Posted by

മാജിക്കല്‍ ഇന്റീരിയര്‍

വിശാലത. വെളിച്ചം. പ്രകൃതിയുടെ സ്പര്‍ശം ഇവ മൂന്നും ചേരുമ്പോഴുള്ള മാജിക്കിന്‍റെ മാസ്മരികതയാണ് ഈ ഓഫീസ് അകത്തളങ്ങളില്‍ നിങ്ങളെ അത്ഭുതപ്പെടുത്തുക.

കണ്ടു പഴകിയ കണ്‍വെന്‍ഷന്‍ രീതികളുടെ ഒരു പൊളിച്ചെഴുത്ത്. ഓപ്പണ്‍ റ്റു നാച്വര്‍ ഇന്‍റീരിയര്‍, പ്രകൃതിദത്തമായ മെറ്റീരിയലുകളുടെ ബുദ്ധിപൂര്‍വ്വമായ ഉപയോഗം,  ലളിതമായ ഡിസൈന്‍, ബഡ്ജറ്റിലെ കയ്യടക്കം തുടങ്ങി ഏറെ സവിശേഷതകള്‍ അവകാശപ്പെടാവുന്ന ഒരു ഓഫീസ്. അതാണ് ഇടപ്പള്ളിയില്‍ ആര്‍ക്കിടെക്റ്റ് ബിനേഷ് ബാലഗോപാലന്‍ യാഥാര്‍ത്ഥ്യമാക്കിയ എന്‍വിയോണ്‍മെന്‍റ് പ്ലാനിംഗ്. ഒരു ഓഫീസ് കെട്ടിടം എന്നു പറയുന്നതിനേക്കാള്‍ പ്രകൃതിയുടെ ആത്മാവു കണ്ടെത്തിയ ഒരു ക്രിയേറ്റീവ് സ്റ്റുഡിയോ എന്ന വിശേഷണമാവും ഈ വ്യത്യസ്തമായ നിര്‍മ്മിതിയ്ക്ക് ഇണങ്ങുക.

സ്റ്റൈല്‍, ടെക്നോളജി, ട്രെന്‍ഡ്, സസ്റ്റൈനബിലിറ്റി, ഈട്, ഫംഗ്ഷന്‍, മെറ്റീരിയലുകള്‍, ബാലന്‍സ്, അസെതെറ്റിക് ലുക്ക്, എക്കണോമി, ബഡ്ജറ്റ് തുടങ്ങിയവയെല്ലാം പരിഗണിച്ചു കൊണ്ടൊരു ഡിസൈനാണ് ഇതുവഴി ആര്‍ക്കിടെക്റ്റ് സാധ്യമാക്കിയിരിക്കുന്നത്. അതിരുകളില്ലാത്ത സാധ്യതകളുടെ വലിയ ജാലകങ്ങളിലേക്കാണ് ഈ ഓഫീസ് അകത്തളങ്ങള്‍ നമ്മെ നയിക്കുന്നത്. 6 സെന്‍റ് പ്ലോട്ടില്‍ സ്ഥിതി ചെയ്യുന്ന ഈ ഓഫീസിന്‍റെ വിസ്തീര്‍ണ്ണം 109.14 ടൂ. ാലലേൃ ആണ്.

പാലാരിവട്ടത്തിനും ഇടപ്പള്ളിയ്ക്കുമിടയില്‍ എന്‍ എച്ച് 47 ല്‍ നിന്ന് 600 മീറ്റര്‍ ഉള്ളിലേക്കു മാറിയാണ് ഈ ഓഫീസ് കെട്ടിടം സ്ഥിതിചെയ്യുന്നത്.  പുറത്തെ പ്രകൃതിയേയും ഒരു മതില്‍ക്കെട്ടിനപ്പുറം ഓഫീസിനോടു ചേര്‍ന്നു കിടക്കുന്ന ക്ഷേത്രത്തിന്‍റെയും ക്ഷേത്രപരിസരത്തിന്‍റെയും ശാന്തതയെ ഒട്ടും അലോസരപ്പെടുത്താതെ,ചുറ്റുമുള്ള പ്രകൃതിയോട് ചേര്‍ന്നു കിടക്കുകയാണ് എന്‍വിയോണ്‍മെന്‍റ് പ്ലാനിംഗ്. ഓഫീസിന്‍റെ തെക്കു പടിഞ്ഞാറും പടിഞ്ഞാറു വശത്തും ക്ഷേത്രഭൂമിയാണ്.ക്ഷേത്രത്തിനോടു ചേര്‍ന്നു വരുന്ന ആല്‍മരവും ക്ഷേത്രക്കുളവും ഓപ്പണ്‍ സ്പെയ്സുമെല്ലാം ഓഫീസിനകത്ത് പകല്‍സമയങ്ങളിലും കുളിര്‍മ നിറയ്ക്കുന്നു.തെക്കുവശത്തെ റോഡിലൂടെയാണ് ഓഫീസിലേക്കുള്ള എന്‍ട്രി. ഓഫീസിന്‍റെ മറ്റു മറ്റു വശങ്ങളെ കവര്‍ ചെയ്യുന്നത്നാലുനിലയുള്ള ഒരു അപ്പാര്‍ട്ട്മെന്‍റ് സമുച്ചയമാണ്.

പകല്‍സമയങ്ങളിലൊന്നും കൃത്രിമ വെളിച്ചത്തിന്‍റെ ആവശ്യം വരുന്നില്ല എന്നതാണ് അകത്തളങ്ങളുടെ പ്രത്യേകത. നല്ല കാഴ്ചയും വെന്‍റിലേഷനും സാധ്യമാക്കുന്ന രീതിയിലാണ് കെട്ടിടത്തിന്‍റെ മൊത്തത്തിലുള്ള നിര്‍മ്മാണം. ബ്ലാക്ക് ആന്‍റ് വൈറ്റ് കോമ്പിനേഷനൊപ്പം ന്യൂട്രല്‍ നിറങ്ങളും ഇന്‍ഡോര്‍ പ്ലാന്‍റുകളുടെ പച്ചപ്പും ചേരുമ്പോള്‍ ഓഫീസ് അകത്തളങ്ങളുടെ ഫീല്‍ തന്നെ മാറുന്നു. ഏതുകാലാവസ്ഥയിലും പ്രകൃതിയുടെ മാറ്റങ്ങള്‍ അടുത്തറിയാനും സൂര്യോദയം മുതല്‍ സൂര്യാസ്തമയം വരെയുള്ള പ്രകൃതിയുടെ മുഖഭാവങ്ങള്‍ അകത്തിരുന്നു തന്നെ മനസ്സിലാക്കാനും സഹായിക്കുന്ന ട്രാന്‍സ്പാരന്‍റ് ഗ്ലാസ്സ് വാളുകളാണ് ഇവിടുത്തെ മറ്റൊരു പ്രത്യേകത.

ആവശ്യങ്ങള്‍ക്കു മാത്രം മുന്‍ഗണന നല്‍കി പരമ്പരാഗത രീതികളെ പൊളിച്ചെഴുതിയാണ് ആര്‍ക്കിടെക്റ്റ് സ്വന്തം ഓഫീസ് കെട്ടിടം സാധ്യമാക്കിയിരിക്കുന്നത്. ഓഫീസിനകത്തോ പുറത്തോ അതിര്‍ത്തികള്‍ നിശ്ചയിക്കുന്ന സോളിഡ് വാളുകളുടെ സാന്നിധ്യം കാണാന്‍ സാധിക്കില്ല. ആര്‍സിസി കോളവും സ്ലാബ്ബും ഉപയോഗിച്ചാണ് പ്രധാന സ്ട്രെക്ച്ചര്‍ പൂര്‍ത്തീകരിച്ചിരിക്കുന്നത്. കോണ്‍ഫറന്‍സ് വാളിന്‍റെ ഒരു ചുമരിനു വേണ്ടിയും ടോയ്ലറ്റിന്‍റൈ ചുമരുകള്‍ക്കു വേണ്ടിയും മാത്രം കോണ്‍ക്രീറ്റ് ബ്രിക്കുകള്‍ ഉപയോഗിച്ചു. മറ്റെല്ലാ എക്സ്റ്റേണല്‍ വാളുകളും അലുമിനിയം ഫ്രെയിമില്‍ ഗ്ലാസ്സ് പാനലുകള്‍ ഫിക്സ് ചെയ്തെടുത്തവയാണ്.

മൂന്നു സോണുകളായാണ് ഈ ഓഫീസ് സ്പെയ്സ് ഡിവൈഡ് ചെയ്തിരിക്കുന്നത്. സ്റ്റുഡിയോ, മൈ സ്പെയ്സ്, കോണ്‍ഫറന്‍സ് ഏരിയ. പ്രധാന വാതില്‍ തുറന്നു അകത്തേക്ക് കയറുമ്പോള്‍ ഇടതുവശത്താണ് റിസപ്ഷന്‍ ഏരിയയും സ്റ്റുഡിയോയും എല്ലാം വരുന്നത്. ഭൂരിഭാഗം ഓഫീസ് വര്‍ക്കുകളും നടക്കുന്നത് ഈ സോണിലാണ്. മാക്സിമം നാച്യുറല്‍ ലൈറ്റും വെന്‍റിലേഷനും ലഭിക്കുന്ന രീതിയില്‍ തന്നെയാണ് ഈ സ്റ്റുഡിയോ ഡിസൈന്‍ ചെയ്തിരിക്കുന്നത്. പ്രധാന വാതിലിനു വലതുവശത്തായാണ് കോര്‍ട്ടിയാഡും സ്റ്റെയര്‍ ഏരിയയും ലോബിയും പാന്‍ട്രിയും ആര്‍ക്കിടെക്റ്റിന്‍റെ കാബിനും കോണ്‍ഫറന്‍സ് ഹാളുമെല്ലാം ഇവിടെയാണ് വരുന്നത്. ആര്‍ക്കിടെക്റ്റിന്‍റെ കാബിനാണ് ‘മൈ സ്പെയ്സ’. പ്രധാന വാതിലില്‍ നിന്നോ സ്റ്റുഡിയോയില്‍ നിന്നോ നേരിട്ട് കാണാത്ത രീതിയിലാണ് ഈ കാബിന്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. എന്നാല്‍ കാബിനകത്തിരുന്നാല്‍ ഓഫീസിനകത്തെ ചെറിയ ചലനങ്ങള്‍ പോലും വീക്ഷിക്കാനും സാധിക്കും. ആര്‍ക്കിടെക്റ്റിന്‍റെ കാബിന് അഭിമുഖമായാണ് കോണ്‍ഫറന്‍സ് ഏരിയ വരുന്നത്. ബുക്ക് ഷെല്‍ഫുകളും ടെലിവിഷന്‍ വാള്‍ യൂണിറ്റും രണ്ടിടങ്ങള്‍ക്കും ആവശ്യമായ പ്രൈവസി നല്‍കുന്നുണ്ട്. അന്തരീക്ഷത്തെ പൊതിയുന്ന ശീതളിമയാണ് ഈ ഏരിയയുടെ പ്രത്യേകത. കടുത്ത വേനലില്‍ പോലും ഏസിയുടെ ആവശ്യം വരുന്നില്ല ഇവിടെ.

സ്കൈ ലൈറ്റ് കോര്‍ട്ടിയാഡോടു കൂടിയ സ്റ്റെയര്‍ വേയാണ് മറ്റൊരു പ്രത്യേകത. കോര്‍ട്ടിയാഡിനും കോണ്‍ഫറന്‍സ് ഹാളിനും ഇടയില്‍ ബ്രിഡ്ജ് ഡിസൈനില്‍ ഒരുക്കിയ ബുക്ക്  ഷെല്‍ഫ് ഒരു പാര്‍ട്ടീഷന്‍ വാളിന്‍റെ ധര്‍മ്മം നിര്‍വ്വഹിക്കുന്നു. ഇതിനോട് ചേര്‍ന്ന് ഒരു പാന്‍ട്രി ഏരിയയും വരുന്നുണ്ട്. പാന്‍ട്രി ഏരിയയുടെ വാള്‍ ഗ്ലാസ്സ് പാനലാണ്. വിനൈല്‍ പ്രിന്‍റഡ് പ്രൊജക്റ്റുകളുടെ കൊളാഷ് ഉപയോഗിച്ച് ഈ ഏരിയ മനോഹരമായി കവര്‍ ചെയ്തിട്ടുണ്ട്. ഇതിന്‍റെ മറവിലായാണ് ബാത്ത് റൂമിന്‍റെ സ്ഥാനം.

വശങ്ങളിലെ നേരിയ വിന്‍ഡോകളും മധ്യത്തിലുള്ള ഗ്ലാസ്സ് പാനലുകളും ലൂവറുകളും ജനലുകള്‍ അടച്ചിട്ടാലും മികച്ച വെന്‍റിലേഷന്‍ സാധ്യമാക്കുന്നു. ഗ്ലാസ്സിനു മുന്നിലായി നല്‍കിയിരിക്കുന്ന പിവിസ് ഫാബ്രിക്സ് നെറ്റ് പുറത്തു നിന്നുള്ള ഗ്ലെയര്‍ അടിക്കുന്നതു തടയുന്നു. എന്നാല്‍ ഇവ അകത്തു നിന്നുള്ള കാഴ്ചകളെ മറയ്ക്കുന്നില്ല. ഗ്ലാസ്സിലേക്ക് നേരിട്ട് ചൂട് അടിക്കുന്നതു തടയുന്നു. എല്ലാറ്റിനും ഉപരി പുറത്തു നിന്നം നേരിട്ട് അകത്തേക്കുള്ള കാഴ്ചയെ തടഞ്ഞ് ഓഫീസ് അകത്തളങ്ങള്‍ക്ക് സ്വകാര്യത പകരാന്‍ ഈ സ്ക്രീന്‍ ലെന്‍റുകള്‍ക്ക് സാധിക്കുന്നു. 10 അടി ഉയരമുള്ള ഗ്ലാസ്സ് പാനലുകള്‍ ഫ്ളോറില്‍ നേരിട്ട് ഉറപ്പിച്ചിരിക്കുകയാണ് ഇവിടെ. അലുമിനിയും ഫ്രെയിമുകള്‍ ഇവയ്ക്ക് സപ്പോര്‍ട്ട് നല്‍കുന്നു.

ക്ലിയര്‍ ഇ പോക്സി ഫ്ളോര്‍ ആണ് ഫ്ളോറിനു വേണ്ടി ഉപയോഗിച്ചിരിക്കുന്നത്. ഗ്ലോസ്സി വെറ്റ് ലുക്കാണ് ഈ ഫ്ളോറിന്‍റെ പ്രത്യേകത. ന്യൂട്രല്‍ ബെയ്സിലുള്ള ഈ ഫ്ളോര്‍ ചുറ്റുപാടുകളോടും ഫോമിനോടുമെല്ലാം ചേര്‍ന്നു പോവുന്നു. മഴയില്‍ നനഞ്ഞു കുതിര്‍ന്ന ഫ്ളോറിനെ പോലെ തോന്നുന്നു. വിനയില്‍ ലെറ്ററുകള്‍ ഈ ഇപോക്സി കോ്ട്ടിനകത്ത് നല്‍കിയിരിക്കുന്നത് കൗതുകമുണര്‍ത്തും. കോണ്‍ക്രീറ്റ് സീലിംഗിലെ ലീഫ് ഇന്‍പ്രിന്‍റ് കൃത്യതയില്ലാത്ത ഷട്ടറിംഗ് പാനലുകള്‍ക്കിടയിലുള്ള ഗ്രിഡ് ലൈനിനെ ബ്രേക്ക് ചെയ്യുന്നു. കോണ്‍ക്രീറ്റ് കോളത്തിന്‍റെ എഡ്ജുകളെ ടെക്സ്ചര്‍ പെയിന്‍റ് നല്‍കി മനോഹരമാക്കിയിരിക്കുന്നു.

മുന്‍വശത്തെ കോമ്പൗണ്ട് വാള്‍ ഹോളോ കോണ്‍ക്രീറ്റ് ബ്ലോക്കു കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്.
മുന്‍വശത്ത് സ്റ്റുഡിയോടു ചേര്‍ന്നു വരുന്ന ഭാഗത്തായി ലാന്‍ഡ്സ്കേപ്പിനെ കോമ്പൗണ്ട് വാളിലേക്കൊരു സ്ളോപ്പ് നല്‍കിയിരിക്കുന്നു. ഈ സ്ലോപ്പില്‍ നല്‍കിയിരിക്കുന്ന ഗ്രീനറി പുറത്തു നിന്നു അകത്തേക്കുള്ള നേരിട്ടുള്ള കാഴ്ചയെ മറയ്ക്കുന്നു.

Comments