Posted by

25 ലക്ഷത്തിന്റെ ലക്ഷ്വറി ബെഡ് റൂം

ഉയര്‍ന്ന ഗുണനിലവാരമുള്ള ഏറെ കോസ്റ്റ്‌ലിയായ മെറ്റീരിയലുകളാണ് ഇന്റീരിയറില്‍ ആകമാനം ഉപയോഗിച്ചിരിക്കുന്നത്. ബെഡ് ഏരിയയുടെ ഫ്‌ളോറിംഗിന് ജോണ്‍സണ്‍ കമ്പനിയുടെ ഹൈ ഗ്ലോസ്സ് വൈറ്റ് ഗ്ലാസ്സ് ടൈലാണ് പാകിയത്. ഇവയ്ക്ക് സ്‌ക്വയര്‍ ഫീറ്റിന് 300 രൂപ വില വരും. കട്ടില്‍, ഹെഡ് റെസ്റ്റ്, വാര്‍ഡ്രോബ്, സൈഡ് ടേബിള്‍, ടിവി പാനല്‍ എന്നിവയ്‌ക്കെല്ലാം ഡ്യൂപോണ്ടിന്റെ സോളിഡ് സര്‍ഫസ് (കൊറിയോണ്‍) മെറ്റീരിയല്‍ ആണ് ഉപയോഗിച്ചത്. രണ്ടു ഫിനിഷിലുള്ള കോറിയോണ്‍ ഇതിനായി ഉപയോഗിച്ചിട്ടുണ്ട്. ഗ്ലോസ്സി ഫിനിഷും മാറ്റ് ഫിനിഷും ഔചിത്യപൂര്‍വ്വം ഇന്റീരിയറില്‍ സമന്വയിപ്പിച്ചിരിക്കുന്നു. ഡ്യൂപോണ്ട് ബ്രാന്‍ഡിന്റെ ഈ കൊറിയോണ്‍ മെറ്റീരിയലിന് സ്‌ക്വയര്‍ ഫീറ്റിന് 1500 രൂപ മുതലാണ് വില വരുന്നത്. ഹെഡ് റെസ്റ്റ് ഭാഗത്ത് സ്‌ട്രൈപ്പ് ലൈറ്റുകള്‍ നല്‍കിയിട്ടുണ്ട്. ഗ്ലോസ്സി ഫിനിഷ് മെറ്റീരിയലുകളുമായി മാച്ച് ചെയ്യുന്നതിനു വേണ്ടി സാറ്റിന്‍ ഫിനിഷ് കര്‍ട്ടനാണ് ഈ ബെഡ് റൂമില്‍ ഉപയോഗിച്ചിരിക്കുന്നത്. ഇതിനോട് മാച്ച് ചെയ്യുന്ന പില്ലോ കവറും ബ്രെഡ് സ്‌പ്രെഡും നല്‍കാനും ഡിസൈനര്‍ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്.

ബെഡ് ഏരിയയ്ക്ക് അരികിലായി നല്‍കിയ ലിവിംഗ് ഏരിയ പൂര്‍ണ്ണമായും വുഡന്‍ കളര്‍ തീമിലാണ് ഒരുക്കിയത്. വുഡന്‍ ഫ്‌ളോര്‍, വാള്‍, സീലിംഗ് എല്ലാം ഒന്നിന്റെ തുടര്‍ച്ച എന്ന പോലെയാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഹൈ ക്വാളിറ്റിയുള്ള ഗോള്‍ഡന്‍ വെങ്കെ ആണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. സ്‌ക്വയര്‍ ഫീറ്റിന് 150 രൂപയാണ് ഇവയുടെ വില വരുന്നത്. ഈ ലിവിംഗിന്റെ ഒരു ചുമരിന് ഗ്ലോയുടെ വേവ് ബോര്‍ഡ് നല്‍കിയിരിക്കുന്നു. 160 രൂപയാണ് ഇതിന്റെ സ്‌ക്വയര്‍ ഫീറ്റ് വില. ജൂട്ട് മെറ്റീരിയല്‍ കൊണ്ട് നിര്‍മ്മിച്ചതാണ് ഇവിടുത്തെ സോഫ.

വിശാലമായ വാര്‍ഡ്രോബ് ഏരിയയും ഡ്രസ്സിംഗ് യൂണിറ്റും ബാത്ത് റൂം കം വാഷ് ഏരിയയും അടുത്തടുത്തായാണ് വരുന്നത്. ഇവിടെ വാര്‍ഡ്രോബിന് ഹൈ ഗ്ലോസ്സ് ബ്ലാക്ക് പാന്‍ലാക് ഗ്ലാസ്സാണ് നല്‍കിയത്. ഒപ്പം ഗോള്‍ഡന്‍ വെങ്കെ വെനീറിന്റെ സാന്നിധ്യവും വാര്‍ഡ്രോബില്‍ കാണാം. വാര്‍ഡ്രോബ് ഏരിയയുടെ ഫ്‌ളോറിന് വേണ്ടി വുഡന്‍ ഡെക്കാണ് നല്‍കിയത്. ഡ്രസ്സര്‍ ഏരിയയില്‍ ഒരു ഫുള്‍ മിററും നല്‍കിയിട്ടുണ്ട്. വാഷ് ഏരിയയുടെ ഹൈലൈറ്റ് ചെയ്ത ചുമരില്‍ ആഷ് കളര്‍ ടൈല്‍ നല്‍കി. ബ്ലാക്ക് കൊറിയോണ്‍, വൈറ്റ് കൊറിയോണ്‍ എന്നിവ ഉപയോഗിച്ചാണ് വാഷ് ഏരിയയുടെ ടോപ്പ് നിര്‍മ്മിച്ചത്. ഗ്ലാസ്സിന്റെ സ്ലൈഡിംഗ് ഡോറുകളാണ് സ്‌പെയ്‌സുകളെ തമ്മില്‍ വേര്‍ത്തിരിക്കുന്നത്. ലൈറ്റിംഗിന് ഏറെ പ്രാധാന്യം നല്‍കിയ ഈ ബെഡ് റൂമില്‍ ഉടനീളം ഹൈബെഗ്ഗിന്റെ ലൈറ്റുകളാണ് ഉപയോഗിച്ചിരിക്കുന്നത്.

Comments