Posted by

മികവും ഗുണമേന്മയും: ഓസോണ്‍ റൂഫിംഗ്‌ ഷീറ്റ്‌സ്‌

`മികച്ച ജീവിതത്തിന്‌ മികച്ച മേല്‍ക്കൂര’ എന്ന ലക്ഷ്യത്തോടെ റൂഫിംഗ്‌ ഷീറ്റ്‌ വിപണിയില്‍ എത്തിയ ഓസോണ്‍ റൂഫ്‌ ഇന്ന്‌ വിപണിയിലെ നിറസാന്നിദ്ധ്യമാണ്‌. 2012-ല്‍ കണ്ണൂരിലെ പരിയാരം കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തനം ആരംഭിച്ച റൂഫ്‌ടെക്‌ മെറ്റല്‍സ്‌ പ്രൈവറ്റ്‌ ലിമിറ്റഡാണ്‌ ഓസോണ്‍ റൂഫിംഗ്‌ ഷീറ്റിന്റെ നിര്‍മ്മാതാക്കള്‍. ഈ ചുരുങ്ങിയ കാലംകൊണ്ടു തന്നെ വിപണിയില്‍ ഓസോണ്‍ റൂഫിംഗ്‌ ഷീറ്റ്‌ ഇടംപിടിച്ചത്‌ മികവും ഗുണമേന്മയും കൊണ്ടു തന്നെയാണ്‌. അത്യാധുനിക മെഷിനറികളും ഹൈടെക്‌ സാങ്കേതികവിദ്യയും മികച്ച റിസര്‍ച്ച്‌ ആന്റ്‌ ഡെവലപ്‌മെന്റ്‌ വിഭാഗവും മാനുഫാക്‌ചറിംഗ്‌ യൂണിറ്റും ഉള്‍പ്പെടുന്ന സമഗ്രമായ പ്രൊഡക്‌്‌ഷന്‍ ഫെസിലിറ്റിയാണ്‌ ഓസോണിനെ ഈ സ്ഥാനത്ത്‌ എത്തിക്കുന്നതിന്‌ പിന്‍ബലം നല്‍കിയത്‌.

പ്രീ കോട്ടഡ്‌ ഷീറ്റുകള്‍, പ്രീപെയിന്റഡ്‌ ഗാല്‍വാള്യം റൂഫിംഗ്‌ ഷീറ്റുകള്‍, പ്രൊഫൈല്‍ ഷീറ്റുകള്‍, കര്‍വ്‌സ്‌, റിഡ്‌ജസ്‌, ക്രിംപ്‌സ്‌ എന്നിങ്ങനെ വൈവിധ്യമാര്‍ന്ന ഉപയോഗങ്ങള്‍ക്കുള്ള പ്രോഡക്‌ടുകള്‍ ഓസോണ്‍ വിപണിയിലെത്തിക്കുന്നുണ്ട്‌. അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്കനുസരിച്ച്‌ നിര്‍മ്മിക്കപ്പെടുന്ന ഓസോണ്‍ പ്രോഡക്ടുകള്‍ ചൂടിനെ പ്രതിരോധിക്കുന്നതും അലു-സിങ്ക്‌ കോട്ടിങ്ങോടു കൂടിയതുമാണ്‌. ഉന്നത ഗുണമേന്മയുള്ള കോയില്‍ ഉപയോഗിച്ച്‌ നിര്‍മ്മിക്കുന്ന ഇവ, മങ്ങാത്തതും ദീര്‍ഘകാലം ഈടുനില്‍ക്കുന്നതുമാണ്‌. 15 വര്‍ഷത്തെ ഗ്യാരണ്ടിയും കമ്പനി നല്‍കുന്നുണ്ട്‌.

അള്‍ട്രാവൈലറ്റ്‌ രശ്‌മികളെ പ്രതിരോധിക്കുന്ന കോട്ടിംഗോടുകൂടിയ ഷീറ്റുകള്‍ ഓസോണിന്റെ മാത്രം പ്രത്യേകതയാണ്‌. ഹൈ ഡ്യൂറബിള്‍ പോളിയേസറ്റര്‍ (എച്ച്‌.ഡി.പി.), പോളി വിനൈല്‍ ഇന്റേണ്‍ ഫ്‌ളൂറൈഡ്‌ (പി.സി.ഡി.എഫ്‌) തുടങ്ങി ഹൈ പെര്‍മോന്‍സ്‌ പെയ്‌ന്റുകളാണ്‌ കോട്ടിംഗിന്‌ ഉപയോഗിക്കുന്നത്‌. ഇതുമൂലം തിളക്കവും നിറവും മങ്ങാതെ കാത്തുസൂക്ഷിക്കും. പെയ്‌ന്റ്‌ അടര്‍ന്നുപോവുന്നതും ചുളിയുന്നതും പ്രതിരോധിക്കുകയും ചെയ്യും. ആസ്‌ബസ്റ്റോസ്‌, സിമന്റ്‌ റൂഫിംഗ്‌, ബിറ്റുമെന്‍ ഷീറ്റ്‌ എന്നിവ ഉപയോഗിച്ചുള്ള റൂഫിംഗിലൂടെയുണ്ടാകുന്ന മലിനീകരണം ഒഴിവാക്കുന്നതും കൂടുതല്‍ ആരോഗ്യമുള്ള വായു പ്രദാനം ചെയ്യുന്നതിനും ഓസോണ്‍ റൂഫിംഗ്‌ ഷീറ്റുകള്‍ അത്യുത്തമമാണ്‌.

പരസ്യ വാചകങ്ങളേക്കാള്‍ ഉത്‌പന്നത്തിന്റെ ഗുണമേന്മക്കാണ്‌ ഓസോണ്‍ പ്രാധാന്യം നല്‍കുന്നത്‌. ഉത്‌പാദന രംഗത്ത്‌ ഉപയോഗിക്കുന്ന 150 ജി.എസ്‌.എം. ഉള്ള അലു- സിങ്ക്‌ കോട്ടിംഗും 550 എം.പി.എ. ശക്തിയുള്ള സ്റ്റീലുമാണ്‌ ശക്തിയും ഈടും ഒന്നിച്ചു കിട്ടാന്‍ സഹായിക്കുന്നത്‌. ഇതു സംബന്ധിച്ച കൃത്യതയാര്‍ന്ന ലാബ്‌ ടെസ്റ്റ്‌ ചെയ്‌ത സര്‍ട്ടിഫിക്കറ്റും ഉപഭോക്താത്‌കളുടെ വിശ്വാസ്യതയ്‌ക്ക്‌ കാരണമയിട്ടുണ്ടെന്ന്‌ ഓസോണ്‍ മാനേജിംഗ്‌ ഡയറക്ടര്‍മാരായ ഫൈസല്‍, ഉമ്മര്‍കുട്ടി, ശരീഫ്‌ എന്നിവര്‍ പറഞ്ഞു.
ശക്തമായ വിപണന ശൃംഖലയും വില്‌പനാനന്തര സേവനങ്ങളും ഓസോണ്‍ റൂഫിംഗ്‌ ഷീറ്റിനെ മറ്റു പ്രോഡക്‌ടുകള്‍നിന്നു വേറിട്ടുനിര്‍ത്തുന്നു. കേരളത്തിലെ എല്ലാ ജില്ലകളിലും ഡീലര്‍മാരുടെ സാന്നിദ്ധ്യം ശക്തമായി നിലനില്‍ക്കുന്നതിനോടൊപ്പം ദക്ഷിണേന്ത്യയിലുടനീളം ശ്രദ്ധേയമായ മുന്നേറ്റമാണ്‌ ഓസോണ്‍ കാഴ്‌ചവയ്‌ക്കുന്നത്‌. ഈ രംഗത്ത്‌ ഏറ്റവും നല്ല ഉല്‌പന്നങ്ങളും മികച്‌ പ്രൊഫഷണല്‍ ബാക്കപ്പും ഉറപ്പു നല്‍കുന്നതിലൂടെ ഉപഭോക്താക്കളുടെ പ്രിയപ്പെട്ട ബ്രാന്‍ഡായി ഓസോണ്‍ റൂഫിംഗ്‌ ഷീറ്റ്‌ മാറിക്കഴിഞ്ഞു.

Rooftek Metals Pvt. Ltd.
Nr. Pariyaram Medical Collage, Kadannappally, Pariyaram, Kannur – 670503
Mobile : +91 9947 033 165, Telephone : 0497 2 650 065
Email : rooftekmetals@gmail.com

Comments