Posted by

പ്രൗഢം, രാജകീയം

ഏതു പെണ്ണും രാജകുമാരിയെ പോലെ അണിഞ്ഞൊരുങ്ങി ഒരു വേദിയുടെ മുഴുവന്‍ ആകര്‍ഷണമായി മാറുന്ന വേളയാണ് വിവാഹം. ‘രാജകുമാരിയായ വധു’വിനൊരു റോയല്‍ ബ്രൈഡല്‍ സ്റ്റുഡിയോ എന്ന ആശയവുമായി പ്രൊഫഷണല്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റായ സിനിന്‍ അബ്ദുല്‍ സത്താര്‍ കണ്ണൂരിലെ താണയില്‍ ആരംഭിച്ച എക്‌സ്‌ക്ലൂസീവ് മേക്കപ്പ് സ്റ്റുഡിയോ ആണ് സിനിന്‍. വീടിനോട് ചേര്‍ന്നു തന്നെയാണ് ഈ ബ്രൈഡല്‍ സ്റ്റുഡിയോയും പ്രവര്‍ത്തിക്കുന്നത്. കാഴ്ചയ്ക്ക് രാജകീയമായൊരു അനുഭൂതി സമ്മാനിക്കുന്ന ഇന്റീരിയര്‍ കാഴ്ചകളാണ് ഇവിടെ അതിഥികളെ വരവേല്‍ക്കുന്നത്. പ്രൗഢിയും രാജകീയതും കൈകോര്‍ക്കുന്ന ഈ ഡിസൈന്‍ ഒരുക്കിയിരിക്കുന്നത് ആര്‍ക്കിടെക്റ്റ് നാസിയ ആണ്.

റിസപ്ഷന്‍ ഏരിയ
അത്യാകര്‍ഷകമായൊരു റിസപ്ഷന്‍ ഏരിയയിലേക്കാണ് നമ്മള്‍ ആദ്യം പ്രവേശിക്കുക. ബോര്‍ഡ് വര്‍ക്കില്‍ വെനീര്‍ ഒട്ടിച്ചാണ് പ്രധാനവാതില്‍ ഒരുക്കിയിരിക്കുന്നത്. കണ്‍ടെംപ്രറി, ആന്റിക് ഡിസൈന്‍ എലമെന്റുകള്‍ കയ്യടക്കത്തോടെ സമന്വയിപ്പിച്ചൊരുക്കിയ ഇന്റീരിയര്‍ ആദ്യക്കാഴ്ചയില്‍ തന്നെ ഹൃദയം കവരും. ലാമിനേറ്റഡ് വുഡന്‍ ഫ്‌ളോറിംഗ് ആണ് ഫ്‌ളോറില്‍ നല്‍കിയിരിക്കുന്നത്. എക്‌സ്‌പോസ്ഡ് കോണ്‍ക്രീറ്റ് ഉപയോഗിച്ച് നല്‍കിയ വാള്‍ ഫിനിഷ് ആണ് റിസപ്ഷന്‍ ഏരിയയുടെ മറ്റൊരു ആകര്‍ഷണം. സിനിന് മേക്കപ്പിന് ലഭിച്ച സര്‍ട്ടിഫിക്കറ്റുകള്‍ ചുമരില്‍ മനോഹരമായി ഡിസ്‌പ്ലേ ചെയ്ത് വെച്ചിരിക്കുന്നു. ബ്രൗണ്‍സ് കൊണ്ടുള്ള അഴകേറിയ വാള്‍ ഫ്രെയിമുകളാണ് മറ്റൊരു ചുമരിനെ അലങ്കരിക്കുന്നത്. വാള്‍നട്ട് വെനീര്‍ പാനല്‍ നല്‍കിയ ചുമരില്‍ സെനിന്റെ ലൈറ്റ് അപ് ലോഗോ ഉറപ്പിച്ചിരിക്കുന്നു. പ്ലൈവുഡും വെനീറും ഉപയോഗിച്ചാണ് റിസപ്ഷന്‍ കൗണ്ടറിന്റെ നിര്‍മ്മാണം. റിസപ്ഷന്‍ ഏരിയയ്ക്കു പിറകിലെ ചുമരില്‍ ആന്റിക് മിററുകള്‍ ഡിസ്‌പ്ലേ ചെയ്തിരിക്കുന്നു. ഗോള്‍ഡന്‍ കേജും ആന്റിക് ലാമ്പുകളും ഡെക്കറേഷനായി പലയിടത്തും ഉപയോഗിച്ചിട്ടുണ്ട്. മലേഷ്യന്‍ വുഡും ഫൂട്ടിയ പിങ്ക് ഫാബ്രിക്കും കൊണ്ട് നിര്‍മ്മിച്ച കസ്റ്റംമെയ്ഡ് കൗച്ചും റിസപ്ഷന്‍ ഏരിയയില്‍ കാണാം. വാള്‍നട്ട് കളര്‍ വെനീറില്‍ നിര്‍മ്മിച്ച ഡിസ്‌പ്ലേ ഷെല്‍ഫ് റിസപ്ഷന്‍ ഏരിയയ്ക്കും ഹെയര്‍ കട്ട് ഏരിയയ്ക്കും ഇടയില്‍ പാര്‍ട്ടീഷന്‍ വാളിന്റെ ധര്‍മ്മം കൂടി നിറവേറ്റുന്നുണ്ട്. മനോഹരമായൊരു മൊറോക്കന്‍ ഹാംഗിഗ് ലൈറ്റും ഇവിടെ കാണാം. ജൂട്ടിന്റെ പിങ്ക് കളറിലുള്ള റോമന്‍ ബ്ലൈന്‍ഡ്‌സ് റിസപ്ഷന്‍ ഏരിയയ്ക്ക് കോണ്‍ട്രാസ്റ്റ് ലുക്ക് പകരുന്നുണ്ട്. സെറാമിക് നോബുകളും ധോക്ര ആര്‍ട്ട് ഫ്രെയിമുകളും ഉപയോഗിച്ച് ഡെക്കറേറ്റ് ചെയ്‌തൊരു റിവൈവ് വാളും റിസപ്ഷന്റെ ഭാഗമായി കാണാം.

ഹെയര്‍ കട്ട് ഏരിയ
വുഡന്‍ ലാമിനേറ്റഡ് ഫ്‌ളോര്‍ തന്നെയാണ് ഹെയര്‍ കട്ട് ഏരിയയിലും ഉപയോഗിച്ചിരിക്കുന്നത്. വലിയൊരു മിറര്‍ ഹെയര്‍ കട്ട് ഏരിയകള്‍ക്കിടയിലായി നല്‍കിയിട്ടുണ്ട്. മനോഹരമായൊരു വാള്‍പേപ്പറും ഡി ഡെക്കറിന്റെ ഓഫ് വൈറ്റ് ഡിസൈനര്‍ കര്‍ട്ടനും ഈ ഏരിയയെ മനോഹരമാക്കുന്നു. ഹെയര്‍ കട്ട് ഏരിയയില്‍ നിന്നും സ്റ്റെപ്പ് കയറി ചെല്ലുന്നത് ബ്രൈഡല്‍ മേക്കപ്പ് ഏരിയയിലേക്കാണ്.

ക്യൂരിയോസുകളുടെയും ആന്റിക് പ്രൊഡക്്റ്റുകളുടെയും സാന്നിധ്യം ഈ പാസ്സിംഗ് ഏരിയയേയും മറ്റൊരു ബ്യൂട്ടി സ്‌പോട്ടാക്കുന്നു. പ്രശസ്ത ഡിസൈനര്‍ സബ്യസാചി ഡിസൈന്‍ ചെയ്ത റെഡ് ഫ്‌ളോറല്‍ പാറ്റേണ്‍ വാള്‍പേപ്പറാണ് സ്റ്റെപ്പിന് അരികിലായി നല്‍കിയത്. ഈ വാള്‍ പേപ്പര്‍ ഏരിയയുടെ എതിര്‍ഭാഗത്തായി ഒരു ജാളിവര്‍ക്ക് പാര്‍ട്ടീഷനും കാണാം. പഴയ അത്തര്‍ കുപ്പികള്‍, ആന്റിക് പ്രൊഡക്റ്റുകള്‍, ട്രങ്ക് ബോക്‌സ്, ബ്രൗണ്‍സില്‍ തീര്‍ത്ത സ്റ്റാന്റുകള്‍, ബോട്ടിലുകള്‍, ബ്രൈഡല്‍ ജ്വല്ലറി എന്നിങ്ങനെ ആന്റിക് ഫീല്‍ പകരുന്ന നിരവധിയേറെ ക്യൂരിയോ പ്രൊഡക്റ്റുകളുടെ സാന്നിധ്യം പാസേജ് ഏരിയയെ ആകര്‍ഷകമാക്കുന്നുണ്ട്. ബ്രൈഡല്‍ മേക്കപ്പിന് സിനിന് ലഭിച്ച സര്‍ട്ടിഫിക്കറ്റുകള്‍ ഇവിടെയും മനോഹരമായി ഡിസ്‌പ്ലേ ചെയ്തിട്ടുണ്ട്. വാള്‍ പേപ്പറാണ് ഡിസ്‌പ്ലേ വാളിന്റെ ബാക്ക് ഗ്രൗണ്ടില്‍ ഉപയോഗിച്ചിരിക്കുന്നത്.

ബ്രൈഡല്‍ മേക്കപ്പ് ഏരിയ
ബെയ്ജ് കളറിലുള്ള സെറാമിക് ടൈലുകളാണ് ബ്രൈഡല്‍ മേക്കപ്പ് ഏരിയയുടെ ഫ്‌ളോറിനെ അലങ്കരിക്കുന്നത്. സബ്യസാചി ഡിസൈന്‍ ചെയ്ത മനോഹരമായ വാള്‍പേപ്പര്‍ ഇവിടെയും ഒരു ചുമരിനെ ഹൈലൈറ്റ് ചെയ്തിട്ടുണ്ട്. ഈ ചുമരില്‍ തന്നെ കട്ടിയേറിയ തിക്ക് ഗോള്‍ഡന്‍ ഫ്രെയിമും വാനിറ്റി മിററും ലൈറ്റും നല്‍കിയിരിക്കുന്നു. പഴയകാല ബ്രൈഡല്‍ ഡിസൈനില്‍ സുലഭമായി കണ്ടിരുന്ന മാംഗോ ഡിസൈന്റെ പാറ്റേണിലുള്ള ഡി ഡെക്കറിന്റെ കര്‍ട്ടനാണ് ഈ ഏരിയയില്‍ ഉപയോഗിച്ചിരിക്കുന്നത്. ജനലിനോട് ചേര്‍ന്നു പ്ലൈവുഡും വെനീറും ഉപയോഗിച്ച് ഒരു സീറ്റിംഗ് ക്രമീകരണവും ഒരുക്കിയിട്ടുണ്ട്. ഈ സീറ്റിംഗിന്റെ താഴെ ഭാഗത്തായി സ്റ്റോറേജ് സ്‌പെയ്‌സും നല്‍കിയിരിക്കുന്നു. ബ്രൈഡല്‍ ഏരിയയുടെ ഒരു ചുമര്‍ പൂര്‍ണ്ണമായും വുഡില്‍ ക്ലാഡ്ഡ് ചെയ്‌തെടുത്തതാണ്. ഇംപോര്‍ട്ടഡ് ചെയറുകളാണ് സ്റ്റുഡിയോയില്‍ ഉടനീളം ഉപയോഗിച്ചിരിക്കുന്നത്.

‘എക്‌സ്‌ക്ലൂസീവ്‌ലി ഫോര്‍ ബ്രൈഡ്‌സ്’ എന്ന ഫീലാണ് ഈ സ്റ്റുഡിയോയുടെ ഇന്റീരിയര്‍, കാഴ്ചക്കാര്‍ക്ക് സമ്മാനിക്കുന്നത്. റോയല്‍ കളര്‍ ഷെയ്ഡുകളും ഡിസൈന്‍ പാറ്റേണുകളും ഈ സ്‌പെയ്‌സിനെ സുന്ദരമാക്കുന്നു. ‘ സ്റ്റുഡിയോയുടെ ഇന്റീരിയര്‍ എങ്ങനെ വേണമെന്ന കൃത്യമായ ഐഡിയ സിനിനുണ്ടായിരുന്നു. ഡിസൈനിംഗ് ഘട്ടത്തില്‍ സിനിന്റെ ഭാഗത്തു നിന്നുള്ള നിര്‍ദ്ദേശങ്ങള്‍ ഏറെ സഹായകരമായിട്ടുണ്ട്.’ ആര്‍ക്കിടെക്റ്റ് നാസിയ പറയുന്നു.

Owner’s File:
‘ എന്റെ ഡ്രീം പ്രൊജക്റ്റാണ് സിനിന്‍ എന്ന ഈ എക്‌സ്‌ക്ലൂസീവ് ബ്രൈഡല്‍ സ്റ്റുഡിയോ. ഭാവിയില്‍ മറ്റു സ്ഥലങ്ങളില്‍ കൂടി സിനിനു ബ്രാഞ്ചുകള്‍ തുടങ്ങണമെന്ന് ആഗ്രഹമുണ്ട്, അതിന്റെ ആദ്യസ്റ്റെപ്പ് എന്ന രീതിയിലാണ് ക്വാളിറ്റിയില്‍ യാതൊരുവിധ കോംപ്രമൈസും ചെയ്യാതെ റോയല്‍ സ്റ്റൈല്‍ ഇന്റീരിയര്‍ സ്വീകരിച്ചിരിക്കുന്നത്. പ്രീമിയം പ്രൊഡക്റ്റുകളും സവ്യസാചി ഡിസൈന്‍ വാള്‍പേപ്പര്‍, ഡി ഡെക്കര്‍ കര്‍ട്ടനുകള്‍ എന്നിങ്ങനെയുള്ള പ്രമുഖ ബ്രാന്‍ഡുകളുടെ പ്രൊഡക്റ്റുകളുമാണ് ഉപയോഗിച്ചത്. പൊതുവേ നമ്മുടെ ബ്രൈഡല്‍ സ്റ്റുഡിയോകളെല്ലാം ഏറെക്കുറെ പ്ലെയിന്‍ ആയ ഡിസൈനാണല്ലോ? ആ സ്റ്റൈല്‍ മാറ്റി ഒന്നു മാറ്റി, ഇന്ത്യന്‍ കള്‍ച്ചര്‍- വിന്റേജ് എന്നീ സ്റ്റൈലുകള്‍ മിക്‌സ് ചെയ്‌തൊരു ഡിസൈനാണ് നാസിയ ഇതിനായി തെരെഞ്ഞെടുത്തത്. ” – സിനിന്‍ അബ്ദുല്‍ സത്താര്‍ പറയുന്നു.
Fact File:
Project Type: Bridal Studio
Location: Thana, Kannur
Client: Sinin Abdul Satar
Designer: Ar. Nazia T.
Design Style: A mix of Contemporary & Antique Design
Area: 350 sq. ft
Completed In: 2016

Meet the Architect
Ar. Nazia. T

Firm: AREA
Address: AREA, C/O Express Builders
Kallai road, Calicut
Email: naziahani@gmail.com
Ph: 9895 130130

Comments