല്‍കിയിരിക്കുന്നത്. ഡിസൈന്‍ഡ് ത്രിഡി ബോര്‍ഡാണ് ഹെഡ് റെസ്റ്റ് ഭാഗത്ത് നല്‍കിയത്. 50 ത 80 സൈസിലുള്ള ബോര്‍ഡുകള്‍ യോജിപ്പിച്ചെടുക്കുകയാണ് ചെയ്തിരിക്കുന്നത്. ത്രി ഡോര്‍ വാര്‍ഡ്രോബാണ് ഇവിടെയുള്ളത്. പ്ലൈയും വെനീറും ഉപയോഗിച്ചാണ് ഈ വാര്‍ഡ്രോബ് നിര്‍മ്മിച്ചത്.

അപ്പര്‍ ബെഡ് റൂമുകള്‍
ഒറ്റപ്പലകയില്‍ തീര്‍ത്തതെന്നു ആദ്യകാഴ്ചയില്‍ തോന്നുമെങ്കിലും ജോയിന്‍റ് ചെയ്ത് നിര്‍മ്മിച്ചവയാണ് മുകള്‍നിലയിലെ ബെഡ് റൂമിന്‍റെ ഡോറുകള്‍. ഗ്രൂവ് വര്‍ക്കും സ്റ്റെയിന്‍ലെസ്സ് സ്റ്റീലിന്‍റെ ഫിക്സിംഗും ഈ വാതിലുകളുടെ പ്രത്യേകതയാണ്. കുഷ്യന്‍ വര്‍ക്കും എച്ച് ഡി വെനീറും ആണ് മുകള്‍ നിലയിലെ ആദ്യത്തെ ബെഡ് റൂമിന്‍റെ ഹെഡ് റെസ്റ്റ് ഭാഗത്തെയും ചുമരിനെയും അലങ്കരിക്കുന്നത്. നിഷുകളും കൊറിയോണുമെല്ലാം ചേര്‍ന്ന് ചുമരിന് സ്പെഷ്യലായൊരു ഫീലിംഗ് തന്നെ സമ്മാനിക്കുന്നുണ്ട്.

കര്‍വ്ഡ് ഡിസൈനാണ് രണ്ടാമത്തെ ബെഡ് റൂമിന്‍റെ സവിശേഷത. ആ ഡിസൈനിന്‍റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്ന രീതിയിലാണ് സീലിംഗ് ക്രമീകരണങ്ങള്‍. പ്ലൈവുഡും വാള്‍പേപ്പറുമാണ് സീലിംഗിന്‍റെ ഡിസൈനു വേണ്ടി ഉപയോഗിച്ചത്. സ്ലൈഡിംഗ് ഡോറോടു കൂടിയതാണ് വാര്‍ഡ്രോബ്. വെനീറും പ്ലൈയും ഉപയോഗിച്ചാണ് നിര്‍മാണം. രണ്ടു ഷെയ്ഡിലുള്ള വെനീര്‍ ഇവിടെ ഉപയോഗിച്ചിട്ടുണ്ട്. മുറികള്‍ക്ക് ഇണങ്ങുന്ന രീതിയിലാണ് ഓരോ സ്പെയ്സിലെയും ലൈറ്റുകള്‍ ക്രമീകരിച്ചിരിക്കുന്നത്.
ഒരു ഡിസൈന്‍ ശൈലിയിലേക്ക് സ്പെയ്സുകളെ കൊണ്ടുവരികയല്ല, മറിച്ച് ക്ലൈന്‍റ് ആവശ്യപ്പെട്ട രീതിയില്‍ സൗകര്യങ്ങള്‍ക്കും പ്രായോഗികതയ്ക്കും മുന്‍ഗണന നല്‍കി സ്പെയ്സ് ഒരുക്കി അതിനകത്തേക്ക് ഡിസൈന്‍ എലമെന്‍റുകളെ സമന്വയിപ്പിക്കുകയാണ് ആര്‍ക്കിടെക്റ്റ് ചെയ്തിരിക്കുന്നത്. വീടിന്‍റെ സൗന്ദര്യത്തേക്കാള്‍ പ്രാധാന്യം വീട്ടുകാരുടെ കംഫര്‍ട്ടിന് കല്‍പ്പിച്ചു കൊടുക്കാന്‍ ആര്‍ക്കിടെക്റ്റ് അനീസും ഇര്‍ഫാദും നടത്തിയ ശ്രമങ്ങള്‍ നൂറുശതമാനം വിജയം കണ്ടെന്നു തന്നെ പറയാം.

Fact File:

Project Type: Residence

Location: Nadapuram

Client: Noushad

Architect: Ar. Muhammed Anees C. P & Irfad N. K

Design Style: Contemporary

Area: 4000 sq. ft

Plot: 30 cent

Completed In: 2015

 

Meet the Architect

Ar. Muhammed Anees C. P & Irfad N. K

Firm: ID STUDIO

Address: Koduvally Post, Calicut- 673572

Email: postidstudio@gmail.com

Ph0495 2210919

Mobiles: 9446312919 ,9656932662

 

Material Chart

Furniture – Living Sofa- Eham (Malabar Gold), Thalassery.

Furniture – Dining Table, Sitout Chair & Mirrors- Stories, Al Amana Tower, Olavanna Road, Kunnathupalam, Kozhikode. Ph: 0495 243 5666

Cladding- Designer Cladding- Squares Calicut

Sanitarywares- Marble Gallery,  Eranhippalam, Kozhikode. Ph: 0495 237 3512

Lights- Naila Lightings, Calicut

Furnishing- Carpet & Rugs- Sketch Interiors, Opp. Hilite Mall, Calicut. Ph: 089433 47701

Furnishing- Bedsheets & Soft furnishing- Home Centre, Hilite Mall, Calicut

 

ഫോട്ടോ: അജീബ് കൊമാച്ചി
റിപ്പോര്‍ട്ട്: മീര ഗോപാല്‍

Comments