Posted by

ശാന്തിതീരം

ശാന്തിതീരം പോലെ ഒരിടം…. മനസ്സിന് സ്വാസ്ഥ്യവും ശാന്തിയും പകരുന്ന ആമ്പിയന്‍സ്. പച്ചപ്പും പുല്‍ത്തകിടികളും മരങ്ങളും വള്ളിച്ചെടികളുമൊക്കെയായി കണ്ണിനും കാഴ്ചയ്ക്കും ഹരിതാഭ പകരുന്ന എക്സ്റ്റീരിയര്‍. മണ്ണിന്റെ പരിശുദ്ധിയെയും ഉത്പത്തിയേയും ഓര്‍മ്മിപ്പിക്കുന്ന ചെങ്കല്ലു കൊണ്ട് പണിതയുര്‍ത്തിയ സ്‌ട്രെക്ച്ചര്‍. ആവശ്യമുള്ളിടത്തു മാത്രം പ്ലാസ്റ്റര്‍ ചെയ്തും ശേഷിക്കുന്നിടത്ത് എക്‌സ്‌പോസ്ഡ് ലാറ്ററേറ്റിന്റെ അഴകും ഡൗണ്‍ റ്റു ഫീലും നിലനിര്‍ത്തി കൊണ്ട് പൂര്‍ത്തിയാക്കിയ സ്‌ട്രെക്ച്ചര്‍. പറഞ്ഞു വരുന്നത്, മാനസിക- സാമൂഹിക വൈകല്യമുള്ളവര്‍ക്ക് വേണ്ടി നിലകൊള്ളുന്ന മലബാര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്റ് ന്യൂറോളജിക്കല്‍ സയന്‍സിന്റെ കീഴിലുള്ള കമ്മ്യൂണിറ്റി സ്‌പെയ്‌സായ കുമ്പിടിയിലെ സെന്റര്‍ ഓഫ് ഹാര്‍മോണിയസ് ലിവിംഗ് എന്ന ഈ ഇന്‍സ്റ്റിറ്റിയൂഷണല്‍ ബില്‍ഡിംഗിനെ കുറിച്ചാണ്. ആര്‍ക്കിടെക്റ്റ് സി. ഹരിത ഡിസൈന്‍ ചെയ്ത ഈ പ്രൊജക്റ്റ് 2015 ലെ ഐ ഐ എ കേരള ചാപ്റ്ററിന്റെ ആര്‍ക്കിടെക്ചറല്‍ അവാര്‍ഡില്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ കാറ്റഗറിയില്‍ സില്‍വര്‍ ലീഫ് അവാര്‍ഡ് കരസ്ഥമാക്കി.

സ്വയം പര്യാപ്തമായ ഒരു കമ്മ്യൂണിറ്റി സ്‌പെയ്‌സായാണ് സെന്റര്‍ ഓഫ് ഹാര്‍മോണിയസ് ലിവിംഗ് വിഭാവനം ചെയ്തിരിക്കുന്നത്. ഭാരതപുഴയുടെ തീരത്തെ നയനാഭിരാമമായൊരു പ്ലോട്ടിലാണ് ഈ പ്രൊജക്റ്റ് സ്ഥിതി ചെയ്യുന്നത്. അര്‍ബനൈസേഷന്റെ കാലത്ത് നാം നേരിടുന്ന ഗുരുതരമായൊരു പ്രശ്‌നമാണ് മാനസികവൈകല്യം എന്നത്. ഇത്തരം വൈകല്യമുള്ളവര്‍ക്ക് തിക്കും തിരക്കും ബഹളവും നിറഞ്ഞ നഗരജീവിതത്തോട് പലപ്പോഴും പൊരുത്തപ്പെടാനാവാതെ വരുന്നു. അത്തരമൊരു സാഹചര്യത്തില്‍ നിന്നു നോക്കുമ്പോഴേ, ഈ ശാന്തിതീരത്തിന്റെ യഥാര്‍ത്ഥ ആവശ്യകതയെ കുറിച്ച് മനസ്സിലാക്കാന്‍ സാധിക്കൂ. സ്വാസ്ഥ്യമുള്ള ഒരു ജീവിതത്തിലേക്ക് വൈകല്യമുള്ളവരെ കൈപിടിച്ചുയര്‍ത്താനാണ് ഈ സെന്റര്‍ ശ്രമിക്കുന്നത്. അലോസരപ്പെടുത്തുന്ന ബഹളങ്ങളില്‍ നിന്നും മാറി, പ്രകൃതിയുടെ മടിത്തട്ടില്‍ ശാന്തമായൊരു ജീവിതമാണ് സെന്റര്‍ ഓഫ് ഹാര്‍മോണിയസ് ലിവിംഗ് സമ്മാനിക്കുന്നത്. ആര്‍ട്ട്, ഓര്‍ഗാനിക് ഫാമിംഗ് എന്നിവയ്ക്കും ഈ കമ്യൂണിറ്റി സ്‌പെയ്‌സില്‍ ഇടം നല്‍കിയിട്ടുണ്ട്.
പൊതുവെയുള്ള ഇന്‍സ്റ്റിറ്റിയൂഷണല്‍ കെട്ടിട സമീപനങ്ങളില്‍ നിന്നും ഏറെ വ്യത്യസ്തമാണ് ഈ ഹാര്‍മോണിയസ് ലിവിംഗ് സെന്ററിന്റെ ഡിസൈന്‍ ഒരുക്കിയിരിക്കുന്നത്. ഇടുങ്ങിയ കെട്ടിട സമീപനങ്ങളും മറ്റും മാനസിക- സാമൂഹിക വൈകല്യമുള്ളവരില്‍ കൂടുതല്‍ അസ്വസ്ഥത സൃഷ്ടിക്കും എന്നു മനസ്സിലാക്കിയാണ് ഇത്തരമൊരു മാറിചിന്തിക്കല്‍. നയനാഭിരാമമായ എക്സ്റ്റീരിയര്‍ ലാന്‍ഡ്‌സ്‌കേപ്പില്‍ നിന്നും ഇന്റീരിയറിലേക്ക് പ്രവേശിക്കുമ്പോള്‍ ഓപ്പണ്‍, സെമി ഓപ്പണ്‍, ക്ലോസ്സ്ഡ് എന്നിങ്ങനെയാണ് സ്‌പെയ്‌സുകള്‍ പ്ലാന്‍ ചെയ്തിരിക്കുന്നത്. എക്‌സ്റ്റീരിയര്‍ ലാന്‍ഡ്‌സ്‌കേപ്പ് പലയിടത്തും ഇന്റീരിയറുമായി കൂട്ടിയിണക്കപ്പെട്ടിട്ടുണ്ട്. രോഗികള്‍ക്ക് നല്ല ഹോംലി ഫീല്‍ സമ്മാനിക്കാനാണ് ഇവിടെ ശ്രമിച്ചിരിക്കുന്നത്. പ്രകൃതിയെ സ്വാഗതം ചെയ്യുന്ന ഓപ്പണ്‍/സെമി ഓപ്പണ്‍ സ്‌പെയ്‌സുകള്‍ യാഥാര്‍ത്ഥ്യമാക്കുന്നതിനൊപ്പം തന്നെ സുരക്ഷക്കും പ്രാധാന്യം നല്‍കേണ്ടതുണ്ട് എന്നതായിരുന്നു ഈ പ്രൊജക്റ്റില്‍ ആര്‍ക്കിടെക്റ്റ് നേരിട്ട പ്രധാന ചലഞ്ച്.
പ്രാദേശികമായി ലഭിക്കുന്ന മെറ്റീരിയലുകള്‍ ഇവിടെ ധാരാളമായി ഉപയോഗിച്ചിട്ടുണ്ട്. പലതും എക്‌സ്‌പോസ്ഡ് ആയി നിലനിര്‍ത്തിയിരിക്കുന്നു. ഇങ്ങനെ നിലനിര്‍ത്തിയ മെറ്റീരിയലുകളുടെ റിയല്‍ ടെക്‌സ്ചര്‍ കെട്ടിടത്തിന് റസ്റ്റിക്, ഡൗണ്‍ റ്റു എര്‍ത്ത് ഫീലിംഗാണ് സമ്മാനിക്കുന്നത്. മുറികളുടെ ഇന്റീരിയറും കാന്റീനുമെല്ലാം എക്സ്റ്റീരിയര്‍ ലാന്‍ഡ്‌സ്‌കേപ്പിനോട് സംവദിക്കുന്ന കാഴ്ചയും സുന്ദരമാണ്.

എക്‌സ്‌പോസ്ഡ്, പ്ലാസ്റ്റേര്‍ഡ് ലാറ്ററേറ്റ് സ്റ്റോണുകളാണ് ചുമരുകള്‍ക്കായി ഉപയോഗിച്ചിരിക്കുന്നത്. എം. എസ് ട്രസ്സ്, എം പി റൂഫിംഗ്, സീലിംഗ് ടൈലുകള്‍, എംപി ടൈലുകളോടുള്ള ഫില്ലര്‍ സ്ലാബ് എന്നിവയാണ് റൂഫിംഗില്‍ ഉപയോഗിച്ചത്. ഫ്‌ളെയ്മ്ഡ് ഗ്രാനൈറ്റും കോട്ട സ്റ്റോണുമാണ് ഫ്‌ളോറിംഗില്‍ നല്‍കിയത്. പിന്‍കോഡ വുഡ്, മറൈന്‍ പ്ലൈവുഡ്, മൈല്‍ഡ് സ്റ്റീല്‍ എന്നിവ കൊണ്ടാണ് വാതിലും ജനലുമൊക്കെ തീര്‍ത്തത്. കോര്‍ട്ട് യാര്‍ഡുകളും ലഷ് ഗ്രീനറിയും വാട്ടര്‍ ബോഡികളുമെല്ലാം സ്‌പെയ്‌സിനെ മനോഹരമായി നിര്‍വ്വചിക്കുന്നു.

ഈ പ്രൊജക്റ്റ് അതിന്റെ അയല്‍പക്കത്തിനോടും നീതി പുലര്‍ത്തുന്നുണ്ട്. ചുറ്റുമുള്ള ഗ്രാമാന്തരീക്ഷത്തോടും പ്ലാന്റേഷന്‍ ഏരിയയോടുമെല്ലാം സമരസപ്പെടുന്നൊരു ആമ്പിയന്‍സ് തന്നെയാണ് ആര്‍ക്കിടെക്റ്റ് ഇവിടെയും സൃഷ്ടിച്ചെടുത്തിരിക്കുന്നത്. ലാന്‍ഡ്‌സ്‌കേപ്പിന് ഏറെ പ്രാധാന്യം കൊടുത്തിട്ടുണ്ട് ഈ പ്രൊജക്റ്റില്‍. പല ലെവലുകളായി കിടക്കുന്ന പ്ലോട്ടിന്റെ ചെരിവിനെ അതു പോലെ തന്നെ നിലനിര്‍ത്തിയാണ് ഡിസൈന്‍ നിര്‍വ്വഹിച്ചിരിക്കുന്നത്. പ്ലോട്ടിലെ മാവും നാടന്‍ മരങ്ങളുമെല്ലാം അതുപോലെ തന്നെ സംരക്ഷിച്ചിരിക്കുന്നു.

 

Fact File:
Project Type: Institution Building
Project Name: Centre for Harmonious Living
Location: Kumbidi
Client: Malabar Institute of mental Health and Neurological Science
Architect: Haritha C
Plot: 3 Acres
Total Build Up Area: 15,000 sq. ft
Completed In: 2015 February

 

Meet the Architect
Ar. Haritha C
Address: Sooryakantham, PO WestHill, Kozhikode- 673005
Email: harithacivic@gmail.com
Phone: 9400668833
ഫോട്ടോ: അജീബ് കൊമാച്ചി

Comments