Posted by

PROP SOLVE പ്ലാനിംഗ്‌ മുതല്‍ ഫിനിഷിംഗ്‌ വരെ

സ്വന്തമായി ഒരു വീട്‌, അല്‍പ്പം സ്ഥലം തുടങ്ങിയവ ഏതൊരാളുടെയും ചിരകാലാഭിലാഷമാണ്‌. എന്നാല്‍, ഈ സ്വപ്‌ന സാക്ഷാത്‌കാരത്തിനായി ഇറങ്ങുമ്പോള്‍ നേരിടേണ്ടിവരുന്ന വെല്ലുവിളികളും കയറി ഇറങ്ങേണ്ടി വരുന്ന ഓഫീസുകളും ആരുടെയും മനംമടുപ്പിക്കുന്ന ഒന്നാണെന്നതില്‍ തര്‍ക്കമില്ല.
ഒരു വീട്‌ എന്ന സ്വപ്‌നം സാക്ഷാത്‌കരിക്കണമെങ്കില്‍ നിരവധി നടപടി ക്രമങ്ങളെ മറികടക്കേണ്ടതുണ്ട്‌. പഞ്ചായത്ത്‌ മുതല്‍ വൈദ്യുത വകുപ്പ്‌ വരെയുള്ള ഓഫീസുകളില്‍ നിന്നുവരെ പലവിധ അനുമതികള്‍ തേടേണ്ടത്‌ അനിവാര്യമാണ്‌. എന്നാല്‍, ഈ നടപടി ക്രമങ്ങളെക്കുറിച്ച്‌ നാം വേണ്ടത്ര ബോധവാന്‍മാരല്ലെന്നതാണ്‌ വാസ്‌തവം.
എന്നാല്‍, ഇത്തരം നൂലാമാലകളില്‍ നിന്ന്‌ ജനങ്ങളെ സഹായിക്കുകയെന്ന ലക്ഷ്യവുമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ്‌ പ്രോപ്‌ സോള്‍വ്‌. ഒരു കെട്ടിടത്തിന്റെ പ്ലാനിങ്‌ മുതല്‍ അതിന്റെ അവസാന ഘട്ടം വരെ എത്തിക്കുന്നതിനുള്ള സേവനം ഉറപ്പാക്കുകയാണ്‌ പ്രോപ്‌ സോള്‍വിന്റെ പ്രധാന ലക്ഷ്യം.
റിയല്‍ എസ്റ്റേറ്റ്‌, കണ്‍ട്രക്‌്‌ഷന്‍ മേഖലയില്‍ കഴിഞ്ഞ എട്ട്‌ വര്‍ഷമായി ഉത്തരവാദിത്വത്തോടെയുള്ള പ്രവര്‍ത്തനം കാഴ്‌ചവയ്‌ക്കുന്നു എന്നുള്ളതാണ്‌ പ്രോപ്‌ സോള്‍വിന്റെ പാരമ്പര്യം. 23 പേരുടെ നേതൃത്വത്തില്‍ മുന്നേറുന്ന ഈ സംരംഭത്തില്‍ ആര്‍ക്കിടെക്ട്‌, സിവില്‍ എന്‍ജിനിയര്‍മാര്‍ എന്നിവര്‍ ചേര്‍ന്നാണ്‌ നേതൃത്വം വഹിക്കുന്നത്‌.
കെട്ടിട നിര്‍മാണത്തിനോ, നിക്ഷേപത്തിനോ വേണ്ടി സ്ഥലമന്വേഷിക്കുന്നവര്‍ക്ക്‌ നിസംശയം സമീപിക്കാന്‍ കഴിയുന്ന സ്ഥാപനമാണ്‌ പ്രോപ്‌ സോള്‍വ്‌. പ്ലോട്ട്‌ സെലക്ഷന്‍ എന്നൊരു വിഭാഗവുമായി 24X7 സമയവും പ്രവര്‍ത്തിക്കുന്ന ഒരു സംഘം ആളുകള്‍ പ്രോപ്‌ സോള്‍വിനൊപ്പമുണ്ട്‌.
ഒരു വീട്‌ ആയാലും വ്യവസായ സ്ഥാപനമായാലും അതിന്റെ സാധ്യതകളെ കുറിച്ച്‌ പഠിക്കുന്നതിനും പ്രോപ്‌ സോള്‍വ്‌ സന്നദ്ധമാണ്‌. ഫീസിബിലിറ്റി ഓഫ്‌ പ്രോജക്ട്‌ എന്ന പേരില്‍ കാര്യക്ഷമമായ സേവനങ്ങളും ഇവര്‍ ജനങ്ങളിലെത്തിക്കുന്നുണ്ട്‌.
ഒരു കെട്ടിട നിര്‍മാണത്തിന്റെ തുടക്കം മുതല്‍ ഒടുക്കം വരെയുള്ള എല്ലാ നടപടികളിലും പ്രോപ്‌ സോള്‍വിന്റെ സാന്നിധ്യം പ്രയോജനപ്പെടുത്താന്‍ സാധിക്കും. ഭൂമി അളന്ന്‌ തിട്ടപ്പെടുത്തുന്നതിനും നിര്‍മാണ യോഗ്യമായ സ്ഥലം തിരഞ്ഞെടുക്കുന്നതിനുമുള്ള ലാന്‍ഡ്‌ സര്‍വേ പ്രോപ്‌ സോള്‍വിന്റെ സേവനത്തിന്റെ ഭാഗമാണ്‌.
ആര്‍ക്കിടെക്ടുമാരുടെ പ്രധാന്യം ഏറിവരുന്ന സാഹചര്യമാണ്‌ ഇന്ന്‌ നമ്മുടെ നാട്ടില്‍ കാണുന്നത്‌. ഇവരുടെ സഹായം തേടുന്നയാളുകള്‍ പിന്നീടുള്ള നടപടികള്‍ക്കായി നിരവധി വാതിലുകള്‍ മുട്ടുന്നത്‌ സര്‍വ്വസാധാരണമാണ്‌. എന്നാല്‍, ഇതിനുള്ള പരിഹാരമാണ്‌ പ്രോപ്‌ സോള്‍വ്‌.
ഇതിന്‌ പിന്നാലെ വരുന്ന ഡിസൈനിങ്‌, സ്‌ട്രക്‌ച്ചറല്‍ ഡിസൈനിങ്‌, ഇലക്ട്രിക്കല്‍ ആന്‍ഡ്‌ പ്ലംബിങ്‌ ഡ്രോയിങ്‌, ഫയര്‍ ആന്‍ഡ്‌ സേഫ്‌റ്റി ഡ്രോയിങ്‌ എന്നിവയും പ്രോപ്‌ സോള്‍വ്‌ സര്‍വീസില്‍ ഒരുക്കുന്നുണ്ട്‌. ഇതിന്‌ പുറമെ, മലീനീകരണ നീയന്ത്രണ ബോര്‍ഡിന്റെ നിര്‍ദേശങ്ങള്‍ക്കനുസരിച്ചുള്ള നിര്‍മാണവും പ്രോപ്‌ സോള്‍വിന്റെ സേവനത്തിലുണ്ട്‌.
പ്രോപ്‌ സോള്‍വിന്റെ പ്രസക്തി ഉയര്‍ത്തുന്ന സേവനങ്ങളാണ്‌ ലീഗല്‍ വെരിഫിക്കേഷനും ഗവണ്‍മെന്റ്‌ അപ്രൂവലും നേടിയെടുക്കുകയെന്നത്‌. ഈ മേഖലയില്‍ പ്രഗത്ഭരായ ആളുകള്‍ തികച്ചും നിയമപരമായാണ്‌ ഈ ആവശ്യങ്ങള്‍ ആര്‍ജിക്കുന്നത്‌. കെട്ടിട നിര്‍മാണത്തില്‍ ആവശ്യമായ അനുമതികള്‍ ബന്ധപ്പെട്ട അധികൃതരില്‍ നിന്ന്‌ പ്രോപ്‌ സോള്‍വ്‌ ആര്‍ജിക്കുന്നുണ്ട്‌.
കണ്ണൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രോപ്‌ സോള്‍വ്‌ വടക്കന്‍ കേരളത്തില്‍ ശക്തമായ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. മലബാര്‍ മേഖലയ്‌ക്ക്‌ പുറമെ, തൃശ്ശൂര്‍, എറണാകുളം, കോട്ടയം, ആലപ്പുഴ ജില്ലകളിലേക്കും പ്രോപ്‌ സോള്‍വിന്റെ വേരുകള്‍ നീണ്ടുകഴിഞ്ഞു. തിരുവനന്തപുരം കേന്ദ്രമാക്കി കേരളം മുഴുവന്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിനുള്ള പണിപ്പുരയിലാണ്‌ കമ്പനിയുടെ മേധാവികളുടെ ഇപ്പോഴത്തെ ശ്രമം.
ഭാവിയിലേക്കുള്ള വിപുലമായ പദ്ധതിയും പ്രോപ്‌ സോള്‍വിനെ നയിക്കുന്നവര്‍ തയാറാക്കിയിട്ടുണ്ട്‌. പ്രദേശികമായി പ്രവര്‍ത്തിക്കുന്ന ചെറുകിട ബില്‍ഡര്‍മാര്‍ക്ക്‌ ആവശ്യമായ മാര്‍ക്കറ്റിങ്‌ സൗകര്യം ഒരുക്കി നല്‍കുകയെന്നതാണ്‌ അടുത്ത ചുവടുവയ്‌പ്പായി പ്രോപ്‌ സോള്‍വ്‌ ഉദ്യേശിക്കുന്നത്‌. ഇതിലേക്കുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച്‌ കഴിഞ്ഞതായി പ്രോപ്‌ സോള്‍വ്‌ മേധാവി എം.കെ നൗഫല്‍ അറിയിച്ചു.
വലിയ കെട്ടിട സമുച്ചയത്തിലും ഷോപ്പിങ്‌ സെന്ററുകളിലും ഒഴിവുള്ള കെട്ടിടങ്ങളുടെ മാര്‍ക്കറ്റിങ്ങ്‌ ഏറ്റെടുക്കുന്നതിനും അവിടെ അനിവാര്യമായ ബിസിനസ്‌ സംരംഭം നടപ്പാക്കുന്നതിനുമുള്ള നടപടി സ്വീകരിക്കാനുള്ള ശ്രമങ്ങളും ഭാവിയുടെ പദ്ധതിയില്‍ മറ്റൊന്നാണ്‌. ഈ സേവനം ചെറു ഗ്രാമങ്ങളിലും വന്‍ നഗരങ്ങളിലും നടപ്പാക്കുകയാണ്‌ പ്രോപ്‌ സോള്‍വിന്റെ ലക്ഷ്യം.
കോര്‍പ്പറേറ്റ്‌ കമ്പനി ഉള്‍പ്പെടെയുള്ളവര്‍ക്കും പ്രോപ്‌ സോള്‍വിന്റെ സേവനം തേടാനാകും. ഏതെങ്കിലും മേഖലയില്‍ സ്വന്തമായി ഓഫീസോ മാര്‍ക്കറ്റിങ്‌ സൗകര്യമോ ആവശ്യമുള്ളവര്‍ക്ക്‌ ഉത്തരവാദിത്വത്തോടെയുള്ള സേവനം പ്രോപ്‌ സോള്‍വ്‌ ഉറപ്പുനല്‍കുന്നുണ്ട്‌.
ഉത്തരവാദിത്വത്തോടെയും നിസ്വാര്‍ത്ഥയോടെയുമുള്ള സേവനത്തിന്റെ എട്ട്‌ വര്‍ഷങ്ങള്‍ താണ്ടുമ്പോള്‍ വലിയ നേട്ടങ്ങളാണ്‌ പ്രോപ്‌സോള്‍വിന്‌ അവകാശപ്പെടാനുള്ളത്‌. ഇതിന്‌ പുറമെ, ഇനി മുന്നോട്ടുള്ള യാത്രയില്‍ സത്യസന്ധമായ സേവനം ജനങ്ങളില്‍ എത്തിക്കുമെന്ന ഉറപ്പും പ്രോപ്‌ സോള്‍വ്‌ ജനങ്ങള്‍ക്ക്‌ മുന്നില്‍ വയ്‌ക്കുന്നുണ്ട്‌.

Prop Solve,
Property and project management solutions,
CASTA Tower, Onden Road, Kannur
Royal Plaza building, Mavoor Road, Calicut
Edappalli toll, Marakar Road, Cochin
Ph: 790 244 9999
email: propsolveproject@gmail.com. web: www.propsolve.in

Comments