Posted by

വിന്റേജ് ബ്യൂട്ടി

ഒരു വിന്റേജ് വീടിന്റെ മുറ്റത്തൊരുക്കിയ അതിമനോഹരമായൊരു ഗാര്‍ഡനെന്നോ പറയൂ, ലുലുമാളിന് അകത്തെ ഫാം ആന്റ് ഗാര്‍ഡന്‍ എന്ന ഇന്‍ഡോര്‍ പ്ലാന്റ് ഷോപ്പ് കണ്ടാല്‍. ഒരു മാളിനകത്ത് സ്്ഥിതിചെയ്യുന്ന ഇന്ത്യയിലെ തന്നെ ആദ്യത്തെ ഇന്‍ഡോര്‍ പ്ലാന്റ് എക്‌സ്‌ക്ലൂസീവ് ഷോപ്പ് എന്ന വിശേഷണം ഫാം ആന്റ് ഗാര്‍ഡന്് നല്‍കേണ്ടിവരും. ബിസിനസ്സുകാരനും സൗത്ത് പറവൂര്‍ സ്വദേശിയുമായ അപ്പു ജോര്‍ജാണ് വ്യത്യസ്തമായ ഈ പ്ലാന്റ് ഷോപ്പിന്റെ ഉടമ. അഗ്രികോമ്‌സ് ഫാം ആന്റ് ഗാര്‍ഡന്‍ എന്ന പേരില്‍ ഇന്‍ഡോര്‍ പ്ലാന്റുകളും ആക്‌സസറീസും ഇംപോര്‍ട്ട് ചെയ്യുന്ന ബിസിനസ്സുകാരനാണ് അപ്പു ജോര്‍ജ്. കേരളത്തിലെ വിവിധ ജില്ലകളിലായി ആറോളം ഇന്‍ഡോര്‍ പ്ലാന്‍ ഷോപ്പുകള്‍ അപ്പു ജോര്‍ജിന്റെ ഉടമസ്ഥതയിലുണ്ട്.

‘ കുറേ ചെടികള്‍ അടുക്കിവെച്ച ഗാര്‍ഡന്‍ ഷോപ്പുകളുടെ സാധാരണ ഡിസൈനോടോ നിലവിലുള്ള കൊമേഴ്‌സ്യല്‍ ഷോപ്പുകളുടെ പാറ്റേണുകളോടെ താല്‍പ്പര്യമില്ലായിരുന്നു. സ്ഥിരം പാറ്റേണില്‍ നിന്നും മാറി അല്‍പ്പം വേറിട്ട എന്തെങ്കിലും ചെയ്യണമെന്നതായിരുന്നു ആഗ്രഹം. അങ്ങനെയാണ് യുവ ഡിസൈനര്‍മാരില്‍ ശ്രദ്ധേയനായ ശ്രീജിത്ത് മേനോനെ ഞാന്‍ സമീപിക്കുന്നത്’ അപ്പു ജോര്‍ജ് പറയുന്നു. . ‘ വിന്റേജ് അല്ലെങ്കില്‍ ഇംഗ്ലീഷ് സ്റ്റൈല്‍ എന്നതായിരുന്നു ക്ലൈന്റിന്റെ ഭാഗത്തു നിന്നുള്ള പ്രധാന ആവശ്യം. വ്യത്യസ്തമായ നിരവധി ഡിസൈനുകള്‍ ഇതിനായി ഞങ്ങള്‍ തയ്യാറാക്കി, ഒടുവിലാണ് ഒരു വുഡന്‍ ഇംഗ്ലീഷ് ലോഡ്ജ് എന്ന ആശയത്തില്‍ ഞങ്ങളെത്തി ചേരുന്നത്. ‘- ഡിസൈനര്‍ ശ്രീജിത്ത് മേനോന്‍ പറയുന്നു.

വുഡന്‍ ഇംഗ്ലീഷ് ലോഡ്ജുകളുടെ പാറ്റേണാണ് ഈ ഷോപ്പിന്റെ ഇന്റീരിയറില്‍ ഉപയോഗിച്ചിരിക്കുന്നത്. വിശാലമായ ഒരു മുറ്റത്തു നിന്നും വുഡന്‍ ലോഡ്ജ് ഹൗസിലേക്ക് കയറി ചെല്ലുന്നതു പോലെയുള്ളൊരു ഫീലിംഗ് സമ്മാനിക്കുന്നുണ്ട് ഇന്റീരിയറിലെ അലങ്കാരങ്ങള്‍. ഓരോ ചെടികളുടെയും ഗാര്‍ഡന്‍ ആക്‌സസറികളുടെയും പ്രായോഗികമായ ഉപയോഗം ഉപഭോക്താക്കള്‍ക്കു മനസ്സിലാക്കാന്‍ കഴിയുന്ന രീതിയിലാണ് ചെടികളും അനുബന്ധ ആക്‌സസറികളും ഡിസ്‌പ്ലേ ചെയ്തിക്കുന്നത്.

വീടിന്റെ സ്‌ട്രെക്ച്ചറിനു മുന്നിലായി വരുന്ന എക്സ്റ്റന്റഡ് പോര്‍ഷന്റെ ഫ്‌ളോറില്‍ ടൈലും റൂഫില്‍ ഷിങ്കിള്‍സും ഉപയോഗിച്ചിരിക്കുന്നു. നാച്യുറല്‍ ടെറാക്കോട്ട ടൈലുകള്‍ വെള്ളം വലിച്ചെടുക്കുമെന്നുള്ളതുകൊണ്ട് ഹാന്‍ഡ്‌മെയ്ഡ് ടെറാക്കോട്ട സ്റ്റൈലിലുള്ള സെറാമിക് ടൈലാണ് ഇവിടെ ഫ്‌ളോറില്‍ ഉപയോഗിച്ചിരിക്കുന്നത്. ബ്രിക് ഉപയോഗിച്ച് ക്ലാഡ്ഡ് ചെയ്‌തെടുത്ത കോര്‍ണറിലെ ചുമര്‍ ഇന്റീരിയറിനെ ഹൈലൈറ്റ് ചെയ്യുന്നു. ഡിസ്‌പ്ലേ ഏരിയ്ക്ക് കൂടുതല്‍ ആകര്‍ഷണീയത കിട്ടാന്‍ വേണ്ടി ചുമരുകളില്‍ ന്യൂട്രല്‍ കളറായ ഗ്രേ ആണ് ഉപയോഗിച്ചത്.

ഓപ്പണ്‍ സീലിംഗ് കണ്‍സെപ്റ്റാണ് ഇവിടെ പിന്‍തുടര്‍ന്നിരിക്കുന്നത്. സീലിംഗിലെ എല്ലാ എലമെന്റിനും ബ്ലാക്ക് കളര്‍ തീം നല്‍കി. പൂര്‍ണമായും സൂര്യപ്രകാശം കടക്കാത്ത ഏരിയയായതിനാല്‍ ചെടികള്‍ വളരുന്നതിന് വേണ്ടി വാം വൈറ്റ് ഷെയ്ഡ് എല്‍ ഇ ഡി ജനറല്‍ ലൈറ്റിംഗും ഫാമുകളില്‍ മാത്രം കാണുന്ന രീതിയിലുള്ള എല്‍ ഇ ഡി ഗ്രോ ലൈറ്റും ഉപയോഗിച്ചു. ചുമരിലെ ഡിസ്‌പ്ലേകളിലേക്ക് സ്്‌പോട്ട് ലൈറ്റും ഡിസ്‌പ്ലേ സ്റ്റാന്‍ഡുകളിലേക്ക് ക്ലിയര്‍ എല്‍ ഇ ഡി ബള്‍ബുകളും നല്‍കിയിട്ടുണ്ട്.

വുഡന്‍ ലോഡ്ജ് ഡിസൈന്‍വരാനായി ഹൈലൈറ്റ് ചെയ്‌തെടുത്ത ചുമരില്‍ ഇംപോര്‍ട്ടഡ് സോഫ്റ്റ് വുഡായ പൈനാണ് ഉപയോഗിച്ചിരിക്കുന്നത്. ഫര്‍ണിച്ചറുകള്‍, ഡിസ്‌പ്ലേ സ്റ്റാന്റുകള്‍, വാതിലുകള്‍, ജനാലകള്‍, സ്ലാറ്റ് വാള്‍ എന്നിവയെല്ലാം പൈന്‍വുഡില്‍ കസ്റ്റമെയ്ഡായി നിര്‍മ്മിച്ചെടുത്തവയാണ്. ഫര്‍ണിച്ചറുകളില്‍ പലതിലും നമ്മുടെ നാട്ടില്‍ അത്ര പ്രചാരം നേടിയിട്ടില്ലാത്ത ബേണ്‍ഡ് ഇഫക്റ്റും നല്‍കിയിട്ടുണ്ട്. ഗാര്‍ഡന്‍ ഹാംഗിഗ് സ്റ്റാന്‍ഡുകളും മനോഹരമായ പോട്ടുകളും സൈക്കിള്‍ റിക്ഷ ഗാര്‍ഡന്‍ രൂപങ്ങളുമെല്ലാം മനോഹരമായി തന്നെ ഇവിടെ ക്രമീകരിച്ചിട്ടുണ്ട്. മനോഹരമായൊരു വെര്‍ട്ടിക്കല്‍ ഗാര്‍ഡനും ഇവിടെ ഡിസ്‌പ്ലേ ചെയ്തിട്ടുണ്ട്.
Meet the Designer
DESIGNER
SREEJITH MENON
‘SREEJITHMENON designeS’ Interiors
Deshabhimani Road, Elamakkara, Ernakulam
9605 337 337, 0484 3073337
contact@sreejithmenon.in
www.sreejithmenon.in

Comments