Posted by

അറ സ്റ്റൈലിലൊരു ബെഡ് റൂം

  1. കണ്ണൂരിലും മാഹിയിലും കോഴിക്കോടു ജില്ലയിലെ ചില പ്രത്യേക പ്രദേശങ്ങളിലും വ്യാപകമായ ‘അറ സ്റ്റൈലി’ലാണ് ഈ ബെഡ് റൂമിന്‍റെ നിര്‍മ്മാണം. കണ്ടംപററി സ്റ്റൈലിനോട് ഇണങ്ങുന്ന രീതിയില്‍ പ്രത്യേകം ഡിസൈന്‍ ചെയ്തെടുത്ത  കോട്ട് ബെഡ് റൂമിനാകെ വ്യത്യസ്തത പകരുന്നു. മറൈന്‍ പ്ലൈയും വെങ്കെ ഫിനിഷ് ചെയ്ത വെനീറുമാണ് ഇന്‍റീരിയറിനു വേണ്ടി ഉപയോഗിച്ച മെറ്റീരിയലുകള്‍. റോളര്‍ ബ്ലൈന്‍ഡുകള്‍ മുറിയ്ക്ക് സ്വകാര്യത പകരുന്നു. മാറ്റ് ഫിനിഷിലുള്ള വൈറ്റ് വിട്രിഫൈഡ് ടൈലുകളാണ് ഫ്ളോറിന് അഴകു പകരുന്നത്. വുഡന്‍ ഫ്ളോറിംഗോടു കൂടിയ ഒരു കോഫി ലോഞ്ചും ഈ ബെഡ് റൂമിന്‍റെ ഭാഗമായി നല്‍കിയിട്ടുണ്ട്..
    ലോ ആന്‍റ് സ്ലിം ബെഡ് ഡിസൈനാണ് ഈ ബെഡ് റൂമില്‍ ആദ്യം ശ്രദ്ധിക്കുന്ന ഘടകം. ഈ ഡിസൈന്‍ റൂമിന് കൂടുതല്‍ കണ്ടംപററി ഫീല്‍ സമ്മാനിക്കുന്നു. അതേ സമയം ഹെഡ് ബോര്‍ഡ് കൂടുതല്‍ ഉയരത്തില്‍ നല്‍കിയിരിക്കുന്നത് വഴി ബെഡ് റൂമിന് മജെസ്റ്റിക് ഫീല്‍ നല്‍കാനും സാധിച്ചിരിക്കുന്നു. മറൈന്‍ പ്ലൈയും ഗോള്‍ഡന്‍ ടീക്ക് ഫിനിഷ് നല്‍കിയ വെനീറുമാണ്  ഉപയോഗിച്ചിരിക്കുന്ന മെറ്റീരിയലുകള്‍. മാറ്റ് ഫിനിഷ് വിട്രിഫൈഡ് ടൈലാണ് ഇവിടെയും ഉപയോഗിച്ചിരിക്കുന്നത്. റോളര്‍ ബ്ലൈന്‍ഡുകളുടെ സാന്നിധ്യവും ഇവിടെയുണ്ട്.
  2. തേക്കിന്‍റെ ഫര്‍ണിച്ചറുകളാണ് ഈ വീട്ടില്‍ ധാരാളമായി ഉപയോഗിച്ചിരിക്കുന്നത്. ഫാബ്രിക്സ് കര്‍ട്ടനുകളും ഇറ്റാലിയന്‍ മാര്‍ബിള്‍ ഫിനിഷ് ഫ്ളോറും ഹെവി റഗ്ഗ്സുമെല്ലാം ഈ ബെഡ് റൂമിനെ റോയല്‍ ലുക്കു നല്‍കുന്നു.  കൊളോണിയല്‍- കണ്ടംപററി സ്റ്റൈലുകളുടെ മനോഹരമായൊരു സന്നിവേശമാണ് ഇന്‍റീരിയറിലും കൊണ്ടുവന്നിരിക്കുന്നത്. സോഫ്റ്റ് ഫീല്‍ പകരുന്ന ടെക്സ്ചറുകളും വാം ലുക്കു പകരുന്ന നിറങ്ങളുമാണ് ബെഡ് റൂമില്‍ ഉപയോഗിച്ചിരിക്കുന്നത്. വീടിന്‍റെ സ്ട്രെക്ച്ചറില്‍ വരുന്ന സ്ലോപ്പ് റൂഫിനെ പരിഗണിച്ച് ജിപ്സം സീലിംഗും സ്ലോപ്പ് ഡിസൈനിലാണ് ചെയ്തിരിക്കുന്നത്. അറ്റാച്ച്ഡ് ബാല്‍ക്കണിയുടെ സാന്നിധ്യവുമുണ്ട് ഈ ബെഡ് റൂമിന്.
  3. സ്ലീക്ക് ആന്‍റ് കണ്ടംപററി ഡിസൈനിലാണ് ഈ ബെഡ് റൂം ഒരുക്കിയിരിക്കുന്നത്. മറൈന്‍ പ്ലൈവുഡും വെനീര്‍ ഫിനിഷുമാണ് ഇവിടെ ഉപയോഗിച്ച പ്രധാന മെറ്റീരിയലുകള്‍. ബ്ലൂ ആന്‍റ് വൈറ്റ് തീമാണ് മറ്റൊരു പ്രത്യേകത. വെനീര്‍ ഫിനിഷും സ്റ്റീല്‍ മൈക്ക ഫിനിഷും ഇന്‍റീരിയറിന് മാറ്റ് കൂട്ടുന്നു. ഡ്രസ്സിംഗ് യൂണിറ്റും ബെഡ് റൂമിനകത്തു തന്നെയാണ് നല്‍കിയിരിക്കുന്നത്.

Comments