Posted by

ലിവിങ്- വേണം കൃത്യമായ പ്ലാനിംഗ്

വീട് ഏതു തരത്തിലുള്ളതായാലും അതിനനുസരിച്ചുള്ള ഒരു ലിവിങ്ങ് ഏരിയ നിര്‍ബന്ധമാണ് നമുക്ക്. നമ്മെ സന്ദര്‍ശിക്കുന്ന അതിഥികളെ സ്വീകരിക്കാനും അവരോട് സംസാരിച്ചിരിക്കാനും പറ്റിയ, എന്നാല്‍ മറ്റു ബഹളങ്ങളില്‍ നിന്നും മാറി ആവശ്യത്തിന് സ്വകാര്യതയും കിട്ടുന്ന ഒരിടം അത്യാവശ്യം തന്നെയാണ് ഓരോ വീടുകള്‍ക്കും. പറഞ്ഞു വരുന്നത് ഫോര്‍മല്‍ ലിവിങ്ങ് ഏരിയയുടെ പ്രാധാന്യത്തെക്കുറിച്ചു തന്നെയാണ്.

കൃത്യമായ സ്‌പേസ് പ്ലാനിങ്ങോടെ ആവശ്യങ്ങളെ കണക്കിലെടുത്തു കൊണ്ട് തന്നെയാണ് വീടിനുള്ളില്‍ ഫോര്‍മല്‍ ലിവിങ്ങ് ഏരിയ ഡിസൈന്‍ ചെയ്യേണ്ടത്. സിറ്റൗട്ടില്‍ നിന്നും ഒരു ഫോയര്‍ സ്‌പേസിലൂടെ ഫോര്‍മല്‍ ലിവിങ്ങിലേക്ക് കടക്കുന്ന രീതിയാണ് എന്തു കൊണ്ടും ഉചിതം. എയര്‍ പാസിങ്ങ് കൂടുതല്‍ ഊര്‍ജ്ജിതമാക്കാന്‍ ഇവിടം ക്രോസ് വെന്റിലേഷന്‍ നല്‍കാവുന്നതാണ്. ഒപ്പം നാച്ചുറല്‍ ലൈറ്റ് ആവശ്യത്തിനനുസരിച്ചു കിട്ടുന്ന ഇടമാണോ എന്നും പരിശോധിക്കാം. മറ്റു കോമണ്‍ ഏരിയകളില്‍ നിന്നും വ്യത്യസ്തമായ സാഹചര്യങ്ങള്‍ക്കനുസരിച്ച് പ്രൈവസി കിട്ടുന്ന രീതിയിലാണ് ഫോര്‍മല്‍ ലിവിങ്ങ് സജ്ജീകരിക്കേണ്ടത്. വുഡിലോ, ഗ്ലാസിലോ, അലുമിനിയം, ഡജഢഇ പോലുള്ള മെറ്റീരിയലുകളിലോ ഒരു സ്ലൈഡിങ്ങ് ഫോള്‍ഡിങ്ങ് ഡോര്‍ അറേഞ്ച് ചെയ്ത് പ്രൈവസി നല്‍കാവുന്നതാണ്.

എന്‍ട്രന്‍സ് ഫോയറിന്റെ വലതു ഭാഗത്തായാണ് പലപ്പോഴും ഫോര്‍മല്‍ ലിവിങ്ങ് കണ്ടുവരാറുള്ളത്. ആവശ്യപ്രകാരം തന്നെയാണ് ഫോര്‍മല്‍ ലിവിങ്ങിന്റെ വലിപ്പം നിശ്ചയിക്കേണ്ടത്. സാധാരണ 3 മീറ്റര്‍ ത 3 മീറ്റര്‍, 3 ത 3.60 മീറ്റര്‍, 3.60 ത 4.20 മീറ്റര്‍ എന്ന തോതിലൊക്കയാണ് വലിപ്പം നിശ്ചയിക്കാറുള്ളത്. വീടിന്റെ മൊത്തം ഏരിയയ്ക്കും ആവശ്യത്തിനും ബഡ്ജറ്റ് പ്ലാനിനൊക്കെയനുസരിച്ച് വ്യത്യസ്ത രീതികളില്‍ തന്നെയാണ് ഫോര്‍മല്‍ ലിവിങ്ങ് രൂപകല്പന ചെയ്യപ്പെടാറുള്ളത്.

കൃത്യമായ പ്ലാനിങ്ങോടെ തന്നെയാണ് ഇവിടെ ഓരോ സൗകര്യങ്ങളെയും നാം ഡിസൈന്‍ ചെയ്യേണ്ടത്. റൂമിന്റെ വലിപ്പത്തിനും ഡിസൈന്‍ കോണ്‍സെപ്റ്റിനും അനുസരിച്ചുള്ള ഫര്‍ണിച്ചറുകളാണ് ഉപയോഗിക്കേണ്ടത്. ഫോര്‍മല്‍ ലിവിങ്ങിലേക്കുള്ള സീറ്റിങ്ങുകള്‍, ടീപോയി, എല്‍സിഡി ടിവി, ഇന്‍ീരിയറിന്റെ മാറ്റ് കൂട്ടാന്‍ ഉപയോഗിക്കുന്ന മറ്റു സോഫ്റ്റ് ഫര്‍ണിഷിങ്ങ്‌സ് എല്ലാം കൃത്യമായ രീതിയിലീണ് ഒരുക്കേണ്ടത്. വിവിധ ഡിസൈനിലുള്ള സോഫാ സെറ്റികള്‍ ( 3+1 ീൃ 3+2+1 മോഡലുകള്‍ ) ലഭ്യമാണ് ഇന്ന്. മാത്രവുമല്ല ആവശ്യത്തിനനുസരിച്ച് കസ്റ്റംമെയ്ഡായും സീറ്റിംഗുകള്‍ നല്‍കാവുന്നതാണ്. അതിഥികള്‍ക്കു മുഖത്തോടു മുഖം നോക്കി സംസാരിക്കാന്‍ പാകത്തില്‍ ഫേസ് ടു ഫേസ് സിറ്റിംഗ് ആണ് നല്‍കേണ്ടത്. ഇരിപ്പിടങ്ങളില്‍ നിന്നും മറ്റു തടസ്സങ്ങളൊന്നുമില്ലാതെ ടിവിയിലേക്ക് ഡയറക്റ്റ് വ്യൂ ലഭിക്കുന്ന രീതിയിലാവണം സീറ്റിംഗ്. ഫാമിലി ലിവിങ്ങിനും ഫോര്‍മല്‍ ലിവിങ്ങിനും ഇടയില്‍ ഒരു പാര്‍ട്ടീഷന്‍ വാള്‍ നല്‍കി റൊട്ടേഷന്‍ എല്‍സിഡി നല്‍കുകയാണേല്‍ ആവശ്യപ്രകാരം തന്നെ ടിവി ഉപയോഗിക്കുവാന്‍ പറ്റും. കൂടാതെ ന്യൂസ് പേപ്പറുകള്‍, മാഗസിനുകള്‍ എന്നിവ വെയ്ക്കുവാന്‍ ഒരു ഡ്രോപ്പ് ബോക്‌സ് നല്‍കുന്നത് എന്തു കൊണ്ടും ഉചിതമാണ്.

ആവശ്യത്തിനനുസരിച്ചുള്ള പ്രകാശ ക്രമീകരണമാണ് ഇവിടെയും വേണ്ടത്. നാച്ചുറല്‍ ലൈറ്റിന്റെ സാധ്യതകള്‍ക്കു പുറമേയുള്ള വെളിച്ച ക്രമീകരണം വളരെ ശ്രദ്ധിച്ചു വേണം. ഡയറക്റ്റ് ലൈറ്റിംഗിനേക്കാള്‍ ഇന്‍ഡയറക്റ്റ് ലൈറ്റിംഗാണ് അഭികാമ്യം. ഡിസൈന്‍ ശൈലിയ്ക്കനുയോജ്യമല്ലാത്ത അമിതമായ അലങ്കാര വിളക്കുകള്‍ നല്‍കേണ്ടതില്ല. സോഫ്റ്റ് ഫര്‍ണിഷിങ്ങ്‌സ് മെറ്റീരിയലുകള്‍ ഉപയോഗിക്കുമ്പോള്‍ എളുപ്പത്തില്‍ മെയ്‌ന്റെയിന്‍ ചെയ്യാന്‍ പറ്റുന്നവയാണ് നല്ലത്. കൂടാതെ ആകര്‍ഷകവും അനുയോജ്യവുമായ നിര്‍വിന്യാസം തന്നെയാണ് ഇവിടെ വേണ്ടത്. അധികം ബ്രൈറ്റ് അല്ലാത്ത, എന്നാല്‍ എല്ലാവര്‍ക്കും ഇഷ്ടപ്പെടുന്ന തരത്തിലുള്ള നിറമാവാന്‍ ശ്രദ്ധിക്കണം. കളര്‍ തീമിനോട് മാച്ച് ആകുന്ന തരത്തിലുള്ള കര്‍ട്ടനുകള്‍, ഡെക്കറേറ്റീവ് എലമെന്റ്‌സ് വെയ്ക്കുവാനുള്ള നീഷുകള്‍, ക്യൂരിയോസുകള്‍, നാച്ചുറല്‍ പ്ലാന്റുകള്‍, വാള്‍ പിക്ച്ചറുകള്‍ എന്നിവയും കൃത്യമായ കാഴ്ച്ചപ്പാടോടെയാണ് ചെയ്യേണ്ടത്. മൊമന്റോസ്, അവാര്‍ഡുകള്‍, ഫാമിലി ഫോട്ടോസ് തുടങ്ങിയവയ്ക്കും അനുയോജ്യമായ ഒരു പ്രൊവിഷന്‍ ഇവിടെ നല്‍കാവുന്നതാണ്.

മിക്കപ്പോഴും ഫോര്‍മല്‍ ലിവിങ്ങ് ഏരിയ വീടിന്റെ ഫ്രണ്ട് എലിവേഷന്റെ ഭാഗമായിട്ടായിരിക്കും വരിക. അതു കൊണ്ടു തന്നെ പലപ്പോഴും കൃത്യമായ രീതിയിലായിരിക്കില്ല ഇവിടെയുള്ള റൂഫിങ്ങ് ശൈലികള്‍. അങ്ങനെ വരുമ്പോള്‍ അനുയോജ്യമായ രീതിയില്‍ സീലിംഗ് ചെയ്തു ഉയരത്തെ ക്രമീകരിക്കാവുന്നതാണ്. അതോടൊപ്പം എയര്‍പാസിങ്ങിന്റെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുന്നതിനോടൊപ്പം എയര്‍ കണ്ടീഷണിംഗ് ചെയ്യുമ്പോള്‍ അത്യാവശ്യമായ എയര്‍ ടൈറ്റനിംഗ് സാധ്യതകളും കണ്ടുവെയ്‌ക്കേണ്ടതാണ്. സാഹചര്യമുണ്ടെങ്കില്‍ വീടിന്റെ മുകള്‍നിലയിലെ ഹാളില്‍ നിന്നും ഫോര്‍മല്‍ ലിവിങ്ങിലേക്ക് ഒരു സീന്‍ ബിലോ നല്‍കുന്നതും നല്ലതാണ്. ചുരുക്കത്തില്‍ എല്ലാ സാധ്യതകളേയും ആവശ്യങ്ങളേയും പരിഗണിച്ചു തികച്ചും ഫങ്ഷണലായ ഒരു ഫോര്‍മല്‍ ലിവിങ്ങ് എന്നത് മാത്രമാണ് നാം ലക്ഷ്യം വെയ്‌ക്കേണ്ടത്.

Comments